Powered By Blogger

Friday, November 27, 2009

അഗ്നിപരീക്ഷ [ 1968 ] യേശുദാസ്

ഉറങ്ങി കിടന്ന ഹൃദയം


ചിത്രം: അഗ്നിപരീക്ഷ {1968 ) എം. കൃഷ്ണന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്



ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവച്ചുമ്മ വച്ചുണർത്തീ
മനസ്സിൽ പതിഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തീ (ഉറങ്ങി..)

മലർക്കെ തുറന്ന മിഴികൾ കൊണ്ട്
മയൂര സന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ അനുരാഗം തളിരിട്ടു (ഉറങ്ങീ..)

ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാരത്തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം കൂട്ടിൽ
തൂവൽ കിടക്ക നിവർത്തീ
അടുത്തൂ അനുരാഗം കതിരിട്ടു (ഉറങ്ങി..)

ഡെയിഞ്ചര്‍ ബിസ്കറ്റ് [ 1969] യേശുദാസ്



ഉത്തരാ സ്വയംവരം കഥകളി

ചിത്രം: ഡെയ്ഞ്ചർ ബിസ്ക്കറ്റ് [ 1969 ] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: കെ ജെ യേശുദാസ്

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു...
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു..

ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....
ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു..
കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു...

(ഉത്തരാസ്വയംവരം)

കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി...
അതുകഴിഞ്ഞ് ആട്ടവിളക്കണഞ്ഞു പോയി
എത്ര എത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ...

(ഉത്തരാസ്വയംവരം)

.

ഇവിടെ


വിഡിയോ

അടുത്തടുത്തു [ 1984 ] യേശുദാസ്

ചിത്രം: അടുത്തടുത്ത് [ 1984 ] സത്യന്‍ അന്തിക്കാട്
രചന: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ എസ് ചിത്ര & കെ ജെ യേശുദാസ്

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മിൽ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും

(ഇല്ലിക്കാടും)

താനേ പാടും മാനസം
താളം ചേർക്കും സാഗരം
ഈ വെയിലും കുളിരാൽ നിറയും
കണ്ണിൽ കരളിൽ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും

(ഇല്ലിക്കാടും)

മോഹം നൽകും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികൾ മൊഴിയും
അരുവിക്കുളിരിൽ ഇളമീൻ ഇളകും
അരുമച്ചിറകിൽ കുരുവികൾ പാറും

(ഇല്ലിക്കാടും)

ഗന്ധര്‍വ ക്ഷേത്രം [ 1972 ] യേശുദാസ്



ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര

ചിത്രം: ഗന്ധർവ ക്ഷേത്രം {1972 ) ഏ. വിന്‍സെന്റ്
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: യേശുദാസ്



ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

ഒഴുകുമീ വെണ്ണിലാ പാലരുവീ
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാന ഗന്ധർവനാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ


ഉണരുമീ സർപ്പ ലതാ സദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
മായാ മുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ....



ഇവിടെ


വിഡിയോ

വിലയ്കു വാങ്ങിയ വീണ [ 1971 ] എസ്. ജാനകി



ഇനിയുറങ്ങൂ.. മനതാരില്‍ മലരിടും



ചിത്രം: വിലയ്ക്കു വാങ്ങിയ വീണ[ 1971 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: എസ് ജാനകി


ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമയങ്ങൂ..... ഇനിമയങ്ങൂ......
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......


ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

പൌരുഷം [ 1983 ] യേശുദാസ് * ജാനകി




ചിത്രം: പൗരുഷം [ 1983 ] ശശികുമാര്‍
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി

ഇനിയും ഇതൾ ചൂടി ഉണരും മധുര വികാരങ്ങൾ
എന്നിൽ മദഭരസ്വപ്നങ്ങൾ
പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ
പുതിയ പ്രതീക്ഷകൾ വീണ്ടും
പുളകിത നിമിഷങ്ങൾ (ഇനിയും..)

ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖ മാധുരി
ആ..ആ.ആ.
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖ മാധുരി
അതിലലിയും നിൻ ജീവനിൽ ഞാനൊരു
കളമുരളീ രവമാകും (ഇനിയും...)

അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾ തൻ മധുമഞ്ജരി
ആ..ആ.ആ
അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾ തൻ മധുമഞ്ജരി
ചിറകിനുള്ളിൽ ഞാൻ നിനക്കായ് ഒരുക്കാം
കുളിരാലൊരു കിളിക്കൂട് (ഇനിയും...)




വിഡിയോ

ഗാനം [ 1982 ] യേശുദാസ് & ജാനകി

ആലാപനം..

ചിത്രം: ഗാനം [ 1982 ] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം:: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & ജാനകി

ആ....................................

