Powered By Blogger

Sunday, January 4, 2015

ഡയമണ്ട് നെക്‌ലേയ്സ്



                         



ചിത്രം:  ഡയമണ്ട് നെക്‌ലേയ്സ്  ( 2012 )   ലാൽ ജോസ്
ഗാനരചന:  റഫീക്ക് അഹമ്മദ്
സംഗീതം:  വിദ്യാസാഗർ



1.    പാടിയതു:  സഞ്ജീവ് തോമസ്

നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ  ചിറകനങ്ങി
കണ്മിഴിച്ച് നോക്കുമ്പോഴും കനവൊരുങ്ങി
സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി വിളങ്ങി
എണ്ണിയാലും തീരാപ്പുക്കൾ കൈയ്യിലൊതുങ്ങി
ഓട്ടുമണി താളം രൂപമാകുമ്പോൾ
ചേർന്നു നിൽക്കും വാനൊലിക്കും ആകാശം ചേരുമ്പോൾ
( നെഞ്ചിനുള്ളിൽ … )

മൌസിൻ ക്ലിക്കിൽ മാറ്റം ലോകത്തിന്നതിരുകളെ
കണ്ണാടിച്ചുമരെല്ലാം ചിറകാൽ തല്ലാം
ഓരോ പൂവും നുകരാൻ ഒരു പൂന്തോട്ടം വാങ്ങാം ഞാൻ
രാവും പകലായ് തീരാൻ പ്രണയാവേശം
അകലെ വെൺ‌മാളികയിൽ അഴകോലും താരകളേ
അരികെ വന്നണയാമോ അനുരാഗം പകരാമോ
പൊങ്ങിപ്പറന്നിടാൻ തമ്മിൽ കലർത്തിടാൻ
ഒന്നായ് അലിഞ്ഞിടാൻ നേരുന്നു ദാഹം മോഹം
( നെഞ്ചിനുള്ളിൽ … )

ചാറ്റിൽ മൊഴിയും കിളികൾ ഉടലോടെ വന്നണയുകായ്
പൊന്മാനം പൊന്മാനം ഒരു കൈ  ദൂരെ
ഒരോ തിരയും പുണരാൻ കടലോരം ഞാൻ വാങ്ങീടാം
നിറയും മണവും പൊഴിയാൻ മുത്തരികൽ വേണം
അറിയാ പൊൻ‌മേടകളിൽ കഴിയും പെൺകുരുവികളേ
അഴിവാതിൽ പഴുതുകളിൽ അടയാളം തന്നാട്ടേ
എന്തും നിവർത്തിടാൻ എല്ലാം മറന്നിടാൻ
തുള്ളിപ്പതിഞ്ഞിടാൻ ഏറുന്നു ദാഹം മോഹം
( നെഞ്ചിനുള്ളിൽ … )

http://play.raaga.com/malayalam/song/album/Diamond-Necklace-M0002628/Nenjinullil-397923

https://www.youtube.com/watch?v=NJgOPear_TU



2    പാടിയതു:    നജിം അർഷാദ  &   അഭിരാമി അജയ്  

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ…


എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോത്
നെഞ്ചം മാർവിട് ഇപ്പോ ആളെവിട്
തോളിൽ നീ കേറിയാൽ മാരിവിൽ കാണാം
തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ

തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ…

കണ്ണാടി നെഞ്ചമന്ന്  മുന്നാടി വന്ത് നിന്ന്
കണ്ണാലെ തെഞ്ചെറിയേ പാവി
കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ

കാതലോർ താലയിൽ ആവൽകൾ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ  എന്നെ തോണ്ടാതെ
ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ

തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ…


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14584

https://www.youtube.com/watch?v=3wIcUaLnrGw


.3.

പാടിയതു:   ശ്രീനിവാസ് രഘുനാഥൻ

നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി (2)
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ… ആളൂ നീ
( നിലാമലരേ … )

മഴവിരലിൻ ശ്രുതി… ആ…..
മണലിലൊരു വരി… എഴുതുമോ ഈ നീ
ഒരുജലകണം പകരുമോ നീ
ഒരു നറുമൊഴി അതുമതിയിനി…
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
( നിലാമലരേ … )

നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
നിമിഷശലഭമേ മധുനുകരുയിനി
ഉദയകിരണമേ … കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദീ മരുവിലുമിനി
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ…  (നിലാമലരേ… )

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14583

https://www.youtube.com/watch?v=AkvDt5mQ9YM