Powered By Blogger

Monday, August 15, 2011

[ആയുർ രേഖ}ദൈവത്തിന്റെ കയ്യൊപ്പു.. [2007] ജി.എം. മനു






ചിത്രം: [ ആയുർരേഖ}ദൈവത്തിന്റെ കയ്യൊപ്പു [2007] ജി.എം. മനു
താരനിര: മുകേഷ്, ശ്രീനിവാസൻ, ഇന്ദ്രജിത്ത്, നിയാസ്, നെടുമുടി വേണു, ജഗതി, പ്രദീപ്,
സലീംകുമാർ, ഉർവ്വശി,ലക്ഷ്മി ശർമ്മ.ജ്യോതിർമയി,ദേവി ചന്ദന, റണി, റ്റി.പി. മാധവൻ

രചന: ഓ.എൻ.വി.
സംഗീതം: സബീഷ് ജോർജ്.




1. പാടിയതു: എം.ജി. ശ്രീകുമാർ

ശ്രീ രഞ്ജിനീ പ്രിയസഖീ പോരൂ നീ
നീ രാഗിണീ രാവിതിൽ റാണീ നീ
നീ വരൂ സഖീ വിലാസലോലം
ഈ നിശാ നികുഞ്ജങ്ങളിൽ
നീ തരൂ പ്രിയേ പ്രിയാനുരാഗ
മീ പളുങ്കുപാത്രങ്ങളിൽ (ശ്രീ രഞ്ജിനീ...)

ഈ കേളീ നൗകയിൽ
നാമേതോ സ്വപ്നതീരം പുൽകുമ്പോൾ
ഓർക്കുന്നുവോ
ഏതോ കിനാക്കളാം നാം ഓരോ
പൂക്കളാൽ നിറങ്ങൾ ചാർത്തി
പോക്കുവെയ്‌ലതിനു മീതേ
പൊന്നു പൂശി നിന്നീലേ (ശ്രീ രഞ്ജിനീ...)


ഈ താഴ്വാരങ്ങളിൽ
പൂ തൂകും ദേവദാരുച്ഛായയിൽ
വീണ്ടും പോരൂ
പാടൂ നിലാക്കിളീ നിൻ പാട്ടിൽ
കാടിതാ തളിർത്തു വീണ്ടും
കാതരേ വരൂ നമ്മൾക്കീ
പൂവനങ്ങൾ രാപ്പാർക്കാൻ (ശ്രീ രഞ്ജിനീ...)

വിഡിയോ



2. പാടിയതു: എം.ജി. ശ്രീകുമാർ & / രഞ്ജിനി ജോസ്

നീൾമിഴികളോ നീളും പ്രിയതര
പ്രേമസന്ദേശപത്രങ്ങളോ
തേൻമുകുളമോ നീയാം ലതിക തൻ
സ്നേഹസന്ദേശലാവണ്യമോ
ഏകാകിയായ് എൻ ജീവനിൽ
തൂകി നറുംപ്രണയാമൃതം
നീയെന്റെ സാന്ത്വനമായ്
(നീൾമിഴികളോ..)


പോയ ശാരദരാവുകളേ
മായുമോണനിലാവേ
പൊലിയാതെ ഓർമ്മയിൽ വന്നണയും
പൊന്നുഷഃസ്സഖിമാരേ
വീണപൂവുകളല്ല നിങ്ങൾ
നിറയുന്നുയിരിൽ നിങ്ങൾ
നിറവാർന്നിനിയുമെന്നും
(നീൾമിഴികളോ..)

ശാന്തസാഗരസീമയിൽ
സാന്ധ്യ താര മറഞ്ഞൂ
കതിർ മണി തേടിയെൻ പൊൻവയലിൽ
പാടിയ കിളിയും പോയ്
പോയ പൊൻവെയിൽ നാളങ്ങളേ
ഇനിയെൻ തിരിവിളക്കിൽ
എരിയാൻ തിരികേ വരൂ

വിഡിയോ


3. പാടിയതു: വിനീത് ശ്രീനിവാസൻ

ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ
സാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെ
ചമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീ
ചഞ്ചലേ വരൂ എന്റെയോമലേ
പഞ്ചമിരാവിൽ ചന്ദ്രിക പോലെ (ഇന്ദുമുഖീ...)


സ്നേഹദീതുമായ് നിന്റെ നീൾമിഴി
ഏതു ജാലകം തേടുന്നു
കിനാക്കൾ വിപഞ്ചി മീട്ടുന്നു
മനസ്സിൽ മയിലുകളാടുന്നു
നിനക്കായ് വിരുന്നൊരുക്കീ ഞാൻ
നിറച്ചൂ മധുചഷകം തോഴീ
ഓ..ഓ..പ്രമദം തേടും
പ്രണയിനീ നീ പോരൂ (ഇന്ദുമുഖീ...)


ദേവനന്ദിനീ നീ തിരഞ്ഞിടും
പ്രേമമാനസൻ ആരാരോ
നിലാവിൻ നിറന്ന പൂമ്പട്ടിൽ
സഖീ നിൻ അഴകെഴുമാ രൂപം
വരയ്ക്കാൻ വസന്തപുഷ്പങ്ങൾ
നിരത്തീ പ്രിയതരവർണ്ണങ്ങൾ
ഓ..ഓ..പ്രമദവനം ചൂടും
സുമലളിതേ പോരൂ (ഇന്ദുമുഖീ...)

വിഡിയോ