Powered By Blogger

Sunday, December 26, 2010

കലണ്ടർ [2009] [4]


ചിത്രം: കലണ്ടര്‍ [ 2009 ] മഹേഷ്
താരനിര: പൃത്വിരാജ്,നവ്യാ നായർ, സറീന വഹാബ്,പ്രതാപ് പോത്തൻ, മുകേഷ്, ജഗതി, അശോകൻ,
മണിയൻ പിള്ള രാജു, മല്ലിക സുകുമാരൻ...


രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: അഫ്സല്‍ യൂസുഫ്

1, പാടിയതു: സിസിലി/ യേശുദാസ്



ചിറകാര്‍ന്ന മോഹം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീവിടരും കല്‍ഹാരം...[ ചിറ‍കാര്‍ന്ന...

ഹൃദയം കവര്‍ന്നു അഴകുള്ള നാളം
ശാരോന്‍ കിനാവിലെ മാതളം പൂത്തു
പ്രേമം പകര്‍ന്നു അഭിഷേക തൈലം
സീയോന്‍ തടങ്ങളില്‍ സൌരഭ്യമാര്‍ന്നു
എന്‍ ശ്വാസ വേഗം അളകങ്ങളാടി
അധരം കവര്‍ന്നു മാധുര്യ തീര്ത്ഥം..[ ചിറകാര്‍ന്ന

ഫറവോന്റെ തേരില്‍ പെണ്‍കുതിരയെന്നു
ശലൊമോന്റെ ഗീതികള്‍ വാഴ്തുന്നു നിന്നെ
ശരപൊളി മാല്യം‍ അണിയിച്ചു മാറില്‍
അതു നിന്‍ വിരല്പൂ നോവിച്ചു എന്നെ
നിന്നില്‍ ഞാനെന്നെ പകരുന്ന നേരം
അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍.. [ ചിറകാര്‍ന്ന...


ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് / സുജാത


ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽ
കാവൽ താരം കൺ തുറന്നു നൽക്കിനാവിൽ
മിഴിവാർന്ന നീലജാലകം തിരശ്ശീല നീക്കി നോക്കവേ
കണിപൊന്നുമായ് വരും മിന്നാമിന്നിത്തുമ്പികൾ
വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)

ഒരു കൊച്ചു റാണിയായ് അരിമുല്ലപൂവു പോൽ
താതപാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാം
ആരിരാരോ പാടീടാം നീയുറങ്ങാനോമലേ
നിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)

ഒരുമിച്ചു പാടീടുവാൻ ഒരു നല്ല ഗീതകം
ദേവരാഗ വീണ തൻ തന്ത്രി മീട്ടി തന്നിടാം
തൂനിലാവിൻ നൂലിനായ് തൂവലൊന്നു തുന്നവേ
പാതിരാപ്പൈങ്കിളി വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)

ഇവിടെ

വിഡിയോ


3. പാടിയതു: വിജയ് യേശുദാസ് / &സിസിലി

പുണരും പുതുമണം കലരും മധുകണം
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
(പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ
(പുണരും..)

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമനയായ്
ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം
വിരൽ തൊടുന്നിതാ സ്നേഹമായ്
(പുണരും..)


വിഡിയോ




4. പാടിയതു: വിനീത് ശ്രീനിവാസൻ

“ പച്ച വെള്ളം.....”

വിഡിയോ