Powered By Blogger

Sunday, November 15, 2009

കായലും കരയും [ 1979 ] യേശുദാസ്

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ

ചിത്രം: കായലും കരയും [ 1979 ] കെ. എസ്. ഗോപാലകൃഷ്ണന്‍
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ വി മഹാദേവൻ
പാടിയതു: കെ ജെ യേശുദാസ്

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ
വരികില്ലേ നീ...
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ
ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ

അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ
കേൾക്കില്ലേ നീ........
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ
ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ
ഇവിടെ

വിഡിയോ

മായാമയൂരം[ 1993 ] എസ്. ജാനകി



കൈക്കുടന്ന നിറയെ

ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി

കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)


ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍‌റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)


മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)

ഇവിടെ


വിഡിയോ

കാണാ മറയത്തു [ 1984 ] യേശുദാസ്



ഒരു മധുരക്കിനാവിൻ ലഹരി

ചിത്രം: കാണാമറയത്ത് [ 1986) ഐ.വി. ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: കെ ജെ യേശുദാസ്‌ )



ഒരു മധുരക്കിനാ‍വിന്‍ ലഹരിയിലെങ്ങോ
കുടമുല്ല പൂ വിരിഞ്ഞു
അതിലായിര്‍മ ആശകളാഎഉ പൊന്‍ വല നെയ്യും
തേന്‍ വണ്ടു ഞാന്‍..തേന്‍ വണ്ടു ഞാന്‍...

അധരന്‍ അമൃത ജല ശേഖരം
നയനം മദന ശിശിരാമൃതം
ചിരി മണിയില്‍ ചെറു കിളികള്‍
മേഘ നീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തോരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകെ ഒന്നാകുവാന്‍...ഒരു മധുരകിനാവിന്‍...

കളഭ നദികള്‍ ഒഴുകുന്നതോ
കനക നിധികള്‍ ഉതിരുന്നതോ
പനി മഴയോ പുലരൊളിയോ
കാല‍ ഭേദമെഴുതിയൊരീ
കാവ്യ സംഗീതം
കന്നി താരുണ്യം സ്വര്‍ണ തേന്‍ കിണ്ണം
അതില്‍ വീഴും തേന്‍ വണ്ടു ഞാന്‍
നനനയും തേന്‍ വണ്ടു ഞാന്‍... [ ഒഎഉ മധുര‍കിനാവിന്‍


ഇവിടെ



വിഡിയോ

നേരം പുലരുമ്പോള്‍ [ 1986 ] യേശുദാസ്






എന്റെ മണ്‍വീണയില്‍


ചിത്രം: നേരം പുലരുമ്പോള്‍ ( 1986 )കെ.പി.കുമാരന്‍

രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌



എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..[ 2 ]

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു... { എന്റെ മണ്‍വീണയില്‍...

പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം...
വിണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മൺ‌ത്തരി ചുണ്ടിലും മൗനം...[ എന്റെ മണ്വീണയില്‍....



ഇവിടെ




വിഡിയോ

ക്ലാസ് മേറ്റ്സ് [ 2006 ] സുജാത (വിനീത് ശ്രീനിവാസന്‍)







എന്റെ ഖല്‍ബിലെ വെണ്ണീലാവു നീ

ചിത്രം: ക്ലാസ്‌മേറ്റ്‌സ് [ 2006 ] ലാല്‍ ജോസ്
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: സുജാത {വിനീത് ശ്രീനിവാസന്‍}


എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ ..
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും ..
അത്തറൊന്നു വേണ്ടേ ..
( എന്റെ ഖൽബിലെ )
അത്തറൊന്നു വേണ്ടേ .. എന്റെ കൂട്ടുകാരാ‍ ..
സുൽത്താന്റെ ചേലുകാരാ ..

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം ..
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാം ..
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ ..
( എന്റെ ഖൽബിലെ
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ ..
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ ..
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ..
ലാളനങ്ങളിൽ‍ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ‍ ..
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ ..
( എന്റെ ഖൽബിലെ ( 2]



വിഡിയോ


ഇവിടെ