Powered By Blogger

Thursday, July 23, 2009

ഉള്ളടക്കം.. (1991)...യേശുദാസ്

“പാതിരാമഴയേതോ ഹംസ ഗീതം പാടി“
ചിത്രം: ഉള്ളടക്കം [1991]
രചന: കൈതപ്രം
സംഹ്ഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് കെ ജെ

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)

കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)

ശൂന്യവേദികളില്‍ കണ്ടു നിന്‍ നിഴല്‍ചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓര്‍മ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)

Paathira%20Mazha%2...

ധ്വനി.... (`1988) യേശുദാസ്




ഒരു രാ‍ഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്



ചിത്രം: ധ്വനി (1988)
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്
പാടിയതു: യേശുദാസ് കെ ജെ

ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
കവിൾവാടുകിൽ സദാതമസ്സെൻ കാവ്യയാത്രയിൽ (2)
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന.. നിൻരാഗവേദന
പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന..
അലയായ്‌വരും വിചാരമെഴും മൗനചേതന (2)
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

ഒരു കുട കീഴില്‍.. (1985). യേശുദാസ്

അനുരാഗിണീ ഇതാ എൻ കരളിൽ



ചിത്രം: ഒരു കുടക്കീഴില്‍[1985]
രചന: ‍പൂവച്ചല്‍ ഖാദര്‍
സംഗീതം: ‍ജോണ്‍സണ്‍
പാടിയതു: യേശുദാസ്‌



അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }

കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ {മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.. അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }

പാലാട്ട് കോമന്‍..(1962)........... ഏ.എം രാജാ / പി. സുശീല

“ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന”

ചിത്രം: പാലാട്ട് കോമന്‍ [1962]
രചന: വയലാര്‍
സംഗീതം: ബാബുരാജ്
പാടിയതു: എ എം രാജ & പി സുശീല


ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ രാജകുമാരാ
പഞ്ചമിചന്ദ്രിക പെറ്റു വളര്‍ത്തിയ അപ്സര രാജകുമാരീ

പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാങ്കുറുന്നില ചൂടേണം
പാതിരാപൂവിന്റെ പനിനീര്‍ പന്തലില്‍
പാലയ്ക്കാ മോതിരം മാറേണം
തങ്ക തംബുരു മീട്ടുക മീ‍ട്ടുക
ഗന്ധര്‍വ്വ രാജകുമാരാ..ഓ...
അപ്സര രാജകുമാരീ.... (ചന്ദന...)


അല്ലിപ്പൂങ്കാവിലെ ആവണിപലകയില്‍
അഷ്ട മംഗല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരു മധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍ (ചന്ദന..‌)

ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം
പൂക്കും മോഹത്തിന്‍ കിങ്ങിണി ചില്ലയില്‍
പാട്ടും പാടിയുറങ്ങേണം (ചന്ദന പല്ലക്കില്‍....

പൂവിനു പുതിയ പൂന്തെന്നല്‍. (1986)... യേശുദാസ്-/ ചിത്ര

“പീലിയേഴും വീശി വാ സ്വര രാഗമാം മയൂരമേ



ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍(1986)
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള്‍ ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)

മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാ‍ടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)

കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)

നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍

എങ്ങനെ നീ മറക്കും (1983) യേശുദാസ്

“ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്വരയില്‍



ചിത്രം: എങ്ങനെ നീ മറക്കും[1983]
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ്


ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)

നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)

വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ (ദേവതാരു പൂത്തു

ഡെയിസി (1988)..... ചിത്ര

“രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി


ചിത്രം: ഡെയ്‌സി [1988]
രചന: പി. ഭാസ്കരന്‍
സംഗീതം: ശ്യാം

പാടിയതു: ചിത്ര

രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി...
രാഗാ‍ര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ... [രാപ്പാടി...]

ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ...
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍
ഞാനും ആനന്ദത്താ‍ല്‍ തീര്‍ക്കുന്നു സല്‍കാവ്യം...
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം... [രാപ്പാടി...]

സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം...
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍...
ആശനിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍
പുതിയ ഗാഥകള്‍ പാരിന്നായ്... [രാപ്പാടികള്‍...