Powered By Blogger

Wednesday, January 6, 2010

അഗ്നി ദേവൻ [1995] എം.ജി. ശ്രീകുമാർ & ചിത്ര



സാമഗാനസാരമേ ഇടറി വീണുറങ്ങിയോ...

ചിത്ര: അഗ്നിദേവൻ [1995] വേണു നാഗവള്ളി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു:: എം ജി ശ്രീകുമാർ & കെ എസ് ചിത്ര




സാമഗാനസാരമേ ഇടറി വീണുറങ്ങിയോ
സാക്ഷിയായി നിൽക്കുമീ ഹൃദയവെണ്ണ തേങ്ങിയോ
എന്നുള്ളിൽ മൗനത്തിൻ തിരിയുഴിയാൻ
നീ പോരുമോ ശുഭകരമൊരു (സാമഗാന...)

ആളുമ്പോൾ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാൻ
നിന്നോമൽച്ചുണ്ടാലൊന്നൂതുമെങ്കിൽ
കണ്ണിൽ കൊളുത്തുന്ന കാണാവിളക്കോടെ
നിന്നെ ഞാൻ തേടുന്നു പൊൻ കിനാവേ
ഏതോ ജനിമൃതിയുടെ ശാപത്തിൽ
എരികനലായ് കത്തുമ്പോൾ
എങ്ങെങ്ങോ സംഗീത സൂര്യോദയം (സാമഗാന...)



ഇവിടെ

സിദ്ധാർത്ഥ [ 1998 ] യേശുദാസ് & ചിത്ര



തെരെ മെരെ സപ്നെ അബ് ഏക്....

ചിത്രം: സിദ്ധാർത്ഥ [ 1998 ] ഭദ്രൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ

പാടിയതു: യേശുദാസ് & ചിത്ര

തെരെ മെരെ സപ്നെ അബ് ഏക് രംഗ് ഹൈ...ഓ
ജഹാം മിലെ ജായെ രാഹെ..
ഹം സംഗ് ഹൈ
മെരെ തെര ജൈസാ..
ലാ ലാ ലാ ലാ ലാലാ ലാ ലാ
ചന്ദ്രൻ മോഹിച്ച പെണ്ണെ..
നക്ഷത്രം നിന്നെ വിളിച്ചു...
നിൻ മാളികക്കുള്ളീലെങ്ങോ
മേഘങ്ങൾ രാവാട നെയ്തു.. [ചന്ദ്രൻ...
നാമെന്നേ ഒന്നായതല്ലെ...
ദൂരെ ദൂരത്തായ് നമ്മൾ
നിൽക്കുന്നെങ്കിലും
.. ആ‍ാ ദൂരം പോലും ചാരെ അല്ലെ.. നീ ഞാനല്ലെ...
മറ്റാർക്കും ഈ ജ്ന്മം നമ്മെ
മാറ്റുവാനാവില്ല പെണ്ണ്വെ
മംഗല്യ സൂത്രത്തിനിണ്ടോ
മാനസ്സങ്ങൾക്കുള്ള ബന്ധം..[2]
ന,മെന്നേ ഒന്നായതല്ലേ... [ ദൂരെ ദൂരത്താ‍യ്
തെരെ മെരെസപ്നെ...



ഇവിടെ


വിഡിയോ

പൂച്ചയ്ക്കാരു മണി കെട്ടും[ 1992 ] എം.ജി ശ്രീകുമാർ & ചിത്ര



ബിച്ചു തിരുമല


സംഗീതമെ സാമജേ...

ചിത്രം: പൂച്ചയ്ക്കാരു മണി കെട്ടും [ 1992 ]തുളസി ദാസ്
രചന: ബിച്ചു തിരുമല
സംഗീതം: ജോൺസൺ

പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


സംഗീതമെ സാമജേ
എൻ സരസ സല്ലാപമേ
സൌഭാഗ്യമെ ജീവനാദം
തിടരുമാലാപമേ...

നീ എൻ സ്വരാഞലി പൂജയിൽ
ജന്മ തംബുരു മീട്ടി നീ
ഹൃദയമാം പൂവിൽ നിറയും
ശ്രുതി സുമംഗലിയായ്... [സംഗീതമെ...

വീണുടഞ്ഞ ശംഖിലെ ധ്വനിയൊഴുകിയ പുണ്യമെ
കുങ്കുമോത്സവ സന്ധ്യകൾ
നിൻ മൃദുല കവിളിണകൾ തഴുകിയോ
വീണുടഞ്ഞ ശംഖിലെ
ദ്വനിയൊഴുകിയ പുന്യമേ
കുങ്കുമോത്സവ സധ്യകൾ നിൻ
മൃദുലമാം കവിൾ തഴുകിയോ
കാറ്റു പുലതണ്ടിലേതൊ കാറ്റു തരാട്ടിൽ
ഓമൻ ർഗിങ്കൾ കുഞ്ഞും പാലിലാറാടി
മിഴിയിൽ വേനൽ കിളികൽ തൂവൽ
പൊഴിയും നേരം
കാതിനു കൌതുകമേകി വരൂ...[ സംഗീതമെ...

