Powered By Blogger

Saturday, November 14, 2009

തുമ്പോളി കടപ്പുറം ( 1995 ) ചിത്ര



കാതിൽ തേന്മഴയായ്


ചിത്രം: തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: സലില്‍ ചൗധരി

പാടിയതു: കെ എസ്‌ ചിത്ര )

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും |
പറയാതെയോര്‍ത്തിടും അനുരാഗഗാനംപോലെ | (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോകുയില്‍
കടല്‍പെറ്റൊരീമുത്തു ഞാനെടുക്കും

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകള്‍ കൂമ്പുന്ന ‌‌|
മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ | (2)
ഒരു നാടന്‍പാട്ടായിതാ ....
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുമീ തീമണലില്‍

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ....


വിഡിയോ

ഇവിടെ

No comments: