Powered By Blogger

Friday, December 17, 2010

ഡെയിഞ്ചർ ബിസ്കറ്റ് [1969]

ചിത്രം: ഡെയിഞ്ചർ ബിസ്കറ്റ് [1969] എ.ബി. രാജ്

താരനിര: പ്രേം നസീർ, ഷീല, ഉമ്മർ, ശങ്കരാടി,ജി.കെ. പിള്ള, സുകുമാരി, സാധന...

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർത്തി


1. പാടിയതു: പി. ജയചന്ദ്രൻ

അശ്വതി നക്ഷത്രമേ എന്‍ അഭിരാമ സങ്കല്‍പ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ
(അശ്വതി നക്ഷത്രമേ..)

ആദ്യ താരമായ് ആദ്യാനുരാഗമായ് (2)
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു (ആദ്യ..)
ഒരു കാലം മാത്രം ഉദിക്കുന്ന മാനം
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം
(അശ്വതി നക്ഷത്രമേ..)

പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതാമാം (2)
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം (പോയ..)
അണയാത്ത രാഗം അമലേ നിന്‍ രാഗം
അതിനായെന്‍ ഉള്ളില്‍ നിലക്കാത്ത ദാഹം
(അശ്വതി നക്ഷത്രമേ..)


ഇവിടെ

വിഡിയോ


2. പാടിയതു: എസ്. ജാനകി കോറസ്

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു


വിഡിയോ


3. പാടിയതു: ജാനകി

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?
മധുരയൌവന രാഗമേളകള്‍
മിഴിയില്‍ മാത്രമൊതുങ്ങുമോ?

പൂവും ശലഭവും അകലെയിരുന്നല്‍
പൂമ്പൊടിയെന്തിനു പൂവില്‍?
അധരം നീട്ടാന്‍ അവനില്ലെങ്കില്‍
മധുകണമെന്തിനു മലരില്‍?
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?

മൌനം തന്നുടെ മായാവലയം
മന്ദമന്ദമകറ്റരുതോ?
നാണപ്പാതിയില്‍ നിര്‍ത്തിയ പുഞ്ചിരി
നറുമലര്‍പോലെ വിടര്‍ത്തരുതോ?
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?


ഇവിടെ

വിഡിയോ


4. പാടിയതു: ജാനകി


പറയാനെനിക്കു നാണം
പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം
പറയാനെനിക്കു നാണം

പറഞ്ഞുപോയാലെന്നെ പരിഹസിക്കും
പറഞ്ഞില്ലയെങ്കിലോ പരിഭവിക്കും
പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും
പരിഭവവാക്കുകേട്ടാല്‍ കരഞ്ഞുപോകും

സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ
സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ?
ആ വേണുഗാനമെന്നില്‍ നിറഞ്ഞുപോയി
ആ ഭാവഗംഗയില്‍ ഞാനൊഴുകിപ്പോയി



വിഡിയോ


5. പാടിയതു: പി. ലീല

തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍
തൊടുന്നതെല്ലാം പൊന്നാകാനൊരു
വരംകൊടുത്തു ദൈവം
തമസാനദിയുടെ....

കനകപ്രഭതന്‍ കല്ലോലിനിയില്‍
കണ്ണുകള്‍ മങ്ങിപ്പോയി
കൊട്ടാരം പൊന്നാക്കി കോട്ടകള്‍ പൊന്നാക്കി
കണ്ടതു കണ്ടതു പൊന്നാക്കി
തമസാനദിയുടെ....

ആര്‍ത്തികുറഞ്ഞു അമൃതേത്തിനിരുന്നു
ആഹാരം പൊന്നായിപ്പോയി
അരുമക്കിടാവിനെ മാറോടണച്ചപ്പോള്‍
അവളൊരു സ്വര്‍ണ്ണപ്രതിമയായി
തമസാനദിയുടെ.....

കണ്ണുതുറന്നു കഥയെന്തെന്നറിഞ്ഞു
കരള്‍പൊട്ടിക്കരഞ്ഞൂ രാജന്‍
പൊന്നായ പൊന്നെല്ലാം മണ്ണാക്കിമാറ്റുവാന്‍
മന്നവന്‍ ദൈവത്തോടിരന്നൂ...
തമസാനദിയുടെ....


ഇവിടെ

വിഡിയോ

6. പാടിയതു: യേശുദാസ്

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു..

കുടമാളൂർ സൈരന്ധ്രിയായ്
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ടയുണർന്നുയർന്നു..

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ..

ഇവിടെ


വിഡിയോ

7. പാടിയതു: പി. ലീല

മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഖോരവനം
മലയജശീതളമന്ദസമീരനില്‍
മലരുകള്‍ തുള്ളും മായാവനം

കോപവികാരച്ചെമ്പുലികള്‍
കൂകിവിളിക്കും കുറുനരികള്‍
അഹന്തതന്‍ വന്‍ സിംഹങ്ങള്‍
അലറിനടക്കും ഹൃദയവനം

വര്‍ണ്ണപ്പൂവിന്‍ മറവിലിരിക്കും
സ്വര്‍ണ്ണം ചൂടിയ പാമ്പിന്‍ മാളം
പുറമേ പുഞ്ചിരി അകമേ വന്‍ ചതി
ഇതുതാന്‍ ജീവിത കവിതാ ഭാവം



വിഡിയോ