Powered By Blogger

Thursday, January 28, 2010

റോബിൻഹുഡ് [ 2009]ബെന്നി ദയാൽ ; അച്ചു & സുചിത്ര [2]



“പറന്നു വന്നു പൈങ്കിളി...

ചിത്രം: റോബിൻഹുഡ് [2009] ജോഷി
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു:: ബെന്നി ദയാൽ; അച്ചു & സുചിത്ര

ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന
പറന്നു വന്നു പൈങ്കിളി വിരുന്നു വന്നു രാക്കിളി
ഒരുങ്ങി നിന്നു തേൻ കിളി മൂന്നാങ്കിളി
ഇളവെയിലിലും തളിർ നിഴലിലും
ഇവരൊരുമയായ് കൂടുന്നിതാ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

വിടരുമീ മിഴികളിൽ പുലരി തൻ പീലികൾ
കുളിരിളം മൊഴികളിൽ പനിനിലാമലരുകൾ
ഒരു മനവുമായ് കനവുണരവേ ചിറകുയരവേ
അതിരുകളകലെ... മറമറയുമിരുളിലാ
തിരി തെളിയുമുദയമേ ഒരു സ്നേഹമായി ഇതിലേ വരൂ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

നിറമെഴും തൂവലിൽ വാനവിൽ ചേലുകൾ
മതിവരാ നിനവുകൾ അലയിടും കടലുകൾ
ഒരു വെണ്ണിലാ തിരയേറുവാൻ മുകിലാകുവാൻ
മനസ്സിനു കൊതിയായ് തളിരണിഞ്ഞ തിങ്കളേ
തഴുകി വന്ന തെന്നലേ പൂക്കാലമേ
ഇതിലേ വരൂ (പറന്നു...)


ഇവിടെ


വിഡിയോ

ഇനിയും>>>>>>

ഭാവന


പാടിയതു: വിജയ് യേശുദാസ് & ശ്വേത മോഹൻ: “ പ്രിയനു മാത്രം ഞാൻ തരും.........


പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും
എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം

വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ
പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ
മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം
താരും തളിരും പ്രണയം ഹോ ഹോ..
തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച
ഗാനം മുഴുവൻ പ്രണയം
എന്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം


അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം ഹോ ഹോ
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം ഹോ..ഹോ...
പ്രേമോപഹാരം താരാതടങ്ങൾ
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോ പാടും പ്രണയം ഹേ...(പ്രിയനു...)



ഇവിടെ

വിഡിയോ