പൂ മറന്ന കേസരം
ശലഭം അതിലൊരു നൊമ്പരം
ഈണമൂരിയ പുലരി തോരും
അഴകു വഴിപാടായിരം [2 ]
നാക്കു പൊന്നാകും ചൊല്ലിൻ
അക്ഷരം നേദ്യം
മാനസ്സ താളിൽ ദേവീ നീ പ്രസാദം താ
ചൊടിയിൽ ഈരൻ ചിറകു നീട്ടും
ഭജന മന്ത്രം പൂങ്കിളി മേലയിൽ
അർച്ചനയായ്... [ സംഗീതമെ...





ഇവിടെ

തുലാഭാരം [ 1968 ] യേശുദാസ്





പ്രഭാത ഗോപുര വാതിൽ തുറന്നു...

ചിത്രം: തുലാഭാരം [1968] ഏ. വിൻസെന്റ്
രചന: വയലാർ രാമവർമ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്

പ്രഭാത ഗോപുര വാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നൂ
വിശ്വ പ്രകൃതി വെറും കയ്യോടേ
വിരുന്നു നൽകാൻ നിന്നൂ


കോടി യുഗങ്ങൾക്കകലേ
കാലം കൂടി ജനിക്കും മുൻപേ
സൂര്യനുമിന്നൊരു ചുടു തീക്കുടമായ്
ശൂന്യാകാശ സരസ്സിൽ


ശൂന്യാകാശ സരസ്സിൽ
വീണു തണുത്തു കീടന്നു മയങ്ങീ
ഉണർന്നവളല്ലോ ഭൂമി
വായുവിലീറൻ ജീവകണങ്ങളേ
വാരിച്ചൂടിയ ഭൂമി

അന്നു മനുഷ്യൻ തീർത്തു ഭൂമിയിൽ
ആയിരം അൽഭുത ശില്പങ്ങൾ

അളകാ പുരികൾ മധുരാ പുരികൾ
കലയുടെ യമുനാ നദികൾ
അഷ്ടൈശ്വര്യ സമൃദ്ധികൾ ചൂടി
അനശ്വരയായി ഭൂമി
സങ്കൽപ്പത്തിനു ചിറകുകൾ കിട്ടി
സനാഥയായ് ഭൂമീ

മന്നിലെ ജീവിത കനികളിൽ മുഴുവൻ
പൊന്നു വിളഞ്ഞതു കാൺകെ
സൂര്യൻ കോപം കൊണ്ടു ജ്വലിച്ചൂ
ശുക്രനു കണ്ണു ചുവന്നൂ

ഭൂമിയെ വന്നു വലം വെച്ചൊരു നാൾ
പൂം തിങ്കൾ കല പാടീ

പറഞ്ഞൊരിക്കൽ ദേവീ
മനുഷ്യനെയൊരിക്കൽ ഇതിലേ കൂടി....



ഇവിടെ



വിഡിയോ

വൈരം [2009] ശങ്കർ മഹാദേവൻ



നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ...

ചിത്രം: വൈരം [ 2009 ] എം.ഏ. നിഷാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: ശങ്കർ മഹാദേവൻ


നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ
പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ
പാട്ടു മീട്ടു മീനേ ആടിമാസമായോ
ഏറ്റിലൊറ്റലിട്ടാൽ എന്റെ കൂടെ വരുമോ
തെങ്കാശിച്ചാന്തു തരുമോ ( നാട്ടു പാട്ടു..)


ആണ്മയിലാടി അണിവയൽ പാടീ രാവോരം
താഴംപൂവേ തകരം പൂവേ താലോലം
കാവടിയാടീ കുടമണി ചൂടി മെയ്യാരം
മേളമൊരുങ്ങി താളമൊരുങ്ങീ തെയ്യാരം
ശിവകാമി കിനാവേ കുയിൽ കൂകും നിലാവേ
കരിം കണ്ണകിയൂരേ ചിലും ചില്ലും ചിലമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ
ഇസൈ മൂളി മൂളി വരുമോ ( നാട്ടു പാട്ടു..)