ആലാപനം.. ആ...........ആലാപനം ..
ആലാപനം.. ആ...........ആലാപനം

അനാദിമദ്ധ്യാന്തമീ വിശ്വചലനം (2)
അനവദ്യ സംഗീതാലാപനം (2)
ആലാപനം...ആ ....ആലാപനം
ആലാപനം

കോടനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ (കോടാനുകോടി)
അജ്ഞാതമാം കളകണ്ഠത്തില്‍ നിന്നും (2)
അഭംഗുരമായനുസ്യൂതമായ് തുടരും (2)
ആലാപനം....ആ ....ആലാപനം
ആ.... ആലാപനം.. ആ‍...ആലാപനം
ആലാപനം

ആ........................................

ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം (ജീവനസങ്കല്പ)
ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍
ആ... അംബോധികള്‍ അതിന്നവരോഹണങ്ങള്‍
ആ... ആരോഹണങ്ങള്‍ അവരോഹണങ്ങള്‍

സസസ ഗഗഗ മമമ പപ ഗമപനിധ ആരോഹണങ്ങള്‍
സനിരിനി,ധ മപധ മാഗരിസനിധ അവരോഹണങ്ങള്‍
പമഗമഗ പമഗമഗ നിധ സനിഗരി ആരോഹണങ്ങള്‍
സനിസ പധപ നിധനി പധ മപ മഗരി അവരോഹണങ്ങള്‍

സമഗമ രിനിസ പമപമ ഗമപനിധ
പസനിസ പഗ മപധ പധനി രിനിധമ
പ ഗമപനിധ സനി രിസ ഗരിമഗരിസ
മഗരി നിസരിനിധ മപധ മഗരിസനി
സനിസഗഗ നിനിസ - മഗമപപ ഗഗമ
പമപനിനി മമപ - സനിസഗഗ നിനിസ
സനിസഗഗ നിനിസ - പമപനിനി മമപ
മഗമപപ ഗമമ - സനിസഗഗ നിനിസ
മഗമഗ - സനിസനി ധപധപ - മഗമഗ
മഗമഗ - സനിസനി ധപധപ - മഗമഗ
സസസ ഗഗഗ മമപ ഗമപനിധസ സസസ ഗഗഗ മമപ ഗമപനിധസ

സസസ ഗഗഗ മമപ ഗമപനിധ ആരോഹണങ്ങള്‍
മമമ രിരിരി നിനി സനിസ ധനിപധ
രിരിരി നിനിനി ധധനിധ സനിധപമ
ഗഗഗ ഗഗഗ മഗരിനിധമഗരി അവരോഹണങ്ങള്‍
ആലാപനം.. ആലാപനം.. ആലാപനം..

താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും (താരാപഥത്തെ)
ആരു വലിയവന്‍ ആരു ചെറിയവന്‍ (2)
ഈ സച്ചിദാനന്ദ സംഗീതമേളയില്‍
ആലാപനം...ആലാപനം....ആലാപനം


ഇവിടെ

രസതന്ത്രം ( 2006 ) മഞ്ജരി




ആറ്റിന്‍ കരയോരത്തു ചാറ്റല്‍ മഴ

ചിത്രം: രസതന്ത്രം [ 2005 ] സത്യന്‍ അന്തിക്കാട്
രചന:: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയതു: മഞ്ജരി




നാ..നാനാനാ..

ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)

പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ ( ആറ്റിന്‍...)

പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആമാട പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ
അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ ( ആറ്റിന്‍ ...)




ഇവിടെ


വിഡിയോ

കല്യാണ രാത്രിയില്‍ [1966 ] എസ്. ജാനകി

ആദ്യത്തെ രാത്രിയില്‍ എന്റെ മന‍സ്സിന്റെ




ചിത്രം: കല്യാണ രാത്രിയിൽ [ 1966 ] എം. കൃഷ്ണന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു:: എസ് ജാനകി




ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപ്പുരങ്ങൾ തുറന്നവനേ
കാണാത്ത നിധികൾ കാണിച്ചു തന്നിട്ടും
കള്ളനു പരിഭവമാണോ (ആദ്യത്തെ..)

മന്ദസ്മിതം ചുണ്ടിൽ വിടർന്നില്ല
മധുരാംഗരാഗങ്ങളണിഞ്ഞില്ല
നാമൊരുമിച്ചു വളർത്തിയ മോഹങ്ങൾ
രോമഹർഷമണിഞ്ഞില്ല (ആദ്യത്തെ..)

മധുവിധു കാലം കഴിഞ്ഞില്ലാ
മദനൊത്സവങ്ങൾ കഴിഞ്ഞില്ലാ
പാതി വിരിഞ്ഞ ദിവാസ്വപ്ന പുഷ്പങ്ങൾ
പ്രേമലഹരിയണിഞ്ഞില്ലാ (ആദ്യത്തെ..)

ഉദ്യോഗസ്ഥ [ 1967 ] യേശുദാസ്




അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ

ചിത്രം: ഉദ്യോഗസ്ഥ [ 1967 ] വേണു
രചന: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്


അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...

മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ.....
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ...

പൂമണിമാരൻറെ മാനസ ക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....
കനിവോലും ഈശ്വരൻ അഴകിൻറെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...


ഇവിടെ




വിഡിയോ