Friday, November 27, 2009

വിലയ്കു വാങ്ങിയ വീണ [ 1971 ] എസ്. ജാനകിഇനിയുറങ്ങൂ.. മനതാരില്‍ മലരിടുംചിത്രം: വിലയ്ക്കു വാങ്ങിയ വീണ[ 1971 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: എസ് ജാനകി


ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമയങ്ങൂ..... ഇനിമയങ്ങൂ......
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......


ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

No comments: