Monday, June 17, 2013

ആൽബം : :ദനഹാ [ LOVE SONGS ] [2012]


                              


സംഗീതം:   ജസ്റ്റിൻ ഫ്രാൻസിസ് ചിറ്റിലപ്പള്ളി.

1.    പാടിയതു :   ഹരിഹരൻ
              രചന:     ശ്രീമംഗലം ശ്രീകുമാർ
അറിയാതെപോയ പ്രണയമോ
പറയാതെ വന്ന വിരഹമോ [2]
എന്നിൽ അലിഞ്ഞ സ്വപ്നങ്ങൾക്കു
കൂടി കൂട്ടാം ഹൃദയമേ
അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ

പിൻ നിലാവിൽ നടനമാടും
ആതിര പൂങ്കൊമ്പിലോ  [2]
താരകങ്ങൾ പൂക്കളിൽ
വരവേകി നിൽക്കും യാമമായ്
ഇഷ്ടമാണെന്നെന്റെ കാതിൽ
ആരുമറിയാതോതുവാൻ
നേരമായില്ലേ  ...അനുരാ‍ഗമോതീല്ലെ..
അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ  [2]

എൻ കിനാവിൽ തഴുകുമോ
സ്വർഗ്ഗം എഴുതും കാവ്യമേ  ആ ആ [2]
കാത്തിരിപ്പിൻ വിങ്ങലിൽ
കനിവേകി നിൽക്കും തിങ്കളേ
എന്നിലലിയാൻ എന്നുംവരുമെൻ
കാതിൽ മെല്ലെ ചൊല്ലുമോ..
നേരമായില്ലേ അവളിന്നുമറിയില്ലേ..
അറിയാതെ പോയ പ്രണയമോ
പറയാതെ വന്ന വിരഹമോ  [2]

CLICK  / COPY PASTE ON YOUR  BROWSER FOR AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14148

2.  പാടിയതു:    സുജാത   /  ഉണ്ണികൃഷ്ണൻ

           രചന:    ചന്ദ്രിക ചന്ദ്രൻ

അത്രമേൽ അത്രമേൽ എന്തിനായ് ഞാൻ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു   [2]
അന്നു തൊട്ടിന്നോളം എന്നുള്ളിൽ പ്രഭ തൂകും
ഒരു രാഗ സൂര്യനേപ്പോലെ
ഒരു രാഗ സൂര്യനേപ്പോലെ
അന്നു തൊട്ടിന്നോളം എന്നുള്ളിൽ പ്രഭ തൂകും
ഒരു രാഗ സൂര്യനേപ്പോലെ
ഒരു രാഗ സൂര്യനേപ്പോലെ
അത്രമേൽ അത്രമേൽ എന്തിനായ് ഞാൻ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു

കുളിരല തൂകുന്നൊരാതിര നിലാവു പോൽ
എത്ര മേൽ ഹൃദ്യം നിൻ മധു മന്ദഹാസം
എത്ര നാളായ് ഞാൻ കൊതിക്കുന്നുവെന്നോ
ഒരു മാത്രയെങ്കിലും നിന്നെ കാണാൻ  [2]

അത്രമേൽ അത്രമേൽ എന്തിനായ് ഞാൻ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു

രാഗാർദ്ര മാനസം തീർത്തു നീ
നിന്റെ ഭാവാർദ്രമാം മൌനത്തിൽ പോലും
സ്നേഹത്തിൻ സാഗരം കാണുന്നു ഞാൻ
ഇപ്പോഴും എന്നുള്ളിൽ കാണുന്നു ഞാൻ  [2]

അത്രമേൽ അത്രമേൽ എന്തിനായ് ഞാൻ നിന്നെ
സ്നേഹിച്ചു പോയെന്നതോർക്കുന്നു


CLICK  / COPY PASTE ON YOUR  BROWSER FOR AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14149,14155


3.    പാടിയതു:   കാർതിക്ക്

          രചന:     ശ്രീമംഗലം ശ്രീകുമാർഅകലെയായ് മൃദുപല്ലവികൾ
തഴുകും അരികിലെൻ നിനവുകളെ
നീറും ഓർമ്മകളിൽ അലിയുകയായ്
ഏകനായ് നിറ സന്ധ്യയിലായ്
കനവിലൂറുമൊരു തരള സുഖദ രസമാരിയും
പ്രിയ നിമിഷമേ.....

