Powered By Blogger

Monday, February 8, 2010

മഴ [2000] യേശുദാസ്, ചിത്ര, അരുന്ധതി [6]

സംയുക്താ വർമ്മ



“വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ ....

ചിത്രം: മഴ [2000] ലെനിൻ രാജേന്ദ്രൻ
ലെനിൻ രാജേന്ദ്രൻ

രചന: യൂസഫ് ആലി കേച്ചേരി
സംഗീതം; രവീന്ദ്രൻ

പാടിയതു: ചിത്ര


ആ...ആ....ആ.
വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ
ഓർമ്മകളിൽ ശ്യാമ വർണ്ണൻ [@]
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീർ വഴിയും.. [വാർ മുകിലേ}

പണ്ടു നിന്നെ കണ്ട നാളിൽ
പീലി നീർത്തി മാനസം[2]
മന്ദഹാസം ചന്ദനമായി [2]
ഹൃദയ രമണാ...
ഇന്നെന്റെ വനിയിൽ
കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ [ വാർമുകിലെ...

അന്നു നീയെൻ മുന്നിൽ വന്നു
പൂവണിഞ്ഞു ജീവിതം[2]
തേൻ കിനാക്കൾ നന്ദനമായി[2]
നളിന നയനാ...
പ്രണയ വിരഹം നിറഞ്ഞ വാഴ്വിൽ പോരുമോ വീണ്ടും
{വാർ മുകിലേ..2}


ഇവിടെ


വിഡിയോ



ഇനിയും: >>>>>>>>> ***************


രചന: കൈതപ്രം “ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്....

പാടിയതു: കെ ജെ യേശുദാസ് ;അരുന്ധതി; ചിത്ര




ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങൾ തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി....

(ഹിമശൈല)

ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങൾ പാടുന്ന സ്വർഗ്ഗീയരാഗം
സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളിൽ ലളിതലവംഗ-
ലതാവലിയാടും ഖരഹരപ്രിയരാഗഭാവം

ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
വിരഹിണി രാധിക പാടിയ ഗാനം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാർ തേങ്ങിയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ

സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ
മഗരിസ നിധപമ ഗരിസനി ധപ സ പ സ

ഇവിടെ


ഇനിയും: >>>>>>>> *************


ബിജു മേനോൻ



രചന: കെ. ജയകുമാർ “ ആഷാഢം പാടുമ്പോളാത്മാവിൻ രാഗങ്ങൾ
പാടിയതു: യേശുദാസ് & ചിത്ര


ആഷാഢം പാടുമ്പോളാത്മാവിൻ -
രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം

(ആഷാഢം)

ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൗനവീചികൾ വന്നു പൊതിയും

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

ഇവിടെ


വിഡിയോ

ഇനിയും: >>>>>>>> *****************

രചന: ഓ.വി ഉഷ
പാടിയതു: ആശാ മേനോൻ


ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും



ഇവിടെ

വിഡിയോ





ഇനിയും: >>>>>>>> *************

രചന: കെ. ജയകുമാർ “ ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ..... “
പാടിയതു: യേശുദാസ്

ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ-
ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ
അവയെത്രയഴകുള്ളതായിരിക്കും

(ഇത്രമേൽ)

ഗപഗരി സരിഗരി സഗരിസ ധപ (2)
ഗരിഗസരി - ഗരിഗസരി പധപസ - പധപസ
സരിസഗ - സരിസഗ ഗപഗധ - ഗപഗധ
പധസ - പധസ ഗരിസധ - ഗരിസധ

പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ‌പോൽ പൊഴിയും നിലാവിലും
യദുകുലകാംബോ‍ജിയായിരിക്കും

(ഇത്രമേൽ)

നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്‌ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ
പടരുന്നതാരാഗപരിമളമായിരിക്കും

(ഇത്രമേൽ)



ഇവിടെ


വിഡിയോ



ഇനിയും: >>>>>>>>> **********************


രചന: കെ. ജയകുമാർ “മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ ...”
പാടിയതു: ചിത്ര


മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ
മൃദുല നിലാവുദിക്കുമ്പോൾ....
കാലം കെടുത്തിയ കാർത്തികദീപ്‌തികൾ
താനേ തിളങ്ങുകയാണോ...
കൽത്താമരപ്പൂവിതളുകൾ പിന്നെയും
കാറ്റിൽ തുടിയ്‌ക്കുകയാണോ...

ചായങ്ങൾ മായുന്നൊരീച്ചുമർച്ചിത്രത്തിൽ
മഴവില്ലു താനേ ഉദിച്ചു.....
മിഴിപൂട്ടി നിന്നാൽ തെളിയുന്ന തൊടിയിൽ
നീർമാതളങ്ങൾ തളിർത്തു....
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചിൽ കിടന്നു....

എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിൻ മുളം‌തണ്ടിൽ തുളുമ്പും...
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പർശമായ് തീരും....
പ്രണയമാം യമുനയിൽ ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നിൽക്കും...

(മഞ്ഞിന്റെ)


ഇവിടെ