Wednesday, November 10, 2010

റാം ജീ റാവു സ്പീക്കിങ്ങ് [1989]ചിത്ര. എസ്.പി. ബാലസുബ്രമണ്യം, എം.ജി ശ്രീകുമാർ
ചിത്രം: റാം ജീ റാവു സ്പീക്കിങ്ങ് [1989] സിദ്ദിക്ക് & ലാൽ
താരനിര: മുകേഷ്,രേഖ,സായികുമാർ, ഇന്നസന്റ്, ദേവൻ, കുഞ്ചൻ, വിജയരാഘവൻ, മാമ്മുകോയ,സുകുമാരി

രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണൻ1. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ

കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
(കണ്ണീര്‍)

ഇരുട്ടിലങ്ങേതോ കോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍വിളക്കെന്നോണം കാണാമെന്നാലും
കറുപ്പെഴും മേഘക്കീറില്‍ വീഴുന്ന മിന്നല്‍ച്ചാലില്‍
രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കൈയ്യിലാടി തീരങ്ങള്‍ തേടി
ദിശയറിയാതെ കാതോര്‍ത്തു നില്പൂ
കടല്‍പ്പക്ഷി പാടും പാട്ടൊന്നു കേള്‍ക്കാന്‍
(കണ്ണീര്‍)

ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെയാശാനാളം
കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം
വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരെ വീശുന്ന ശീലില്‍
കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം ഇനിയില്ല ദൂരം
(കണ്ണീര്‍)

ഇവിടെ2. പാടിയതു: എസ്.പി. ബാലസുബ്രമണ്യം

കളിക്കളം ഇതു കളിക്കളം
പടക്കളം ഒരു പടക്കളം
പോരാട്ടമാരംഭമായ് പടനിലങ്ങളിലാകെയും
പടഹ കാഹളഭേരികൾ
പരിചയും കവചങ്ങളും
പൊരുതുവാൻ കരവാളുമായ്
ഇറങ്ങുവിൻ തുടങ്ങുവിൻ സന്നാഹം
കൊതിച്ചതോ ഒരു കളിക്കളം
വിധിച്ചതോ ഈ പടക്കളം
കളിക്കളം ഇതു കളിക്കളം
പടക്കളം ഒരു പടക്കളം

നന്മതിന്മകൾ തങ്ങളിൽ ജന്മ സമര മുഖങ്ങളിൽ
കണ്ടു പൊരുതുമീതേ വിധം
പണ്ടു മുതലിതു സാഹസം
കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ
ഉടയോനില്ലാത്ത കളരികളിൽ (2)
പോരാടുന്നു വെറി നീരോടെന്നുമിരു-
പേരും തോൽവിയറിയാതെ
ഇന്നും പോരു തുടരുന്നു തമ്മിലിവർ
തെല്ലും വാശി കളയാതെ
(കളിക്കളം..)

ഇവിടെ3. പാടിയതു: എം.ജി. ശ്രീകുമാർ

ഗുലുമാൽ ഗുലുമാൽ ഗുലുമാൽ
ഗുലുമാൽ..

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ
ജനനഭാരങ്ങൾ ചുമന്നും
സമയതീരങ്ങൾ തിരഞ്ഞും
നിലയുറയ്ക്കാതെ കുഴഞ്ഞും
തുഴകളില്ലാതെ തുഴഞ്ഞും
ഇരുളിലങ്ങിങ്ങു പകലു തേടുമ്പം ഗുലുമാൽ

മനഃസാക്ഷികൾ വില പേശുമീ മൗനങ്ങൾതൻ
നേർത്തു നീണ്ട ചില്ലയിൽ
കനവേറെ നാൾ ഊഞ്ഞാലിടാം
അതിൽ നൊമ്പരം നീട്ടി നീട്ടി ആടിടാം
ആശാമരം അശയാ മരം
അതിലായിരം വിരിശം പഴം
ഇറുങ്ങിറുങ്ങടങ്ങിയും ഉലുങ്ങുലുങ്ങൊതുങ്ങിയും
നിറഞ്ഞിടാം തൊടാനിടം തടഞ്ഞിടാം
(അവനവൻ...)

നരജീവിതം നിഴൽ നാടകം
അതിലാടുവാൻ കൂത്തു പാവയായ് നീ
ഇരുൾ വേദിയിൽ പരതുന്നുവോ
പ്രതിരൂപവും ദീപവും പ്രകാശവും
കൂമ്പാളയും കുരുത്തോലയും
പിണിയാളുമായ് വിളയാടി നീ
ഒരുത്സവം കഴിഞ്ഞൊരീ മനസ്സിലെ മതിൽക്കകം
അതാണു നിൻ അനന്തമാം അടർക്കളം
(അവനവൻ...)

ഇവിടെ4. പാടിയതു: ചിത്ര, ഉണ്ണി മേനോൻ, & എം.ജി.ശ്രീകുമാർ കോറസ്

ഒരായിരം കിനാക്കളാല്‍
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും
പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ
(ഒരായിരം)

മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ വിപിനങ്ങളില്‍
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം
(ഒരായിരം)

സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
(ഒരായിരം)

തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം
തകധിമിതക തകധിമിതകജുണു താ തെയ്

തരിവള കൈയില്‍ സരിഗമ പാടി
കരിമിഴിയിണയില്‍ സുറുമയുമെഴുതി
മണിയറയില്‍ കടക്കു മുത്തേ
മയക്കമെന്തേ മാരിക്കൊളുന്തേ
കതകുകള്‍ ചാരി കളിചിരിയേറി
പുതുമകള്‍ പരതി പുളകവുമിളകി
കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ
മധുരമല്ലേ മദനക്കിളിയെ

തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍
(ഒരായിരം)

ഇവിടെ


വിഡിയോ