Powered By Blogger

Thursday, March 14, 2013

ചിത്രം: വയലിൻ [2011] സിബി മലയിൽ

 ചിത്രം:  വയലിൻ      [2011]  സിബി മലയിൽ

താരനിര: അസിഫ് ആലി, നിത്യാ മേനോൻ, വിജയരാഘവൻ, ജനാർദ്ധനൻ;

              ശ്രീജിത് രവി, റീനാ ബഷിർ, രമ്യാ രാമകൃഷ്ണൻ

ഗാനരചയിതാവു്:  റഫീക്ക് അഹമ്മദ്  /  സന്തോഷ് വർമ്മ

സംഗീതം:  ബിജിബാൽ  /  ആനന്ദ് രാജ് ആനന്ദ്

1.     പാടിയതു: :  ടി ആർ സൗമ്യ

ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ്

വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ

ഓർമ്മകൾ മറവികൾ ജാലകവിരികളിൽ നിഴലായ് ഇളകുന്നു

മൗനമുടഞ്ഞൊരു മൺപാവകൾ പോലരികിൽ ഉറങ്ങുന്നു

എവിടെയോ ഇലകൾതോറും ശിശിരരാവിൻ മിഴിനീരടരുന്നു

ഏകാകിതയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ

സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ

വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ

ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ്

വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ

വെറുതെ………….

click/ copy, paste the link below on your browser for  audio and video

http://www.sangeethouse.com/jukebox.php?songid=87835,87838

http://www.youtube.com/watch?v=awXFTHOxl34

  2.   പാടിയതു: ഗണേശ് സുന്ദരം    &  ഗായത്രി അശോകൻ

ഹിമകണമണിയുമീ  മലരിതൾ തഴുകുമൊരിളവെയിൽ വിരലുകളേ

അലകളിലിളകിയുമിലകളിലിടറിയുമീവഴിയേ

കനികളിൽ നിറയുമീ മധുരസ കണികകൾ നുകരുക കുരുവികളേ

വരിക പുൽത്തുമ്പിലരിയനീർത്തുള്ളിയെഴുതിയ കവിതയിലെ, വരിപോൽ..

ഈ…. മാനം കാണേ രൂപം മാറി മേലേ…

കാ…..ർ മേഘക്കീറിൽ വർണ്ണം വാരിത്തൂകി

നീ….രോളം മെല്ലെക്കാലിൽ തൊട്ടു താഴേ…

ആ…. താളച്ചേലിൽ  നീന്തീ തൂവൽ പോലെ

പോയ്മറഞ്ഞൊരാ സന്ധ്യകൾ തൻ കദനം വിഫലം

വിരസജന്മത്തിലസുലഭാനന്ത നിമിഷവുമിനിയുണരാൻ, പോരൂ…

താ…..ർ കണ്ണും പൂട്ടിക്കാലം കാത്തൂ പീലി

ഈ….. നീലാകാശം കാണാതേതൊ താളിൽ

പാ……ഴ് മണ്ണിൻ തേടിത്തേടിപ്പോകും വേരിൽ

പൂ….. ക്കാലം തീർക്കും മായാ മന്ത്രം ചേർക്കൂ

ആരുമോർത്തിടാതെ ഇരുളിൽ തെളിയും തിരികൾ

ഒരു നിലാവിന്റെയരുമയായ് നീളുമിതളുകളിനി തഴുകാം, പോരൂ

click/ copy, paste the link below on your browser for  audio and video

http://www.sangeethouse.com/jukebox.php?songid=87836

http://www.youtube.com/watch?v=o9lFr9LK07

     3.   പാടിയതു:       നിഷാദ്   &  എലിസബേത്ത് രാജു

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ

നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ

അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത്

എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ

ഈണം മൂളി നീ….

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ

നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ

ഓരോ മുള്ളും പൂവായ് മാറ്റും മായാവി

ചായം പൂശി കാലം നമ്മെ കണ്ടാലറിയാതെ

ഓരോ മുള്ളും പൂവായ് മാറ്റും മായാവി

ചായം പൂശി കാലം നമ്മേ കണ്ടാലറിയാതെ

ഓടി വരും പൊടി മഴയിൽ തൂവുകയായ് പുതു ഗന്ധം

ഓർത്തിടാതെ ചാരെ വന്നു പൂക്കാലം

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ

നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ

വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം

രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി

വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം

രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി

കാലടികൾ താളമിടും വേദികയായ് മനസ്സാകെ

ഓർമ്മ പോലെ നീരണിഞ്ഞു മന്ദാരം

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ

നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ

അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത്

എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ

ഈണം മൂളി നീ….

click/ copy, paste the link below on your browser for  audio and video

http://www.sangeethouse.com/jukebox.php?songid=87839

http://www.youtube.com/watch?v=fCFm0KT2Cjc

  4.     പാടിയതു:     വിധു പ്രതാപ്   &  സിസിലി 

ഗാനരചയിതാവു്:  സന്തോഷ് വർമ്മ   സംഗീതം:  ആനന്ദ് രാജ് ആനന്ദ്

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം

നീമാത്രം കേൾക്കുന്നൊരീണം പോലെ

റം പം പം റം പം പ പം റം പം പം റം പം പ പം

നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം

നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം

ഇന്നോളം കേൾക്കാത്ത രാഗം പോലെ

റം പം പം റം പം പ പം റം പം പം റം പം പ പം

സാ രി സ രി സ നി ധ രി സ നി മ സ ഗ പ നി സ നി സ പ

ആ ആ ആ…

പുലർവേളപ്പൊൻ കിനാവിൻ നക്ഷത്രദ്വീപിലൊന്നിൽ

നാം കണ്ടതെന്നാദ്യമായ്…?

പൂങ്കാറ്റിൽ തെങ്ങി നീങ്ങും  മേഘത്തിൻ കമ്പളത്തിൽ

ഒരുമിച്ചു സഞ്ചാരമായ്

സ്നേഹത്തിൻ ഏകാന്ത തീരം തേടി…

തൂമിന്നൽ പൊന്നുരുക്കി പൂന്തിങ്കൾ കല്ലുവച്ച

മണിമോതിരം മാറി നാം

മഴവില്ലിൻ വർണ്ണമേഴും വിരലാലേ തൊട്ടെടുത്തു

സംഗീതസ്വരമാക്കി നാം

സ്നേഹത്തിൻ തീരാത്ത ഗീതം പാടി

റം പം പം റം പം പ പം റം പം പം റം പം പ പം

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം

നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാം

ഇന്നോളം കേൾക്കാത്ത രാഗം പോലെ

റം പം പം റം പം പ പം റം പം പം റം പം പ പം

റം പം പം റം പം പ പം റം പം പം റം പം പ പം

click/ copy, paste the link below on your browser for  audio and video

http://www.sangeethouse.com/jukebox.php?songid=87837

http://www.youtube.com/watch?v=W0q7bwQLsuc