Monday, September 2, 2013

മിന്നാമിന്നിക്കൂട്ടം [2008] കമൽ

ചിത്രം: മിന്നാമിന്നിക്കൂട്ടം  [2008] കമൽ

താരനിര::    മീരാ ജാസ്മിൻ, ഇന്ദ്രജിത്ത്, ജയസൂര്യ, നരാൻ, റോമ, രാധിക, സംവൃതാ സുനിൽ, സായികുമാർ, ജനാർദ്നൻ, റ്റി.ജി.രവി.....

രചന:  അനിൽ പനച്ചൂരാൻ
സംഗീതം:    ബിജിബാൽ‘


1.   പാടിയതു:     ശ്വേത / &  രഞ്ജിത്

മിഴി തമ്മിൽ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
മിഴി തമ്മിൽ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


കളിവാക്കു ചൊല്ലിയാൽ കലഹിച്ചതൊക്കെയും
പ്രണയമുണർത്തിയ കൌതുകം
ഒരുമിച്ചു പാടുമീ പാട്ടിൻ അരുവിയായ്
ഒഴുകും നമ്മൾ എന്നുമേ
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളും പോലെ
കണിമലരണിയും യാമിനിയിൽ
നീയെൻ മനസ്സിലെ മധുകണം
മിഴി തമ്മിൽ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


അരികത്തിരിക്കിലും കനവിൽ ലയിച്ചു നാം
നുകരും സ്നേഹ മർമ്മരം
ഓർക്കാതിരിക്കവേ ചാരത്തണഞ്ഞൂ നീ
വരമായ് തന്നൂ തേൻ കണം
തണുവിരൽ തഴുകും തംബുരുവിൽ
സിരകളിലൊരു നവരാഗം
നറുമലരിതളിൽ പുഞ്ചിരിയിൽ
നീ നിറമെഴുതിയ ചാരുത
മിഴി തമ്മിൽ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല

CLICK/  COPY PASTE THE LINKS BELOW FOR AUDIO AND VIDEO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5138,5143

http://www.youtube.com/watch?v=lRSnplaXfVY


2.  പാടിയതു:   മംഞ്ജരി

കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലകുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോൾ
ആയത്തിലാട്ടുന്ന പാട്ട്

വാലിട്ടെഴുതുമ്പോൾ നോക്കുവാനുള്ളൊരു
വാൽക്കണ്ണാടി എൻ അച്ഛന്റെ കണ്ണുകൾ (2)
കാണിപൊന്നിൻ കമ്മലണിഞ്ഞു
കുന്നിമണി മാലയണിഞ്ഞു
കൊഞ്ചി കൊഞ്ചി കുറുമ്പുമ്പോൾ
പുഞ്ചിരി പാലു കുറുക്കൊന്നോരോർമ്മ
എന്നച്ഛൻ...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ

വർഷ വസന്തങ്ങൾ വന്നു പോയീടവേ
എൻ നിനവറിയുന്നു അച്ഛന്റെ മാനസം (2)
വാന വില്ലിൻ ചാരുത മെയ്യിൽ
മേഘ ഗീതം പാടുന്ന ചുണ്ടിൽ
കാലം മെല്ലെ തഴുകുമ്പോൾ
ദൂരെ നിന്നോമനത്വം ഉണർത്തുന്നൊരോർമ്മ
എന്നച്ഛൻ...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛൻ
വെയിൽ വഴിയിൽ കുട നിഴലിൻ തണലാകും എന്നച്ഛൻ
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലകുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോൾ
ആയത്തിലാട്ടുന്ന പാട്ട്


CLICK/  COPY PASTE THE LINKS BELOW FOR AUDIO AND VIDEO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5140

http://www.youtube.com/watch?v=FKV-Wcqnfgs

 3.   പാടിയതു:  സുജാത  , അഫ്സൽ  കോറസ്

താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ
പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ


താണു താണു വരുമാതിരക്കിളിയോടേതു
രാഗത്തിലോതി നീ നിൻ മോഹം (2)
[താണു...]

മധുരമായ് രാഗം മൌനമായ് എൻ മനമറിയാതെ പാടീ
താഴിട്ടു പൂട്ടിയ തങ്കത്തിൻ കരയിലെ കന്നിപ്പളുങ്കിൻ കണ്ണെഴുതാൻ
മാനത്തിൻ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയിൽ കണ്ടാദ്യമായി
താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ


മാരിവില്ലഴകു നെയ്തു ചേർക്കുമൊരു
താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2)
ആരൊരാൾ പാടീ ആർദ്രമീ വഴിയിൽ ചാരു പരാഗം
മാനത്തെ ഊഞ്ഞാലിൽ താണിരുന്നാടുന്ന
പാർവ്വണത്തുമ്പിക്കു താലികെട്ട്
മേഘത്തിൻ പൂ വനികയിൽ ചിന്നും വെൺ പൂവിൻ
ചിരിയിൽ കണ്ടാദ്യമായ്


താരാജാലം ഇരവൊരു മുല്ല പന്തൽ
തോരാ ഗസലിൽ പനിനീരുതിരും പടവിൽ
കൊലുസിൻ മാനസമുണരുന്നൂ
കിനാവിന്റെ നീല നദിക്കരയിൽ

പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം
തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്CLICK/  COPY PASTE THE LINKS BELOW FOR AUDIO AND VIDEO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5139

http://www.youtube.com/watch?v=Unk1viSllMQ


4.   പാടിയതു:    ജയചന്ദ്രൻ  &   അനിത
  മിന്നാ മിന്നിക്കൂട്ടം


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5142


5,.പാടിയതൂ;; വിനീത് ശ്രീനിവാസൻ   &   കാർതിക്ക്

WE ARE  IN LOVE

WE ARE IN LOVE WE ARE IN LOVE
ഭൂഗോളം ചുറ്റി വരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു
WE ARE IN LOVE WE ARE IN LOVE
പൊൻ വെട്ടം തൂകും മിന്നാമിന്നിക്കൂട്ടം മൂളുന്നു
തണുപ്പിൻ  പുതപ്പു പുതച്ചു ചിറ്റി ഉറക്കം നടിച്ച നഗരം
ഇടക്കു മെല്ലെ പതുങ്ങി നോക്കി മദിച്ചു പാടുന്നു
WE ARE IN LOVE WE ARE IN LOVE
 ഭൂഗോളം ചുറ്റി വരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു
WE ARE IN LOVE.....CLICK/  COPY PASTE THE LINKS BELOW FOR AUDIO AND VIDEO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5141


http://www.youtube.com/watch?v=9kmDEmasrBc