കാണുമോരോ പൂവിലാകെയും
പൊൻ വസന്തം തീർത്തുവോ
തേങ്ങുമോരോ രാവിലാകെയും
വെണ്ണിലാവായ് പെയ്തുവോ
അരികിലേതോ മധുര മധു മഴ
പൊഴിയുമോരോ പ്രണയ വനികയിൽ
നിറയുമീ നിമിഷം... അസുലഭ മോഹമായ്
തേടുമെന്നും ഏതോ ഗാനം നീ...[ അകലെയായ്

പൂക്കുന്നേ നിന്നിലൂറുമൊരാർദ്ര ഗീതം കേൾപ്പൂ ഞാൻ
നീല രാവിൻ വഴിയിലാകെ നിൻ ആത്മ ഗീതം
കേൾപ്പൂ ഞാൻ
ശിശിര മേഘം അലയും വഴികളിൽ
നിറയുമോറോ ...മൃദുല കണികയും
തിരയുമീ നിമിഷം...ഹൃദിതര മോഹമായ്
തേടുമെന്നും ഏതോ ഗാനം നീ......[  അകലെയായ്

CLICK  / COPY PASTE ON YOUR  BROWSER FOR AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=141504.    പാടിയതു:    വിജയ് യേശുദാസ്
            രചന:    സുബിൻ കളത്തിൽ


മൌനം വെറുതെ നീ ചൊരിയുമ്പോൾ
ഗാനമെൻ മനസ്സിനെ തഴുകുന്നു  [2]
എന്റെ സ്വപ്നത്തിരി നാളങ്ങൾ  [2]
നിന്റെ ഈ കൈകളാൽ തെളിയുന്നുവോ
നീ അറിയാതെ തെളിയുന്നുവോ
മൌനം വെറുതെ നീ ചൊരിയുമ്പോൾ
ഗാനമെൻ മനസ്സിനെ തഴുകുന്നു

കുളിരും കിനാവിൽ ഉറങ്ങും പൂവിനെ
ഉണർത്തുവാനെന്തിനു നീ തലോടി   [2]
ഉരുകും വെയിലിനോടിണ ചേരുവാനായ് [2]
മഴ മേഘമായ് നീ പെയ്യുന്നുവോ
മൌനം വെറുതെ നീ ചൊരിയുമ്പോൾ
ഗാനമെൻ മനസ്സിനെ തഴുകുന്നു

അറിയാതെ പ്രണയം  അരികിലൊളിക്കുമ്പോൾ
പറയാതെ വാക്കുകൾ കൊഴിയുമ്പോൾ    [2]
ഹൃദയത്തിലായിരം കവിതകൾ കോർത്തു ഞാൻ[2]
കവിയായ് താനെ പാടുന്നു...  [ മൌനം വെറുതെ.....

CLICK  / COPY PASTE ON YOUR  BROWSER FOR AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14151

5.    പാടിയതു:    ശ്രീനിവാസ്

വിരൽ തൊട്ടറിയാത്ത പൊൻ വീണയിൽ
വീണലിയുന്നതേതു രാഗം
വാടാനൊരുങ്ങുമീ  ഹൃദയ മുകുളം
പുതിയ കിനാവിൻ പുലർ വേളയിൽ
വിരൽ തൊട്ടറിയാത്ത പൊൻ വീണയിൽ  ആ    ആ

മനം നൊന്തുരുകും വേനലിൻ വിള്ളലിൽ
മഴയുടെ മിഴിനീരു വന്നു പോയോ     [2]
വേവിറങ്ങും സ്നേഹത്തിൻ പടവിൽ നോവുറങ്ങി
അറിയാതെ എന്തിനോ
വിരൽ തൊട്ടറിയാത്ത പൊൻ വീണയിൽ..ആ‍   ആ‍

പകലിൻ പുതു നിനവിൽ നിശയുടെ നിലായനം
പ്രണയ നിലാവിൻ സംഗീതമായ്  [2]
മുകുളമുറങ്ങും കരയുടെ മാറിൽ
തിരയായ് നിരങ്ങി തേങ്ങലായ് എന്തിനോ....

വിരൽ തൊട്ടറിയാത്ത....


CLICK  / COPY PASTE ON YOUR  BROWSER FOR AUDIOhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14153