Monday, November 23, 2009

സ്വന്തം [ ആൽബം ] എം.ജി ശ്രീകുമാർ

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ...

ആൽബം: സ്വ്വന്തം

രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: എം.ജി. ശ്രീകുമാർ.

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ
നീയൊരു ഗാനമായ് ഉണരുമെന്നു
അഴകെ നീ ഹൃദയത്തിൽ പടരുമെന്നു
ഓർമ്മയിൽ മധുരമായ് നിറയുമെന്നു
നീയെന്റെ സ്വന്തമായ് മാറുമെന്നു...[ അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ കരളിലെ
കനലുകൾ ഒരു നാളും അണയുമെന്നു
ഇനിയും കുളിരായ് നീ തഴുകുമെന്നു
എന്നെ തലോടി ഉറക്കുമെന്നു
നീയെന്റെ സ്വന്തമായ് മാറുമെന്നു... [അറിഞ്ഞിരുന്നില്ല

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ സ്വപ്നത്തിൽ
പൂമ്പാറ്റയായ് നീ മാറുമെന്നു
പുലർകാല രശ്മിയായ് അണയുമെന്നു
എന്നെ നീ തൊട്ടുണർത്തീടുമെന്നു
നീയെന്റെ സ്വന്തമായ് തീരുമെന്നു.. [ അറിഞ്ഞിരുന്നില്ല ഞാൻ....
വിഡിയോ ചുമ്മാ

No comments: