Powered By Blogger

Sunday, December 27, 2009

ഫാന്റം [2002] എസ്.പി. ബാലസുബ്രമണ്യം



മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ

ചിത്രം: ഫാന്റം [ 2002 ] ബിജു വർക്കി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ദേവ
പാടിയതു: എസ് പി ബാലസുബ്രമണ്യം



മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
ചിറകണിയും മണ്ടി ജമന്തികളേ
ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ

ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)

മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
തെന്നലിൽ താളം കൂടാൻ വാ
കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
വെണ്ണിലാവേറ്റിൽ തൂകാൻ വാ
മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
മേഘങ്ങൾ രാഗം പാടട്ടുമാ..
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)



പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
ഏങ്കിനാൽ ഉള്ളം ഒന്നാലെ
കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി
പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
പാടിനാൻ കണ്ണായ് കണ്ണാടീ
മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
മോഹങ്ങൾ മേളം കൊട്ടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
ചിന്ന മാമനെ മാരനെ മയക്കണമ്മാ
പോവാതമ്മാ
(മാട്ടുപ്പൊങ്കൽ...)




ഇവിടെ

ക്രോണിക്ക് ബാച്ചലർ [2003]എം.ജി.ശ്രീ... & ചിത്ര അയ്യർ


ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു

ചിത്രം: ക്രോണിക്ക് ബാച്ചിലർ [ 2003 ] സിദ്ദിക്ക്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ദീപക് ദേവ്
പാടിയതു: എം ജി ശ്രീകുമാർ & ചിത്ര അയ്യർ


തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ (2)

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ (ചുണ്ടത്ത്..)

കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും (2)
ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഓ..ഓ.. (2)
ഏ ..നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും
എന്നിനി എന്നിനി എന്നുവരും (ചുണ്ടത്ത്,...)

നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന (2)
അക്കടലിനുമക്കരെയും ആലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഓ..ഓ..(2)
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടിനെന്റെ അഴകനെന്നിനി എന്നിനി എന്നു വരും (ചുണ്ടത്ത്...)

ഇവിടെ


വിഡിയോ

മോഹവും മുക്തിയും [ 1977 ] യേശുദാസ്

ചുംബനവർണ്ണ പതംഗങ്ങളാൽ

ചിത്രം: മോഹവും മുക്തിയും [ 1977] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്


ചുംബനവർണ്ണ പതംഗങ്ങളാൽ നീയാം

ചെണ്ടിൻ പരാഗങ്ങൾ ഞാൻ നുകരും

ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന

ചന്ദ്രോപലം ഞാനെൻ സ്വന്തമാക്കും (ചുംബന...)

ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലൊ

രാലോലപ്പൈങ്കിളി ചിറകടിക്കും

രോമാഞ്ചകഞ്ചുകം ചാർത്തുമാ മേനിയെൻ

പ്രേമമദത്തിൻ വിപഞ്ചിയാക്കും (ചുംബന..)

താരുണ്യ തല്പത്തിൽ താമരവിരിയിലൊ

രാരാമത്തെന്നലായ് ഞാനുലയും

ആ രാഗ മണ്ഡപ ചൈതന്യമെന്നിലെ

ഗാന കവി തൻ കവിതയാക്കും (ചുംബന..)

നസീമ [ തമ്പുരു } 1983 എസ്. ജാനകി

ജോൺസൺ

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...





ചിത്രം: നസീമ [ തമ്പുരു ] [1983] ഷെറിഫ്
രചന: പി ഭാസ്ക്കരൻ
സംഗീതം: ജോൺസൻ
പാടിയതു: എസ്. ജാനകി


എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നു കേട്ടില്ലല്ലോ...

(എന്നിട്ടും...)

അറിയാതെ അവിടുന്നെൻ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട
പൂവണിമഞ്ചത്തിൽ ഭവാനിരുന്നു...

(എന്നിട്ടും...)

നിൻ സ്‌നേഹമകറ്റാനെൻ‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീർപ്പിൻ ചൂരിനാൽ
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)



ഇവിടെ

വിഡിയോ

വിഷം [ 1981 ] എസ്. ജാനകി


പൂവച്ചൽ കാദർ



ഏകാന്തതയിലൊരാത്മാവ് മാത്രം...

