Friday, January 7, 2011

ശിക്കാർ [2010] [5]
ചിത്രം: ശിക്കാർ [2010] എം. പത്മകുമാർ
താരനിര: മോഹൻലാൽ. കൈലാഷ്, അനന്യ, മൈഥിലി, സ്നേഹ,ലാൽ, ജഗതി, സുരാജ്,ബാബു നമ്പൂതിരി,
ലക്ഷ്മി ഗോപാലസ്വാമി,ലാലൂ അലക്സ്, രശ്മി ബോബൻ, ശ്രീലത...

രചന: ഗിരീഷ് പുത്തൻ.
സംഗീതം: എം. ജയചന്ദ്രൻ1. പാടിയതു: യേശുദാസ് / & ലതാ കൃഷ്ണ

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൌനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടു് നീ ചേർന്നുറങ്ങൂ..
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം..
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം..

ഇവിടെ


വിഡിയോ

2. പാടിയതു: ബിജു നാരായൺ

പട നയിച്ചു പട നയിച്ചു പടഹമായ് തുടിച്ചുണർന്ന
സമരമുഖര ഭേരിയായ് തിളച്ചുയർന്നു നാം
കടലടിച്ച കുടികളോടെ മനസ്സു തീപ്പിടിച്ചു നിന്ന
മരുവിലുള്ള സൂര്യ കോടി രശ്മിയാണു നാം
ഇത് മനുഷ്യ ഗാഥയല്ലേ ഇതു മഹിത ഗീതമല്ലേ
രണഭൂമിയിൽ നിണമാർന്നൊരു സ്മരണാഞ്ജലിയല്ലേ ചടുല
(പട നയിച്ചു ..)


ഈ രുധിരമൊഴുകും സിരയിൽ നിന്നും അഗ്നിയാളിടാം
ഈ കൊടിയ ദുരിത സഹനയാത്രയിൽ
തളരാതെ പൊരുതിടാം ഇടറാതെ ബലിയിടാം
കൊടുങ്കാറ്റു പോലെ ചീറ്റും കോട്ടകൊത്തളങ്ങളിൽ ചടുല
(പട നയിച്ചു ..)


ഒരരുണ സന്ധ്യയകലെ നിന്നും അരികെ വന്നിടാം
ഈ മണൽനിലങ്ങൾ മഴ നനഞ്ഞിടാം
പുതു നാമ്പു മുളയിടാം ഗോദാവരി നിറയാം
ജനകോടി വിതച്ച വിത്തു മുത്തുകൾ തരാം ചടുല
(പട നയിച്ചു ..)

ഇവിടെ

വിഡിയോ


3. പാടിയതു: ചിത്ര & സുദീഷ് കുമാർ

എന്തെടീ എന്തെടീ പനങ്കിളിയേ
നിന്റെ ചുണ്ടത്തെ തുമ്പപ്പൂ ചോർന്നതെന്തേ
കണ്ണാടിയിൽ നിന്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ് ??

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടുമ്പോൾ
എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?

പൂമാലക്കാവിൽ പൂരക്കാലം
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ
(എന്തെടീ…)

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തെടീ..)

ഇവിടെ


വിഡിയോ


4. പാടിയതു: ശങ്കർ മഹാദേവൻ & മാലതി ലക്ഷ്മണൻ

കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ
ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ
തൊട്ടാക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ
നധിന ധിന നധിന ധിന നധിന ധിന ധേ
നധിന ധിന നധിന ധിന ധിന ധിന ധിന ധേസെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ
സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ
കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ
ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ
(നധിന ധിന…)

നേരമാച്ച് നേരമാച്ച് മച്ചാനേ
നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ
അടി ദമ്മരുദം പാടിവരും രാക്കോഴി
ആടിമയിൽ കാവടിയായ് നീയാട്
മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ
ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ
ചെല്ലക്കിളിയേ മുല്ലക്കൊടിയേ
അല്ലിത്തളിരേ കുഞ്ഞിക്കുളിരേ
മാരിക്കൊളുന്തേ അരുതേ മയക്കരുതേ
(സെമ്പകമേ…)


ആണ്ടിമയിൽ പീലിമുടി പൂങ്കോലം
ആഴിനിറകണ്ണുകളീൽ വേലാട്ടം
ചന്ദിരനും സൂരിയനും ചാഞ്ചാട്ടം
കോടമലക്കാടുകളിൽ കാറ്റോട്ടം
ചിന്നതുളിയേ പുള്ളിക്കുയിലേ
വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ
മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ
(സെമ്പകമേ…)

ഇവിടെ

വിഡിയോ


5. പാടിയതു: എസ്.പി. ബാലസുബ്രമണ്യം

“പ്രതിഘടൻസു....ഇവിടെ

വിഡിയോ