Powered By Blogger

Monday, January 25, 2016

ഒരു വിളിപ്പാട് അകലെ












1.  പാടിയതു   എസ്.  ജാനകി


പ്രകാ‍ാശ നാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം.
എല്ലാം അഭിനയം പാതിരാവിൽ
പൊലിഞ്ഞു പോയീ വസന്ത താരം  (  പ്രകാശ.....

അരങ്ങിൽ മാത്രം ഈ സംഗീതം
അണിയറക്കുള്ളിൽ വിലാപനാദം
വിരൂപ രൂപം   വിഷാദ വദനം
കൊഴിഞ്ഞ ചമയം
ഇരുണ്ട വദനം      (  പ്രകാശ.....

കടമായ് വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞു വീഥിയിലണഞ്ഞ നേരം
അണകളെല്ലാം തകർന്നു വീണു
ആത്മാവിലൊഴുകി കണ്ണീരിൻ ധാര  ( പ്രകാശ നാളം.....

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=2509

https://www.youtube.com/watch?v=G21u4G8NcQ0

*****************
2.
  എല്ലാം ഓർമ്മകൾ, എല്ലാം ഓർമ്മകൾ
  എന്നേ കുഴിയിൽ മൂടി നാം
  എന്നാലും എല്ലാം ചിരംജീവികൾ
 എല്ലാം ഓർമ്മകൾ...

എല്ലാം ഓർമ്മകൾ, എല്ലാം ഓർമ്മകൾ                                          
എന്നേ കുഴിയിൽ മൂടി നാം
പാഴ് കുഴിയിൽ മൂടി നാ0
എന്നാലും എല്ലാം ചിരംജീവികൾ....

കവാടങ്ങൾ മൂടുന്നു ഹൃദയം സദാ
ജാലങ്ങൾ കാട്ടുന്നു കാലം മുദാ  2
മായ്ച്ചാലും മായാത്ത സങ്കല്പങ്ങൾ
മായ്ക്കാൻ ശ്രമിപ്പൂ മനുഷ്യൻ വൃഥാ

എല്ലാം ഓർമ്മകൾ, എല്ലാം ഓർമ്മകൾ
എന്നേ കുഴിയിൽ മൂടി നാം
എന്നാലും എല്ലാം ചിരംജീവികൾ ....

പിരിയുന്നു രണ്ടായ് വനവാഹിനി
തമ്മിൽ പിരിയുന്നു യാത്രയിൽ ഇരു കൈവഴി
ഒരു നാളിൽ നരജന്മ മരുഭൂമിയിൽ
വീണ്ടും അറിയാതടുക്കുന്നു ചേർന്നൊഴുകാൻ.....
 
എല്ലാം ഓർമ്മകൾ, എല്ലാം ഓർമ്മകൾ
എന്നേ കുഴിയിൽ മൂടി നാം
പാഴ് കുഴിയിൽ മൂടി നാം
എന്നാലും എല്ലാം ചിരംജീവികൾ.
എന്നാലും എല്ലാം ചിരംജീവികൾ

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6308

https://www.youtube.com/watch?v=SuvgKLWw5EQ                          


ചിത്രം:   ഒരു വിളിപ്പാടകലെ    (1982 )
രചന:    പി. ഭാസ്കരൻ
സംഗീതം:  ജെറി അമൽദേവ്
പാടിയതു:   ജയചന്ദ്രൻ &   ജാനകി