ചിത്രം: വിഷം [ 1981 ] പി.റ്റി. രാജൻ
രചന: പൂവച്ചൽ ഖാദർ
സംഗീതം: രഘു കുമാർ




പാടിയതു: എസ്.ജാനകി

ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്ന വേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു
(ഏകാന്തയിലൊരാത്മാവ്...)

എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല
അപ്പോളും ചിരി തൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണ കന്യ തൻ
കൈവള ചാർത്തുകൾ പോലെ
(ഏകാന്തയിലൊരാത്മാവ്...)


കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു
നിറമില്ലാ മഴവില്ലു നെയ്തു
ജതി ചേർന്നിണങ്ങാത്ത മണിവീണയെന്തിനോ
സ്വരമില്ലാ രാഗങ്ങൾ പെയ്തു
(ഏകാന്തയിലൊരാത്മാവ്...)


ഇവിടെ

വിഡിയോ

പേൾ വ്യൂ [ 1970 ] യേശുദാസ് & ബി. വസന്ത

ബി. വസന്ത


യവന സുന്ദരീ സ്വീകരിക്കുകീ ...

ചിത്രം: പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & ബി. വസന്ത



യവന സുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)

അകലെ വീനസ്സിൻ രഥത്തിലും
അമൃത വാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന,...)

വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)




ഇവിടെ


വിഡിയോ

പാണ്ടിപട [ 2006 ] ജ്യോത്സ്ന







അറിയാതെ ഇഷ്ടമായി...

ചിത്രം : പാണ്ടിപട [2006] റാഫി മെക്കാർട്ടിൻ
രചന : ചിറ്റൂർ ഗോപി
സംഗീതം: സുരേഷ് പീറ്റേർസ്

പാടിയതു: ജ്യോത്സ്ന



അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി

അതിലേറെ ഇഷ്ടമായി
എന്തു പറയാനാ‍മെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ.....

ഈ മൌനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പിൽ ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായ് കാതിൽ (അറിയാതെ..)

ആരും കൊതിച്ചു പോകും
മണിത്തുമ്പിയായ് നീയെൻ
തീരാ കിനാവു പാടം
തിരഞ്ഞെത്തിയെന്റെ മുന്നിൽ
പാട്ടുപാടി നിന്ന കാലം
ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും കൈയെത്തും
ദൂരത്തിൽ നിൽക്കുന്നു നീ (അറിയതെ..)

ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ?
പ്രണയം മനസ്സിൽ എന്നാലും തീരാത്ത സല്ലാപമായി (അറിയാതെ..)


ഇവിടെ





വിഡിയോ

ജീവിത സമരം [ 1971 ] യേശുദാസ് & ജാനകി

ചിന്നും വെൺതാരത്തിൻ ആനന്ദ വേള

ചിത്രം: ജീവിത സമരം [ 1971 ] സത്യൻ ബോസ്
രചന: പി ഭാസ്ക്കരൻ
സംഗീതം:: ലക്ഷ്മികാന്ത് പ്യാരേലാൽ
പാടിയതു:: കെ ജെ യേശുദാസ് & എസ് ജാനകി




ചിന്നും വെൺതാരത്തിൻ ആനന്ദ വേള
എങ്ങും മലർ ശരൻ ആടുന്ന വേള
ആശാസുന്ദര കൽപന സ്വപ്നം
ജീവിത യാത്ര [ ചിന്നുൻ വെൺ....


പ്രേമ ലീലയിൽ നമ്മൾ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കി
പ്രേമ ലീലയിൽ നമ്മൾ
ഓ..ഓ...ഓ..
കളിയാടാനിരുന്നു സഖി
കിനാവിന്റെ ലോകത്തിൽ
മധുരാശ തൂകുന്ന
കോമള വേള
എങ്ങും മലർശരൻ ആടുന്ന വേള
ചിന്നും വെൺതാരത്തിൻ ആനന്ദ വേള
എങ്ങും മലർശരൻ ആടുന്ന വേള..] ആശാ സുന്ദര...


ഇവിടെ

മിന്നാരം [1994] എം.ജി ശ്രീകുമാർ & സുജാത



ഒരു വല്ലം പൊന്നും പൂവും

ചിത്രം: മിന്നാരം [ 1994 ] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാർ & സുജാത മോഹൻ

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...)

ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം (ഒരു വല്ലം...)


ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ

ഇവിടെ


വിഡിയോ