Powered By Blogger

Friday, November 6, 2009

മാടമ്പി [2008] യേശുദാസ്

“അമ്മ മഴക്കാറിന്‌
ചിത്രം: മാടമ്പി [2008 } ബി. ഉണ്ണീകൃഷ്ണന്‍
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: യേശുദാസ്


അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി
നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു .....................


പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും
ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍
എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു............



നീ പകര്‍ന്ന നറുപാല്‍ തുളുമ്പും
ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ
അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു...........



ഇവിടെ

No comments: