
പൂവച്ചൽ കാദർ
ഏകാന്തതയിലൊരാത്മാവ് മാത്രം...
ചിത്രം: വിഷം [ 1981 ] പി.റ്റി. രാജൻ
രചന: പൂവച്ചൽ ഖാദർ
സംഗീതം: രഘു കുമാർ

പാടിയതു: എസ്.ജാനകി
ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്ന വേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു
(ഏകാന്തയിലൊരാത്മാവ്...)
എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല
അപ്പോളും ചിരി തൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണ കന്യ തൻ
കൈവള ചാർത്തുകൾ പോലെ
(ഏകാന്തയിലൊരാത്മാവ്...)
കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു
നിറമില്ലാ മഴവില്ലു നെയ്തു
ജതി ചേർന്നിണങ്ങാത്ത മണിവീണയെന്തിനോ
സ്വരമില്ലാ രാഗങ്ങൾ പെയ്തു
(ഏകാന്തയിലൊരാത്മാവ്...)
ഇവിടെ
വിഡിയോ
No comments:
Post a Comment