Powered By Blogger

Monday, November 23, 2009

വഴിയോരക്കാഴ്ച്ചകൾ [ 1987 ] ചിത്ര





പവിഴമല്ലി പൂവുറങ്ങി പകലു പോകയായ്


ചിത്രം: വഴിയോര കാഴ്ച്ചകൾ [ 1987 ] തമ്പി കണ്ണന്താനം
രചന: ഷിബു ചക്രവർത്തി
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: ചിത്ര




പവിഴമല്ലി പൂവുറങ്ങി പകലു പോകയായ് [2 ]
കരളിലെ മോഹം കവിതയായ് പാടി
ഓടിയെത്തുന്നു നിലാവും.. [ പവിഴ മല്ലി...

മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളെ
ചാഞ്ഞുറങ്ങാൻ നേരമായി ആ‍ാരീരോ ആരിരാരോ
ഇരുളിലാളും നാളമായി അലറിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവെ... [ പവിഴമല്ലി...

പൂജ തീരും മുൻപു വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരൊ ആരാരിരോ
വിരഹം തീർത്ത ദീപങ്കുരത്തിൻ അഴിയിലേതൊ താളമിട്ടു
നീയും പാടുന്നു നിലാവെ... [ പവിഴമല്ലി...





ഇവിടെ







വിഡിയോ

മഴതുള്ളീകിലുക്കം [ 2002 ] യേശുദാസ്





രാവിന്റെ ദേവ ഹൃദയത്തിൻ...


ചിത്രം: മഴതുള്ളികിലുക്കം [ 2002 ] അക്ബർ ജോസ്
രചന: രമേശൻ നായർ
സങീതം: സുരേഷ് പീറ്റർ

പാടിയതു: യേശുദാസ്



രാവിന്റെ ദേവ ഹൃദയത്തിൻ
വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈകുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ
ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളൊ കനക ദീപങ്ങളായ്
ശീമോന്റെ മേട നോക്കി
നീങ്ങുന്ന ദൈവ പുത്രൻ
തോരാത്ത കണ്ണൂനീരും വീഞ്ഞായി മാറ്റുമോ
കൈകൾ കീ ദുഃഖങ്ങളെൻ കാണിക്കയായ്...

സ്നേഹത്തിൻ ഏഴു വർണങ്ങൾ ചാലിച്ചതാരോ
തേനൂറും ഈണമെന്നിൽ നേദിച്ചതാരോ
തേരോടും വീഥി ഇരുളിൽ മൂടുന്നൊവോ
തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ
പൂമഞ്ഞിലും പൂങ്കാറ്റിലും എൻ നൊമ്പരം.. [ രാവിന്റെ...


മോഹങ്ങൾ വീണൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ

കൂരമ്പു കൊള്ളുമീ മണ്ണിൽ നീ തന്നെ സാക്ഷി

തീ നാളമേറ്റു തനിയെ നീറുന്നുവോ

പൂവിട്ട പൊൻ കിനാവെ നീ വാടുന്നുവോ

മിഴിനീരിലും കടൽ നീരിലും നിൻ നൊമ്പരം.. [ രാവിന്റെ...





ഇവിടെ





വിഡിയോ

അവളുടെ രാവുകൾ [ 1978 ] ഐ.വി. ശശി

അന്തരിന്ദ്രിയ ദാഹങ്ങൾ.....


അന്തരിന്ദ്രിയ ദാഹങ്ങൾ

ചിത്രം: അവളുടെ രാവുകൾ [ 1978 ] ഐ.വി. ശശി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഏ.ടി. ഉമ്മർ

പാടിയതു: യേശുദാസ്


അന്തരിന്ദ്രിയ ദാഹങ്ങൾ
അവലുടെ മോഹങ്ങൾ
അനുഭൂതിയുടെ മേളങ്ങൾ
അതിശയ താളങ്ങൾ...[ അന്തരിന്ദ്രിയ...

സ്ത്രീ അവലുടെ രൂപം അതിന്റെ ആകർഷ വലയങ്ങൾ
പുരുഷന്റെ സിരകളിൽ ആളിപ്പടരും എരിതീ കതിരുകൾ
അവന്റെ ഉള്ളിൽ അവലുടെ വചനം ആലോചനാമൃതം...[ അന്തരിന്ദ്രിയ...

സ്ത്രീ അവലുടെ ഭാവം അതിന്റെ ഉന്മാദ ലഹരി[2]
പുരുഷന്റെ ധമനിയിൽ ഉരുകിയിറങ്ങും മഞ്ഞിൻ കണികകൾ
അവന്റെ മുൻപിൽ അവളുടെ ചലനം ആവേശപൂരിതം...[ അന്തരിന്ദ്രിയ...

