Powered By Blogger

Sunday, November 21, 2010

രാമ രാവണൻ [2010]



ചിത്രം: രാമ രാവണൻ [2010]ബിജു വട്ടപ്പാറ
താരനിര: സുരേഷ് ഗോപി, മിത്ര കുര്യൻ, ബിജു മേനോൻ, നെടുമുടി വേണു, സോണാ നായർ,
സോണിയ, കൃഷ്ണ, നീമിഷ,ലെന...


രചന: കൈതപ്രം, റാഫി മതിര
സംഗീതം: കൈതപ്രം, റാഫി മതിര







1. പാടിയതു: അനൂപ് കടമ്പനിട്ട[കൈതപ്രം]

ഹേ സൂര്യാ..ഹേ സൂര്യാ..
ഹേ സൂര്യാ....
സാരനാഥം നിന്റെ സൌരയൂഥം
നിത്യസൂര്യനായ് മാറുന്ന സൌരയൂഥം
ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം
ബുദ്ധം ശരണം ഗച്ഛാമി
ഇവിടെ മുഴങ്ങണം ബോധഗായത്രി
സംഘം ശരണം ഗച്ഛാമി
ഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനം
ഇവിടെ മുഴങ്ങണം ബോധഗായത്രി
സിംഹളവികാരവും തമിഴന്റെ സഹനവും
കലഹം കൊള്ളാത്ത സൌരയൂഥം
ഹേ സൂര്യാ..ഹേ സൂര്യാ..
സൂര്യാ..

ജീവിതമല്ല പ്രധാനം, അതിൻ
സന്ദേശമത്രേ നിദാനം
ജീവിതമല്ല പ്രധാനം, അതിൻ
സന്ദേശമത്രേ നിദാനം
വാക്കുകളല്ല സ്വരങ്ങളല്ല, അതിൻ
ഭാവങ്ങളത്രേ പ്രധാനം
അതിരുകൾ തിരിക്കാത്ത ധർമ്മമിവിടെ
മതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെ
ഹേ സൂര്യാ..ഹേ സൂര്യാ..

അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേ
വിപ്ലവം സാർത്ഥകമാകൂ..
അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേ
വിപ്ലവം സാർത്ഥകമാകൂ..
ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേ
ജന്മം സഫലമാകൂ..
ഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹം
ഇവിടെ മുഴങ്ങണം പ്രേമരാമായണം
ഇവിടെ മുഴങ്ങണം നബിവചന ഘോഷം..
ഹേ സൂര്യാ..ഹേ സൂര്യാ...

ഇവിടെ



2. പാടിയതു: സുജാത [ റാഫി]

കിളിപ്പെണ്ണേ മിണ്ടല്ലേ
കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍ (2)
ഇളം തെന്നല്‍ കുളിരൂട്ടി അവനെ ഞാനുറക്കുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍

കുന്നിന്റെ മുകളിലെ പുന്നമരത്തിന്‍ ചില്ലയിലിരുന്നു പാടാതെ
ആ മലഞ്ചരുവിലെ പാലരുവിയില്‍ നീ നീരാടിയാടാതെ
പാട്ടുകേട്ടിട്ടാട്ടം കണ്ടിട്ടവെനെങ്ങാനം മോഹിച്ചാലോ
നീന്നെ മോഹിച്ചാലോ

കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍

പ്രണയിത്തിന്‍ മഴ പെയ്തു നനഞ്ഞാല്‍ കൂടണയാന്‍ നീയെങ്ങിനെ പോകും
പ്രേമപ്പൂമഴ പെയ്തു കുതിര്‍ന്നാല്‍ പൂഞ്ചിറകെങ്ങിനെ വിരിച്ചു പോകും
ചെല്ലെടി ചെല്ലെടി ചെല്ലെടിപ്പെണ്ണേ ഞങ്ങളിത്തിരിയിത്തിരി നേരം
തനിച്ചിരുന്നോട്ടെ സ്നേഹം പങ്കു വെച്ചോട്ടെ

(കിളിപ്പെണ്ണേ മിണ്ടല്ലേ)

ഇവിടെ


വിഡിയോ



3. പാടിയതു: വിധു പ്രതാപ്

ഓ മനോമീ ..... മനോമീ....
നീയില്ലാതെ ഒന്നിനും വയ്യ
നിന്നെയൂട്ടാതെ ഉണ്ണുവാൻ വയ്യ
നിന്നെയുറക്കാതെ ഉറങ്ങുവാൻ വയ്യ
നീ ഉറങ്ങുമ്പോൾ ഉണർത്താനും വയ്യ
ആരാണു നീ എന്റെ ആരാണു നീ
എനിക്കാരാണു നീയോമലേ..
നീയില്ലാതെ ഒന്നിനും വയ്യ
നിന്നെയൂട്ടാതെ ഉണ്ണുവാൻ വയ്യ

നിനക്കു നടക്കാൻ വഴിയാകാം ഞാൻ
നിനക്കു പാടാൻ പാട്ടാവാം
നിനക്കു നടക്കാൻ വഴിയാകാം ഞാൻ
നിനക്കു പാടാൻ പാട്ടാവാം
നിനക്കു കാണാൻ കനവാകാം ഞാൻ
നിനക്കു നോൽക്കാൻ നൊയമ്പാകാം
ആരാണു ഞാൻ നിനക്കാരാണു ഞാൻ
നിന്റെയാരാണു ഞാൻ ഓമലേ..
ഓ ഓ ..മനോമീ.. മനോമീ..

നിന്റെ മിഴികൾ താനേ നിറഞ്ഞാൽ
എന്റെ മിഴികൾ നിറഞ്ഞു തൂവും
നിന്റെ മിഴികൾ താനേ നിറഞ്ഞാൽ
എന്റെ മിഴികൾ നിറഞ്ഞു തൂവും
നിന്റെ പൂമൊഴി ഇടറും നേരം
എൻ മൊഴി കടലായ് അലയടിക്കും
എന്നാണു നാം കണ്ടതെന്നാണു നാം
തമ്മിലൊന്നായതെന്നാണു നാം..

(..നീയില്ലാതെ ഒന്നിനും വയ്യ..)

ഇവിടെ

വിഡിയോ



4. പാടിയതു: ജി. വേണു ഗോപാൽ [റാഫി]


യാത്രാമൊഴി പറയാതെ
മറഞ്ഞു പോയ് നീ എവിടേയ്ക്കോ
അകന്നു പോയ് നീ എവിടേയ്ക്കോ
യാത്രാമൊഴി പറയാതെ
നീ ഇറ്റിറ്റുതന്നയാസ്നേഹനീരോർമ്മയായ്
എൻ ജീവനിൽ.. എൻ ജീവനിൽ
മറഞ്ഞുപോയ് നീ എവിടേയ്ക്കോ
അകന്നു പോയ് നീ എവിടേയ്ക്കോ
യാത്രാമൊഴി പറയാതെ
എവിടേ നീ എവിടെ

മുകിലോടു ചോദിച്ചു മഴയോടു ചോദിച്ചു
എവിടേ നീ എവിടെ
ഇലയോടു ചോദിച്ചു ശിലയോടു ചോദിച്ചു
എവിടേ നീ എവിടെ


തെന്നലിനും മുകിലിനും മഴമുത്തിനുമറിയില്ല
പുഴകൾക്കും പൂക്കൾക്കും പുന്നെല്ലിനുമറിയില്ല
യാത്രാമൊഴി പറയാതെ

അന്നു ഞാൻ ചാർത്തിയ
ചന്ദനതിലകം മാഞ്ഞു പോയോ
സ്നേഹനീലാംബരി കേട്ടുമയങ്ങിയ
മടിത്തട്ടു മറന്നു പോയോ?
നീയൊരു നാൾ വരും എന്നാരോ പറഞ്ഞു
മനസ്സിൽ നിലാവായ് ഓർമ്മകൾ പെയ്തു
(യാത്രാമൊഴി പറയാതെ..)

ഇവിടെ