Tuesday, December 14, 2010

മിഴി രണ്ടിലും [ 2003 ]
ചിത്രം: മിഴി രണ്ടിലും [ 2003 ] രഞ്ചിത്
താരനിര: ദിലീപ്,ഇന്ദ്രജിത്ത്, ജഗതി, നരേന്ദ്രപ്രസാദ്. ജനാർദ്ദനൻ,കുഞ്ചൻ, ശ്രീരാമൻ,
കാവ്യ മാധവൻ, സുകുമാരി, രേവതി...

രചന: വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ
സംഗീതം: രവീന്ദ്രന്‍

1. പാ‍ടിയതു: സുജാത

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണനെഴുന്നുള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ...
[എന്തിനായ്...]

ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍‌തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
ആരിന്നുനീ സ്വപ്നങ്ങളില്‍ തേന്‍‌തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
താരുണ്യമേ... പുത്താലമായ്
തേടുന്നുവോ... ഗന്ധര്‍വ്വനേ...
[എന്തിനായ്...]

ആരിന്നു നിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആരിന്നുനിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആനന്ദവും... ആലസ്യവും
പുല്‍കുന്നുവോ... നിര്‍മാല്യമായ്...
[എന്തിനായ്...]

ഇവിടെ

വിഡിയോ


2. പാടിയതു: പി. ജയചന്ദ്രൻ

ആലില താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണി പൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്‌]
മാംഗല്യം രാവില്‍
[ ആലില താലിയുമായ്‌]

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [മേലെ]
വരവേല്‍ക്കു മൈനെ നിറ മംഗളമരുളു കോകിലമെ[വരവേല്‍ക്കു]
സുരഭിലമായൊരു മണിയറ മെനയു
മധുവന മാനസ്സമേ
[ ആലില താലിയുമായ്‌]

ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ചന്ദന]
ഇതളണിയുന്നല്ലൊ കുമുദിനിയുടെ
കനക നിലാവൊളിയില്‍ [ഇതളണിയുന്നല്ലൊ]
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ
[ ആലില താലിയുമായ്‌]

ഇവിടെ

വിഡിയോ
3. പാടിയതു: യേശുദാസ് &/ സുജാത

ഉം.......... ഉം..............
ഓമനേ ഉം......തങ്കമേ ഉം...........
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയു
ഹൃദയത്തില്‍ മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ ഉം...... കള്ളനായി അ...........
മനസ്സില്‍ ഒഴുകും യമുനയില്‍ അലകള്‍ എഴുകി
നറുവെണ്ണ പയ്യെപയ്യേ കവരുമെങ്കിലും നുണപറയുമെന്‍ വനമാലി
ഓമനേ ഉം...... തങ്കമേ .. അ...........

കടമ്പെണ്ണ പോലേ ഞാന്‍ അടിമുടി പൂത്തുപോയി
കിളിമൊഴിയായി നിന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നേ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ നീ
കുടിലിന്നുള്ളിലായി മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയം മിധുനലഹരി തഴുകി മുഴകി നാം
ഓമനേ ഉം...തങ്കമേ .. ഉം.....

താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂളും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ......തന്തന തന്തന നോ......
തന്തന തന്തന തന്താനോ......

പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായി
കുളിര്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം

ഇവിടെ

വിഡിയോ


4. പാടിയതു: സുജാത / ശ്രീനിവാസ്

വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ
ചൈതന്യമായി നിന്ന സൂര്യനോ
ദൂരേ ദൂരേ പോവുകയോ
(വാര്‍മഴവില്ലേ ..)

ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായി കൊഴിയും നേരം (2)
വിളറും മുഖമോ അകലേ
(വാര്‍മഴവില്ലേ..)

ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ (2)
വിരഹം വിധിയായി അരികേ
(വാര്‍മഴവില്ലേ..)

ഇവിടെ

വിഡിയോ