Powered By Blogger

Thursday, January 14, 2010

വർഷങ്ങൾ പോയതറിയാതെ [1987] യേശുദാസ് / ചിത്ര



മേനക

ഇലകൊഴിയും ശിശിരത്തില്‍ ...

ചിത്രം: വർഷങ്ങൾ പോയതറിയാതെ [1987] മോഹൻ രൂപ്
രചന: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ്/ ചിത്ര


നെടുമുടി വേണു




ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)


ഇവിടെ 2


2 വിഡിയോ


വിഡിയോ

ഒളിമ്പിയൻ ആന്റണി ആദം [1999] യേശുദാസ് / സുജാത




ഹേയ്! ഹേയ്! ചുമ്മ ചുമ്മാ ചുമ്മാ....


ചിത്രം: ഒളിമ്പിയൻ ആന്റണി ആദം [1999] ഭദ്രൻ
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു യേശുദാസ് ऽ സുജാത


മീന




ഹേയ്! ഹേയ്! ചുമ്മ ചുമ്മാ ചുമ്മാ
കരയാതെടോ
തഞ്ചി തഞ്ചി കൊഞ്ചി ചിർക്കാമെഡോ
ഇനി എന്തിനാണു പിണക്കം
എല്ലാം മറക്കാമെഡോ....

ഒന്നുൻ മിണ്ടടാതെ നീ മുന്ന്നിൽ നിൽക്കുമ്പോൾ
ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ [2]
എന്റെ മാത്രം മുത്തല്ലെ എന്നു
ചൊല്ലാൻ ഞാനാരു?
മൌന മലരേ മഞ്ഞിൽ മായല്ലെ വാ മഴയിൽ
നനയല്ലെ... ഹേയ്.. ഹേയ്..
വെൺചിരാവിൻ മിഴി നാളം പോലെ
പൊന്നെ മിന്നൂ എന്നും നിന്നെ സ്വപ്നം കാണാം...[2]

എത്ര ജന്മം പോയാലും
ഏതിരുളിൽ മാഞ്ഞാലും
കാത്തു നിൽക്കാം കന്നി പൂമീനെ ഈ കാണാ കല്പടവിൽ...[ഹേയ്....





ഇവിടെ


വിഡിയോ

പരിണയം [1994] യേശുദാസ്






അഞ്ചുശരങ്ങളും പോരാതെ മന്മഥൻ

ചിത്രം: പരിണയം [1994] ഹർഹരൻ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ ജെ യേശുദാസ്


മോഹിനി

അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....

(അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു

(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ

(അഞ്ചുശരങ്ങളും...)



ഇവിടെ




വിഡിയോ

നവംബറിന്റെ നഷ്ടം [1982] യേശുദാസ് [ ജെൻസി]






ഏകാന്തതേ നിന്റെ ദ്വീപില്‍....

ചിത്രം: നവംബറിന്റെ നഷ്ടം [1982] പത്മരാജൻ






രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ സി വർഗ്ഗീസ്

പാടിയതു: കെ ജെ യേശുദാസ്/ ജെൻസി


ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം (2)
വേർപെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം
(ഏകാന്തതേ ...)

ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം (2)
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇവിടെ മലരി പെയ്യുന്ന‍ ചിറകൊടിയുകയോ
(ഏകാന്തതേ ...)

വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം (2)
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്‌
നെഞ്ചോടു ചേരുന്ന ദുഃഖം
(ഏകാന്തതേ ...)




ഇവിടെ


വിഡിയോ

ശ്യാമ [1986] പി. ജയചന്ദ്രൻ



ഏകാന്തമായീ ഭൂമിയിൽ താരും തളിരും...

ചിത്രം: ശ്യാമ [1986] ജോഷി
രചന: ഷിബു ചകരവർത്തി
സംഗീതം: രഘുകുമാർ
പാടിയതു: പി. ജയചനദ്രൻ


ഏകാന്തമായീ ഭൂമിയിൽ താരും തളിരും ചൂടി
ഈ വഴിയിൽ ഋതു കന്യയാം താലവുമായ് നീ നിൽകുന്നു..[ ഏകാന്തമായ്...

മഞ്ഞു പെയ്യുകയാണിന്നു മണ്ണിൽ
ഉള്ളിലൂറും മിഴിനീർ മാത്രം [2]
ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബര
നിറമണിയില്ലെ ഇന്നെൻ മാനം... [ ഏകാന്തമായ്

പോയ രാവാകെ ഞാൻ നോക്കി നിന്നു
ദൂരെ താരങ്ങൾ നിൻ നേത്രമല്ലെ {2]
ആരോമലെ ആ മൂകമാം നീല നേത്രങ്ങളൊ
ഋതുക്കളാകുന്നു ഇന്നെന്നുള്ളിൽ... [ ഏകന്തമായ്...



വിഡിയോ

കിഴക്കൻ പത്രൊസ് [ 1992] യേശുദാസ്





തുടി കൊട്ടിപ്പാടുന്ന മേഘം

ചിത്രം: കിഴക്കൻ പത്രോസ് [1992] റ്റി.ഐ. സുരേഷ് ബാബു
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാസ്




തുടി കൊട്ടിപ്പാടുന്ന മേഘം
മധുമാരി പെയ്യുന്ന നേരം
പുതുമണ്ണിന്നാഹ്ലാദമേതോ
മദഗന്ധപുഷ്പങ്ങളായീ
തളിർ വനി നീളേ
മലർനിരയാടീ
അതിനിടെ ഒരു കുയിൽ പാടീ (തുടി...)

വിണ്ണിൽ നീളേ സ്വർണ്ണം പെയ്തു താരങ്ങൾ പുതു
മണ്ണിൽ നീളെ വർണ്ണം പെയ്തു താമരകൾ
ദ്രുത താള മേളത്തിലോരോ (2)
മോഹവും പൂവിടും യാമങ്ങൾ (തുടി...)


കണ്ണിൽ പൂത്തു നെഞ്ചിൽ പൂത്തു സ്വപ്നങ്ങൾ
കുളുർ വെണ്ണക്കല്ലിൽ നീളെ പൂത്തു ശില്പങ്ങൾ
വിരൽ തൊട്ടതെല്ലാം നല്‍പ്പൊന്നിൻ (2)
വീണയായ് പാടുന്ന യാമങ്ങൾ (തുടി...)


ഇവിടെ

സ്വപ്നമേ നിനക്കു നന്ദി[1983]കെ ജെ യേശുദാസ് & മാധുരി









കളിചിരി മാറാത്ത പ്രായം


ചിത്രം: സ്വപ്നമേ നിനക്കു നന്ദി[1983]കല്ലയം കൃഷ്ണദാസ്
രചന: കല്ലയം കൃഷ്ണദാസ്
സംഗീതം: ജി ദേവരാജൻ


പാ‍ടിയതു: കെ ജെ യേശുദാസ് & മാധുരി

കളിചിരി മാറാത്ത പ്രായം
കൗമാരം പൂവിട്ട പ്രായം
വസന്തം പിറന്നപ്പോൾ വള്ളിക്കുടിലുകളിൽ
കതിർ തേടും കിളികളായ് പറന്ന കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

പടിഞ്ഞാറൻ ചക്രവാള പൂന്തോപ്പിൽ
പകലോനന്തിയുറങ്ങുമ്പോൾ
തിരമാലക്കുളിർ കോരും തീരങ്ങളിൽ
നമ്മളോടിക്കളിച്ചോരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

ഈ സ്വർഗ്ഗസാന്ദ്രമാം തീരത്ത്
ഒരു നൂറു ജന്മങ്ങൾ ഒന്നായ് നമ്മൾ
മെയ്യോടു മെയ് ചേർന്നു പൊൻ ചിപ്പി തേടി
ക്കൊണ്ടോടിക്കളിച്ചൊരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)