Powered By Blogger

Saturday, September 26, 2009

ഖദീജ ( 1967 ) യേശുദാസ്

“സുറുമയെഴുതിയ മിഴികളെ

ചിത്രം ഖദീജ(1967)എം. കൃഷ്ണന്‍ നായര്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബാബുരാജ്

പാടിയതു: യേശുദാസ്

സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ


ജാലക തിരശ്ശീല നീക്കി
ജാലമെരിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ
(സുറുമയെഴുതിയ)


ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളെ നീ വരു
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ
(സുറുമയെഴുതിയ)

കിഴക്കുണരും പക്ഷി..[ 1991 ]

“ഹേ ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ



ചിത്രം: കിഴക്കുണരും പക്ഷി [‍ 1991 ] വേണു നാഗവള്ളി
രചന; ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: ചിത്ര

ഹേ.......
ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ......
ഘനശ്യാമ മോഹന കൃഷ്ണാ....

വണ്‍ റ്റൂ ത്രീ ഫോര്‍..

ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ .
ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാന്‍
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ

ആ..ആ..ആ‍..ആ..

ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ (2)

ആ..ആ..ആ..ആ..

വിരിയും ശ്രാവണ മലരുകളില്‍ ഞാന്‍
കാണ്മൂ നിന്‍ പദ ചലനം
വിരിയും ശ്രാവണ മലരുകളില്‍ ഞാന്‍
കാണ്മൂ നിന്‍ പദ ചലനം
ആഷാഡങ്ങളിലൊളി ചിതറും നിന്‍
അഞ്ജന മഞ്ജുള രൂപം

ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ


ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ



രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാ വിരഹമറിഞ്ഞു
രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാ വിരഹമറിഞ്ഞു

ഓരോ ജന്മവുമാ വനമാലാ
ദലമാകാനിവള്‍ വന്നൂ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ

കൃഷ്ണാ ..ഗിരിധര ഗോപകുമാരാ

ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ....



ഇവിടെ

കിളിച്ചുണ്ടന്‍ മാമ്പഴം [ 2003 ] എം.ജി. ശ്രീകുമാര്‍ & സുജാത

“”ഒന്നാം കിളി പൊന്നാം കിളി


ചിത്രം: കിളിച്ചുണ്ടന്‍ മാമ്പഴം ( 2003 ) പ്രിയദര്‍ശന്‍‍
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ബി ആര്‍. പ്രസാദ്

പാറ്ടിയതു: എം.ജി. ശ്രീകുമാര്‍ & സുജാത

ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...

ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....

നീ മറന്നൊ പോയൊരു നാള്‍ ഈരില പോലെ‍ നാം ഇരുപേര്‍
ഓത്തു പള്ളീല്‍ ഒത്തു ചേര്‍ന്നു ഏറിയ നാളു ‍‍‍പോയതില്ലേ...[2]
അന്നു നീ കടിച്ചു പാതി തന്നു പൊന്നു കിനാവിന്‍ കണ്ണി മാങ്ങാ...
ഓര്‍ത്തിരുന്നു കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പൊള്‍...
നീ പച്ച തുരുത്തായ് സ്വപ്ന തുരുത്തായ് കൊമ്പിലിരുന്നു...
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...

ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍മ
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....

നീ ചിരിക്കും ചുണ്ടിലാകെ ചേലുകള്‍ പൂത്ത നാളു വന്നു
തേന്‍ പുരളും മുള്ളു പോലെ നാം അറിഞ്ഞാദ്യ വെമ്പലോടെ...

ഇന്നു മാഞ്ചുന പോലെ പൊള്ളിടുന്നു നീ കടം തന്നോരുമ്മയെല്ലാം
തോണി ഒന്നില്‍ നീ അകന്നു ഇക്കരെ ഞാനോ നിന്‍ നിഴലായ്
നീ വന്നെത്തീടും നാള്‍ എണ്ണി തുടങ്ങി കണ്ണു കലങ്ങി...

ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍മ
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേരെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...


ഇവിടെ

കായംകുളം കൊച്ചുണ്ണീ ( 1966 )യേശുദാസ്...& എസ്. ജാനകി

“കുങ്കുമ പൂവുകൾ കോര്‍ത്തു എന്റെ തങ്ക കിനാവിന്‍ താഴ്വരയില്‍

ചിത്രം: കായംകുളം കൊച്ചുണ്ണി (1966) പി. എ. തോമസ്
രചന: പി ഭാസ്ക്കരൻ
സംഗീതം: ബി എ ചിദംബരനാഥ്

പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി

ആ..... ആ.... ആ....

കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു ...

മാനസമാം മണി മുരളി
ഇന്നു മാദക സംഗീതമരുളി
ആ....ആ....ആ...
(മാനസ...)

പ്രണയ സാമ്രാജ്യത്തിന്‍ അരമന തന്നില്‍ (2)
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജ കുമാരന്‍ വന്നു ചേര്‍ന്നു

മുന്തിരി വീഴുന്ന വനിയിൽ
പ്രേമം പഞ്ചമി രാത്രിയണഞ്ഞു
ആ...ആ...ആ...
(മുന്തിരി..)

മധുരപ്രതീക്ഷ തൻ മാണിക്യ കടവിൽ (2)
കണ്ണിനാൽ തുഴയുന്ന കളിതോണിയേറി
രാജകുമാരി വന്നുചേർന്നു
(കുങ്കുമ....)


ഇവിടെ

കഥയിലെ രാജകുമാരന്‍[ 2004 ] സുജാത

“ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍

ചിത്രം: കഥയിലെ രാജകുമാരന്‍ [ 2004 ] കെ.കെ. ഹരിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: തേജ്

പാടിയതു: സുജാത

ജന്മങ്ങളായ് നിന്നെ അറിഞ്ഞീല ഞാന്‍
മൌനങ്ങളില്‍ മൌനം പൊതിഞ്ഞീല ഞാന്‍
ഒരു പൊന്‍ തിരി പോലെ എരിഞ്ഞീല ഞാന്‍
ഒരു മണ്‍ തരി പോലെ അലിഞ്ഞീല നിന്നില്‍ ഞാന്‍
തനിച്ചൊന്നു വന്നില്ലല്ലൊ ഇന്നെന്നരികില്‍
പൂക്കാത്ത മുല്ലപൂവിന്‍ ഇല പന്തലില്‍
ഏകാന്ത സന്ധ്യാ രാഗം വിരിഞ്ഞെങ്കിലും
ഒളിഞ്ഞിറ്റു വീഴും മഴതുള്ളീയായ്
നനഞ്ഞീറനാകും മണി തെന്നലായ്
ഈ ഒരു നിമിഷാര്ദ്ധം എന്നില്‍ പൂത്തില്ലേ... [ ജന്മങ്ങളായ്...

അന്നത്തെ രാവും ഞാനും തനിച്ചാകവെ
എന്നുള്ളിലേതോ മോഹം തുടിച്ചെങ്കിലും
മറന്നിട്ടു പോകും മണി തൂവലാ‍യ്
ഇണ പക്ഷി പാടും ശ്രുതി തേനുമായ്
ഈ ഒരുനിമിഷാര്‍ദ്ധമെന്നില്‍ ചേര്‍ന്നില്ലേ...[ ജന്മങ്ങളായ്