അയൽക്കാരി [ 1976 യേശുദാസ്

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ചിത്രം: അയല്‍ക്കാരി [ 1976 ] ഐ.വി. ശശി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം
(ഇലഞ്ഞി...)

രജതരേഖകള്‍ നിഴലുകള്‍ പാകീ
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
(ഇലഞ്ഞി..)

തരള രശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാ‍ലീന നാദം
അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍ [ ഇലഞ്ഞിപ്പൂമണം...



ഇവിടെ

സ്വന്തം [ ആൽബം ] എം.ജി ശ്രീകുമാർ

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ...

ആൽബം: സ്വ്വന്തം

രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: എം.ജി. ശ്രീകുമാർ.

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ
നീയൊരു ഗാനമായ് ഉണരുമെന്നു
അഴകെ നീ ഹൃദയത്തിൽ പടരുമെന്നു
ഓർമ്മയിൽ മധുരമായ് നിറയുമെന്നു
നീയെന്റെ സ്വന്തമായ് മാറുമെന്നു...[ അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ കരളിലെ
കനലുകൾ ഒരു നാളും അണയുമെന്നു
ഇനിയും കുളിരായ് നീ തഴുകുമെന്നു
എന്നെ തലോടി ഉറക്കുമെന്നു
നീയെന്റെ സ്വന്തമായ് മാറുമെന്നു... [അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ സ്വപ്നത്തിൽ
പൂമ്പാറ്റയായ് നീ മാറുമെന്നു
പുലർകാല രശ്മിയായ് അണയുമെന്നു
എന്നെ നീ തൊട്ടുണർത്തീടുമെന്നു
നീയെന്റെ സ്വന്തമായ് തീരുമെന്നു.. [ അറിഞ്ഞിരുന്നില്ല ഞാൻ....




വിഡിയോ ചുമ്മാ

വാത്സല്യം [ 1983 ] യേശുദാസ്




അലയും കാറ്റിൻ ഹൃദയം...


ചിത്രം: വാത്സല്യം ( 1983 ] കൊച്ചിൻ ഹനീഫ
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കിടേഷ്

പാടിയതു: യേശുദാസ്




അലയും കാറ്റിൻ ഹൃദയം
അരയാൽ കൊമ്പിൽ തേങ്ങി
ഓലപ്പുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
രാമായണം കേൾക്കാതെയായ്
പൊൻ മൈനകൾ മിണ്ടാതെയായ്....

പൈകിടവേങ്ങി നിന്നു
പാൽമനം വീണലിഞ്ഞു [2 ]
യാത്രയായ് ഞാറ്റുവേലയും
ആത്മസൌഹൃദം നിറഞ്ഞൊരു സൂര്യനും....


വിഅദേഹി പോകയായി
വനവാസ കാലമായി [2 ]
രാമ രാജധാനി വീണ്ടും ശൂന്യമായ്
വിമൂകയായ് സരയൂ നദി....
വൈദേഹി പോകയായ്.. വനവാസ് കാലമായ്... [2]




ഇവിടെ

ഉള്ളടക്കം [ 1991 } യേശുദാസ് & സുജാത




അന്തിവെയില്‍ പൊന്നുതിരും

ചിത്രം: ഉള്ളടക്കം [ 1991 ] കമൽ
രചന: കൈതപ്രം
സംഗീ3തം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ്, സുജാത

അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
മധുചന്ദ്രബിംബമേ
അന്തിവെയിൽ

കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
രാപ്പാടിയുണരും സ്വരരാജിയിൽ (2)
പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
ഇതുനമ്മൾ ചേരും സുഗന്ധതീരം
അന്തിവെയിൽ

വർണ്ണപതംഗം തേടും മൃതുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം (2)
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം
അന്തിവെയിൽ




ഇവിടെ




വിഡിയോ

നൃത്തശാല [ 1972 ] യേശുദാസ്






പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണു..


ചിത്രം: നൃത്തശാല [ 1972 ] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: കെ ജെ യേശുദാസ്


പൊൻ‌വെയിൽ മണിക്കച്ച അഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു

സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
ചെന്തളിർ മെയ്യിൽ താര നഖം അമർന്നു
രാജീവ നയനന്റെ രതിവീണയാകുവാൻ
രാധികേ....രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ [ പൊൻ വെയിൽ...

കാഞ്ചന നൂപുരങ്ങൾ അഴിച്ചുവച്ചു
കാളിന്ദി പൂനിലാവിൽ മയക്കമായി
കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
കാമിനീ....കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ [ പൊൻ വെയിൽ..

(പൊൻ‌വെയിൽ...)




ഇവിടെ




വിഡിയോ