Powered By Blogger

Friday, October 30, 2009

കുട്ടിക്കുപ്പായം ( 1964 ) പി. ലീല

കല്യാണ രാതിര്യിൽ കള്ളികൾ തോഴിമാർ


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
രചന: പി. ഭാസ്കരൻ
സംഗീതം : ബാബുരാജ്

പാടിയതു: പി. ലീല.

കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളി, പലതും ചൊല്ലി, പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളി.
കാണാതിരിക്കുവാൻ ഞാൻ കൊതിച്ചു
പിന്നെ കതകിന്റെ പിന്നിൽ പോയ് ഞാൻ ഒളിച്ചു
കല്യാണ പിറ്റേന്നു കാണാതിരുന്നപ്പൊൾ നീറി
ഖൽബു നീറി ഞാന്നാ
സ്നേഹം കൊണ്ടാളാകെ മാറി..... [ കല്യാnഅ രാത്രിയിൽ



അനുരാഗപ്പൂമരം തളിരണിഞ്ഞു
അതിൽ ആശ തൻ പൂക്കാലം വന്നnഅഞ്ഞു
കനിയൊന്നും കാണാത്ത കായൊന്നു കാണുവാൻ
മോഹം വല്ലാത്ത ദാഹം- ആരും
കാണാത്ത കണ്മണിയേ വായോo... [കല്യാnഅ രാത്രിയിൽ...

ചന്ദ്രലേഖ [2007] എം.ജി. ശ്രീകുമാർ

താമരപ്പൂവില്‍ വാഴും


ചിത്രം: ചന്ദ്രലേഖ [ 2007 ] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബെർണി ഇഗ്നേഷ്യസ്

പാടിയതു: എം. ജി. ശ്രീകുമാര്‍

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ (2)

നിന്‍‌റെ തിരുനടയില്‍ നറുനെയ്യ്‌ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2)
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ...
ശ്യാമയാമിനിയില്‍ നീ സാമചന്ദ്രികയായ്... [താമര...]

നിന്‍‌റെ കാലടിയില്‍ ജപതുളസി മലര്‍ പോലെ
സ്നേഹ മന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം (2)
നിന്‍‌റെ മൂക തപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ...
രാഗതമ്പുരുവില്‍ ഭാവ പഞ്ചമമായ്... [താമര...]

ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ലലലലാലാലാലാലാ... [ താമര...]





ഇവിടെ

മധുചന്ദ്രലേഖ ( 2006 ) കാവാലം ശ്രീകുമാർ, സരസ്വതി,ചിത്രഅയ്യർ



കുസുമവദന മോഹസുന്ദരാ


ചിത്രം: മധു ചന്ദ്രലേഖ [ 2006 ] രാജസേനൻ
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു: കാവാലം ശ്രീകുമാര്‍,സരസ്വതി, ചിത്ര അയ്യർ


കുസുമവദന മോഹസുന്ദരാ‍ാ
എൻ മദനലളിത ഗാന വല്ലഭാ [2]
സ്വീറ്റി ഫെയിസ്ല്ലൊരു ഹാന്ദ്സം ഗൈ എടാ
ചബ്ബി ചീക്കി നാട്ടി ഗൈ എടാ
കൊലുസ്സിന്നലസ നടനമേ മയിലിനൊത്തൊരഴകെകിയ
നളനു പ്രണയ ദൂതു പോയ രാജ ഹംസമേ....[ കുസുമ വദന..

തട്ടണ ഞെട്ടണ പാട്ടു പടുന്നൊരെങ്കുട്ടാ മണിക്കുട്ടാ
നിന്റെ പെണ്ണായും കണ്ണായും എന്നും ഞാനില്ലേ
മൈക്കെടുത്ത് അമ്മാനം പാടുന്ന നേരത്തു
മൈക്കൽ ജാക്സൺ അല്ലേ
നിന്റെ പാട്ടായും കൂട്ടായും കൂടെ ഞാനില്ലേ
എൻ പൈങ്കിളിക്കു താ ഒരുകുഞു സമ്മാനം
പുള്ളിക്കുയിലേ നിൻ കുറുമ്പിൽ ഒരു കിങ്ങിണി പൂ മുത്തം..[ കുസുമ...

കാലതെഴുനേട്ടു കിച്ചനിൽ എത്തുമ്പം
കോഫിയും കോൺഫ്ലെയിക്സും നിന്റെ ബ്രെയിക്ക്ഫാ സ്റ്റായ് ഞാനും
കൊണ്ടു തരാലൊ
തൂശനില വച്ചു തുമ്പപ്പൂ ചോറിട്ടു സംഭാരം ചമ്മന്തിയും
നിന്നെ മാമൂട്ടാം ധാരാളം തങ്ക കുടമല്ലേ
നിന്നെ ബെൻസിലേറ്റി ഞാൻ എങ്ങും കൊണ്ടു പോയിടാം
എന്റെ കരളേ നിന്റെ കവിളിൽ ഒരു കുങ്കുമ പൂ മുത്തം... [ കുസുമ വദന...


ഇവിടെ

അകലെ, അകലെ ... കാർത്തിക്

അകലേ..അകലേ

ആൽബം: അകലെ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു:കാര്‍ത്തിക്

അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍

അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍..







ഇവിടെ

സ്വാഗതം( 1981 ) വേണുഗോപാൽ.എം.ജി. ശ്രീകുമാഎർ, മിൻ മിനി

മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവെ

ചിത്രം: സ്വാഗതം [ 1989 ] വേണു നാഗവള്ളി
രചന: ബിച്ചു തിരുമല
സംഗീതം: രാജാമണി

|പാടിയതു: വേണുഗോപാൽ, മിൻ മിനി, എം.ജി.ശ്രീകുമാർ


മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവെ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൌനം മയങ്ങുന്ന മോഹങ്ങളാണോ
തൂവൽ തുമ്പിലെ സിന്ദൂരമാണോ

നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
നിഴൽ പോലെ വന്നു ഞാൻ ഏഴഴകേ
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
പൊഴിയുന്നതെന്നുമെൻ നാമമല്ലേ
അറിയാതെ കൈവിരൽ കുറിമാ‍ാനം എഴുതുന്നുവോ
ദേവീ, ദേവീ, ദേവീ, ദേവീ
[ ആ മലയിൽ ഈ മലയിൽ ഒരു ഊമ ക്കൂട്ടിൽ ചേക്കേരുന്ന
കിളിയൊന്നെ പൊയ് പൊയ് [ മഞ്ഞിൻ...

അതിലോല മോതിർ കൈവിരൽ നുണനഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
നെയ് പീലി വീശിടുന്നു ഓമലാളെ
ശ്രുതിയാണു ഞാൻ എന്നിൽ അലിയുന്ന ലയമാണു നീ
ദേവീ, ദേവീ, ദേവീ, ദേവീ [ അമ്മലയിൽ ഇമ്മലയിൽ.....]



ഇവിടെ

പാഥേയം ( 1993 ) യേശുദാസ്& ചിത്ര

രാസനിലാവിനു താരുണ്യം...


ചിത്രം: പാഥേയം {1993 } ഭരതൻ
രചന: കൈതപ്രം
സംഗീതം: ബോംബേ രവി

പാടിയതു: യേശുദാസ് & ചിത്ര

രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം [2]
മന്ദാകിനിയിൽ അപ്സര നർത്തന
മോഹന രാഗ തരംഗങ്ങൾ
നിൻ മിഴി ഇണയിൽ ഇതുവരെ ഞാൻ
കാണാത്ത മാസ്മര ലോകം....[ രാസനിലാവിനു...

യുഗാന്തങ്ങളൂടെ നാം
ഒഴുകുകണനുരാഗികളായ് [2}
ഋതുസങ്ക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം... [ രാസനിലാവിനു...

ജീവിതോത്സവമായീ എൻ
ശരകൂടങ്ങൾ പൂക്കാ‍ലമായ് [2]
നെഞ്ചിലെ അഗ്നികണങ്ങൾ മണി
മന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം ... [രാസനിലാവിനു....



ഇവിടെ