Powered By Blogger

Saturday, November 14, 2009

വൈരം [ 2009 ] യേശുദാസ്



വെണ്ണിലാവു കണ്ണുവെച്ച


ചിത്രം:വൈരം [ 2009 ] എം.ഏ. നിഷാദ്
രചന: (ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍
പാടിയതു:കെ ജെ യേശുദാസ്‌

വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയില്‍ ഉമ്മ വെച്ച പാദസ്വരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാന്‍ തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കണ്‍ നിറയേ
[വെണ്ണിലാവു കണ്ണു ….....

പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ
കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു
പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു
( വെണ്ണിലവു കണ്ണു ….....

കാത്തിരുന്ന ഞാന്‍ കാത്തിരുന്നു
കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ
തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ
മകളേ നീ മറന്നു പോയ ശിശിരം
(വെണ്ണിലവു കണ്ണു ….........


വിഡിയോ

സിന്ദൂരം [ 1976 ]യേശുദാസ്






ഒരു നിമിഷം തരൂ

ചിത്രം: സിന്ദൂരം [ 1976 ] ജെസ്സി
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: എ ടി ഉമ്മര്‍

പാടിയതു: യേശുദാസ് കെ ജെ

ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

നീലാംബരത്തിലെ നീരദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)


വിഡിയോ



ഇവിടെ

തുമ്പോളി കടപ്പുറം ( 1995 ) ചിത്ര



കാതിൽ തേന്മഴയായ്


ചിത്രം: തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: സലില്‍ ചൗധരി

പാടിയതു: കെ എസ്‌ ചിത്ര )

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും |
പറയാതെയോര്‍ത്തിടും അനുരാഗഗാനംപോലെ | (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോകുയില്‍
കടല്‍പെറ്റൊരീമുത്തു ഞാനെടുക്കും

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകള്‍ കൂമ്പുന്ന ‌‌|
മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ | (2)
ഒരു നാടന്‍പാട്ടായിതാ ....
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുമീ തീമണലില്‍

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ....


വിഡിയോ

ഇവിടെ

വെറുതെ ഒരു ഭാര്യ [ 2008 ]ഉണ്ണി മേനോന്‍



ഓംകാരം ശംഖില്‍

ചിത്രം: വെറുതേ ഒരു ഭാര്യ { 2008) സത്യന്‍ അന്തിക്കാടു
രചന:ശരത്‌ വയലാര്‍
സംഗീതം: ശ്യാം ധര്‍മന്‍

പാടിയതു: ഉണ്ണി മേനോന്‍

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ...{ഓംകാരം ശംഖില്‍....

തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലതെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ... { ഓംകാരം...

ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ
പൊള്ളും മൌനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില്‍ പോയ് മറയവെ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ.... [ ഓംകാരം...



ഇവിടെ




വിഡിയോ

തിരക്കഥ [ 2008 ] ശ്വേത & നിഷാദ്



പാലപ്പൂവിതളില്‍


ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്

പാടിയതു: ശ്വേത, നിഷാദ്

പാലപ്പൂവിതളില്‍ വെണ്ണിലാപ്പുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളില്‍
ശ്രുതിപോല്‍ പൊഴിയും ഇളമഞ്ഞലയില്‍
കാതില്‍ നിന്‍ സ്വരം (പാലപ്പൂവിതളില്‍ )

മകരമഞ്ഞുപെയ്തു തരളമാം കറുകനാമ്പുണര്‍ന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോല്‍ മാഞ്ഞൂ
അത്തിക്കൊമ്പില്‍ ഒരു മണ്‍കൂടു തരാം
അറ്റം കാണാവാനം നിനക്കുതരാം
പകരൂ കാതില്‍ തേനോലും നിന്‍ മൊഴികള്‍ (പാലപ്പൂവിതളില്‍...)

വഴിമരങ്ങളെല്ലാം ഏതോ മഴനനഞ്ഞു നിന്നൂ
ഇലകളോ നിലാവിന്‍ ചുമലില്‍ ചാഞ്ഞുറങ്ങീ
നൃത്തം വയ്കും നക്ഷത്രത്തരികളിതാ
തത്തിത്തത്തി കളിപ്പൂ നിന്‍ മിഴിയില്‍
പകരൂ നെഞ്ചില്‍ നനവോലും നിന്‍ മൊഴികള്‍ (പാലപ്പൂവിതളില്‍)



വിഡിയോ



ഇവിടെ

മനസ്വിനി [ 1963 ] യേശുദാസ് & ജാനകി




പാതിരാവായില്ല


ചിത്രം: മനസ്വിനീ [ 1963 ]പി. ഭാസ്കരന്‍
സംഗീതം: എം എസ്‌ ബാബുരാജ്‌
രചന: പി ഭാസ്കരന്‍

പാടിയതു: കെ ജെ യേശുദാസ്‌,എസ്‌ ജാനകി

പാതിരാവയില്ല പൗർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
(പാതിരവായില്ല)

താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള-
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായി
കണ്ണിൽ കവിതയുമായി
(പാതിരവായില്ല)

മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈവിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
(പാതിരവായില്ല)


വിഡിയോ


ഇവിടെ