Powered By Blogger

Friday, November 6, 2009

രാവണ പ്രഭു [ 2001 ] ജയചന്ദ്രന്‍ & ചിത്ര



“അറിയാതെ അറിയാതെ

ചിത്രം: രാവണ പ്രഭു [ 2001 ] രണ്‍ജിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: സുരേഷ് പീറ്റേര്‍സ്

പാടിയതു: ജയചന്ദ്രന്‍ & ചിത്ര

അറിയാതെ അറിയാതെ ഈ
പവിഴ വാര്‍തിങ്കള്‍ അറിയാതെ
അലയാന്‍ വാ അലിയാന്‍‍ വാ ഈ
പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം.. [ അറിയാതെ...

നീല ശൈലങ്ങള്‍‍ നേര്‍ത്ത
മഞ്ഞല നിന്നെ മൂടുന്നുവോ
രാജ ഹംസങ്ങള്‍ നിന്റെ
പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങള്‍
പ്രാവു പോല്‍ നെഞ്ചിലമരുന്നു
കുറുകി നില്‍ക്കുന്ന നിന്റെ യൌവ്വനം
രുദ്ര വീണയായ് പാടുന്നു
നീ ദേവശില്‍പ്പമായ് ഉണരുന്നു.
ഇതൊരമര‍ ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... [ അറിയാതെ...

വാര്‍മൃദംഗാദി വാദ്യ വൃന്ദങ്ങള്‍
വാനിലുയരുന്നുവോ
സ്വര്‍ണ്ണ കസ്തൂരി കനക കളഭങ്ങള്‍
കാറ്റിലുതിരുന്നുവോ
അരിയ മാന്‍പേടമാന്‍ പോലെ നീയെന്റെ
അരികില്‍ വന്നു നില്‍ക്കുമ്പോള്‍
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്ര മേലാപ്പു നെയ്യുമ്പോള്‍
നീ വന വലാകയായ് പാടുന്നു
ഇതൊരമര ഗന്ധര്‍വ്വ യാമം
ഇതൊരനഘ സംഗീത സല്ലാപം
അല ഞൊറിയുമാഷാഢ തീരം
അതിലമൃതു പെയ്യുമീ ഏഴാം യാമം... അറിയാതെ...


ഇവിടെ

തിരകള്‍ക്കപ്പുറം [ 1998 ] ചിത്ര




“ മിഴിനീരു കൊണ്ടു തീര്‍ത്ത ദൈവം...

ചിത്രം‍: തിരകള്‍ക്കപ്പുറം [1998] അനില്‍ അദിത്യന്‍
രചന: യൂസഫ് ആലികീച്ചേരി
സംഗീതം: ജോണ്‍സണ്‍
പാടിയതു: ചിത്ര

ആ...ആ..ആ.....
മിഴിനീരു കൊണ്ടു തീര്‍ത്തു ദൈവം
സപ്ത സാഗരം ...
നെടുവീര്‍പ്പു കൊണ്ടു വാര്‍ത്തു കാലം പ്രേമ നൊമ്പരം...
അനുരാഗ തേന്‍ കണങ്ങള്‍
മധുരിക്കും ഗദ്ഗദങ്ങള്‍
പൊങ്കിനാവുകള്‍ കുളിരും തീക്കനല്‍... [ മിഴിനീരു‍...

ഏക താര നീട്ടി നീട്ടി വന്നു യാമിനി
ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി[2]
പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ്
പാടൂ പാടൂ നോവിന്‍ ഗായക... [ മിഴിനീരു...

അല്ലലെന്തു നിന്‍ മനസില്‍ ചൊല്ലു പെണ്‍കിളി
ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി [2]
ഊഴി തന്‍ മോഹമേ ആഴി തേടും ശോകമേ
പോരൂ പോരൂ നീയെന്‍ കണ്മണി [ മിഴിനീരു...


ഇവിടെ

മധുരനൊമ്പരക്കാറ്റ് [ 2000 ] യേശുദാസ് & സുജാത



ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു

ചിത്രം: മധുരനൊമ്പരക്കാറ്റ് [ 2000 ] കമല്‍
രചന: യൂസഫലി കേച്ചേരി
അംഗീതം: വിദ്യാസാഗര്‍

പടിയതു: യേശുദാസ്, സുജാത

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

പാരാകേ ഹരിചന്ദന മഴയില്‍
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തു മാല ചാര്‍ത്തുകയായ്‌
ആശകളില്‍ തേനലയായ്‌ തുള്ളി തുള്ളി എന്‍റെ ഉള്ളും പാടുകയായ്‌
കലാലോലം കണ്ണുകള്‍ കളിച്ചെണ്ടായ് കല്പന
നറും തേനോ നിന്‍ സ്വരം നിലാ പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍ വരൂ നീയെന്‍ ജീവനില്‍

ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ

മഞ്ഞണിയും മല്ലികയോ മിന്നി മിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്‌
മാരിയിലും മാര താപം തെന്നി തെന്നി തെന്നല്‍ തന്നൂ പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍ മഴകാറ്റായി വന്നതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍ പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും ഇതേ രാഗം പാടണം
ദ്വാദശിയില്‍ മണി ദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകേ ഹരി ചന്ദന മഴയില്
ശ്രീയേന്തും ശുഭ നന്ദന വനി തന്‍ സംഗീതം...



ഇവിടെ

മാടമ്പി [2008] യേശുദാസ്

“അമ്മ മഴക്കാറിന്‌
ചിത്രം: മാടമ്പി [2008 } ബി. ഉണ്ണീകൃഷ്ണന്‍
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: യേശുദാസ്


അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി
നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു .....................


പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും
ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍
എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു............



നീ പകര്‍ന്ന നറുപാല്‍ തുളുമ്പും
ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ
അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു...........



ഇവിടെ

ഉത്സവം [ 1975 ] യേശുദാസ് & ജാനകി

"ആദ്യസമാഗമ ലജ്ജയിൽ


ചിത്രം: ഉത്സവം ( 1975 ) ഐ.വി.ശശി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എ ടി ഉമ്മര്‍

പാടിയതു: കെ ജെ യേശുദാസ്‌,എസ്‌ ജാനകി





ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമ സംഗീതമായ്
നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....


ഓ...ഓ......
നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദ നര്‍ത്തനമാടൂം നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു
(ആദ്യ സമാഗമ..)

ഓ...ഓ.....
ആകാശ ദ്വീപിലെ നിദ്രാമുറികളില്‍
മേഘമിഥുനങ്ങള്‍ പൂകി
സായൂജ്യമായ് ജന്മ സാഫല്യമാ-
യെന്റെ മാറില്‍ കിടന്നു മയങ്ങൂ
മാറില്‍ കിടന്നു മയങ്ങൂ
ആ.....ആ......
ആ...........