Wednesday, January 19, 2011

പ്രേം പൂജാരി [ 1993] ഹരിഹരൻ
ചിത്രം: പ്രേം പൂജാരി [ 1993] ഹരിഹരൻ

താരനിര: കുഞ്ചക്കോ ബോബൻ,വിനീത്.ശാലിനി, മയൂരി,ജഗതി, ഒടിവിൽ, സുകുമാരി, രശ്മി...

രചന: ഓ.എൻ.വി.
സംഗീതം: ഉത്തം സിംഗ്1 പാടിയതു: യേശുദാസ് & ചിത്ര

(പു) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)
(ആയിരം വര്‍ണ്ണമായ് )

എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
(എന്‍ മുളം)
കണ്ടു മോഹിക്കുമെന്‍ കണ്‍കളില്‍ പിന്നെയും
ചന്ദ്രികാരശ്മി തന്‍ ചന്ദന സ്പര്‍ശ്ശമോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)

(പു) ജന്മ തീരങ്ങളില്‍ ഈ മലര്‍ പുഞ്ചിരി
കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ
(ജന്മ തീരങ്ങളില്‍)
കാണുമാ വേളയില്‍ കാതരേ ആയിരം
കാനന ജ്വാലകള്‍ പ്രാണനില്‍ പൂത്തുവോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)

ഇവിടെ
2. പാടിയതു: ജയചന്ദ്രൻ & ചിത്ര

ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ (2)
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)


ഏകതാര മീട്ടിടും രാഗധാരയായ് വാ
സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ
എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...)

ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ് & ചിത്ര

കാതിൽ വെള്ളിച്ചിറ്റു ചാർത്തും
കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റു മൂളി എന്നെയിഷ്ടമാണോ (2)
ആറ്റിറമ്പിൽ പാടിയേതോ
പ്രേമഗന്ധർവൻ
കാട്ടുപൂവും കോരിത്തരിച്ചല്ലോ (കാതിൽ..)

ഓമലേ നിന്റെ ഗാനം
ഓർമ്മയിൽ തൊട്ടുണർത്തി (2)
കൊന്ന പൂക്കുന്ന ചന്തം
മുല്ല പൂക്കും സുഗന്ധം(കാതിൽ..)


പാടുമീ കൈവളകൾ
പ്രാണനിൽ തൊട്ടുണർത്തീ (2)
നമ്മൾ തൻ പൊൻ കിനാവിൽ
കുങ്കുമം പൂത്ത കാലം (കാതിൽ..)

ഇവിടെ


4. പാടിയതു: യേശുദാസ് &/ ചിത്ര

ഉം... ഓ... അ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്

പൂവുകളില്‍ ചുവട് വച്ചു നീ വരുമ്പോള്‍
പ്രാവുകളാ കൂടുകളില്‍ ശ്രൂതി മീട്ടും
പാവുകളില്‍ പൂവിളക്ക് കൊളുത്തി വെയ്ക്കും
കാതരമാം മോഹങ്ങള്‍ എന്ന പോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

ഹോ...
ആദി പുലര്‍ വേളയില്‍ നാം ഈ വഴിയേ
പാടി വന്നു ജീവശാഖി പൂവണിഞ്ഞു
സ്നേഹമയി പൂര്‍വ്വജന്മ സ്മൃതികളേതോ
സൗരഭമായ് ഈ നമ്മില്‍ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

ഇവിടെ


ഇവിടെ

വിഡിയോ


5. പാടിയതു:ചിത്ര / യേശുദാസ്


മതി മൗനം വീണേ പാടൂ
മധുരം നിൻ രാഗാലാപം
കൊതി കൊള്ളും പൂവിൻ കാതിൽ
കിളി ചൊല്ലും മന്ത്രം പോലെ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
നിൻ തന്തി മീട്ടി ഞാൻ
നിന്നുയിർ തൊട്ടു ഞാൻ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം


കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ (2)
കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ
കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം
മുത്തായ് ചിരിക്കും മുഗ്ദ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം
നിൻ സ്വരം കേൾക്കാനായ്
പിന്നെയും വന്നൂ ഞാൻ
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം


സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം (2)
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ
താരസ്വരത്തിൽ ഞാൻ പാടുമെന്നും
എന്തിനീ മൗനം എന്തിനീ നാണം
എന്തിനീ മൗനം എന്തിനീ നാണം (മതി മൗനം..)

ഇവിടെവിഡിയോവിഡിയോ


6. പാടിയതു: യേശുദാസ്/ ചിത്ര/&. ഉത്തം സിംഗ്

പനിനീരു പെയ്യും നിലാവില്‍..

പനിനീരു പെയ്യും നിലാവില്‍
പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...)

അറിയാതെന്നാത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും ( പനിനീരു...)

പ്രിയ തോഴീ നീ മാത്രമോര്‍ക്കും
ഒരു ഗാനം സ്നേഹ സാന്ദ്രം
തഴുകീടും നിന്നെയെന്നും (പനിനീരു..)

പിരിയാനായ് മാത്രമെന്നോ
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..)


മരണത്തിലാകിലും മറുജന്മമാകിലും
കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ
ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
അവിരാമ പ്രേമ ഗാനം (പനിനീരു..)

ഇവിടെ

വിഡിയോ

7. ഹമ്മിങ്ങ്- സ്വരങ്ങൾ: ചിത്ര & യേശുദാസ്ഇവിടെ
8. ഗാന നിർവ്വഹണം: ചിത്ര & ഉത്തം സിംഗ്


ഇവിടെ
ബോണസ്:: മൌനം സ്വരമായ്..

വിഡിയോ