ആൺകുയിലാണേ മണമകളാണേ മെയ്യാരം
മാനം പൂക്കും മകരനിലാവിൻ പയ്യാരം
ആവണിയാണേ അണിവെയിലാണേ അമ്മാനം
കൂത്തു തെരുക്കൂത്തുത്സവ കാലം സമ്മാനം
തങ്ക തായ് കുലമല്ലേ മഞ്ചൾ പൂസും പുറാവേ
വെള്ളിമാരനു മൈനേ ഉള്ളിൽ ഉള്ള കുറുമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ
ഇസൈ മൂളി മൂളി വരുമോ ( നാട്ടു പാട്ടു..)



ഇവിടെ



വിഡിയോ

ഒരു ബ്ലാക് അൻഡ് വൈറ്റ് കുടുംബം [2009] മധു ബാലകൃഷ്ണൻ & ഷീലാ മണി



ചിരി തൂകുന്ന തുമ്പത്തളിരേ...

ചിത്രം: ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം [ 2009 ] ഷൈജു അന്തിക്കാട്
രചന: എംകണ്ടിയൂർ ചന്ദ്രശേഖരൻ
സംഗീതം: അലക്സ് പാൾ
പാടിയതു: മധു ബാലകൃഷ്ണൻ & ഷീലാമണി


ചിരി തൂകുന്ന തുമ്പത്തളിരേ ചെറുപരിഭവമെന്താണ്
കളി മീട്ടാൻ കുഞ്ഞിപ്പൂവേ കാരണമെന്താണ് കാരണമെന്താണ്
കിഴക്കു മാമല മേലേ ഉദിച്ചു പൊങ്ങണ ചേലിൽ
ഒരുത്തി വന്നെൻ മുഖത്തു നോക്കി ചിരിച്ചു കാട്ടണതെന്താ
ചിരിച്ചു കാട്ടണതെന്താ
കുറുമ്പു നേരണ കുയിലേ കടന്നു പോയ് മറഞ്ഞോ
ഇടയ്ക്കു വന്നെൻ മനസ്സിനുള്ളിൽ മദിച്ചു പാടണതെന്താ
മദിച്ചു പാടണതെന്താ (കിഴക്കു മാമല...)


കഥ കഥ കഥ കഥ പറയാമോ
ചിലു ചിലു ചിലു പ്രായത്തിൽ
കഥ നിറയണ കാണാകാറ്റേ ഒരു കഥ പറയാമോ
ഒരു കുഞ്ഞിക്കഥ പറയാമോ
മിന്നുന്നതെല്ലാം പൊന്നല്ലെന്നാകിലും
മിന്നാമിന്നിനു പൊന്നഴക് ഈ മിന്നാമിന്നിനു പൊന്നഴക്
മൊട്ടിട്ടതെല്ലാം പൂവല്ലെന്നാകിലും
വാടാമലരിനു തേനലിവ് ഈ വാടാമലരിനു തേനലിവ്
അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ
കറുപ്പിനഴകില്ലേ ഈ വെളുപ്പിനഴകില്ലേ
എൻ പൊന്നുണ്ണിക്കൊരായിരമഴകല്ലേ (കിഴക്കു മാമല...)


വർണ്ണങ്ങളേഴും ഒന്നല്ലെന്നാകിലും
ഒന്നായ് ചേർന്നാലേക നിറം
സ്വരങ്ങളേഴും ഒന്നായ് ചേർന്നാൽ നാദലയം
അച്ഛൻ കറുപ്പല്ലേ ഈ അമ്മ വെളുപ്പല്ലേ
രാവിനുമഴകില്ലേ ഈ പകലിനു മഴയില്ലേ
പൊന്നോമനയ്ക്കോ ആതിര അഴകല്ലേ (കിഴക്കു മാമല...)



ഇവിടെ

ഓമന [ 1972 ] യേശുദാസ്



ജമന്തിപ്പൂക്കൾ...

ചിത്രം: ഓമന [ 1972 ] ജെ.ഡി. തോട്ടാൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: യേശുദാസ്

ജമന്തിപ്പൂക്കൾ...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കൾ
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കൾ..
സുഗന്ധിപ്പൂക്കൾ.. ജമന്തിപ്പൂക്കൾ...

മഞ്ഞുമൂടിയ മരതകങ്ങൾ
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങൾ
ഒ ഓ ഒ ഓ..
ആ മഞ്ഞിൽ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോൾ ഉടലോടെ സ്വർഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ

(ജമന്തിപ്പൂക്കൾ)

മുത്തുകെട്ടിയ നഖക്ഷതങ്ങൾ
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങൾ
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാർത്തുമ്പോൾ സ്വപ്നങ്ങൾ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാർത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാർത്തിക്കൂ..
ആ ആ ആ ആ.... ആ ആ ആ ആ

(ജമന്തിപ്പൂക്കൾ)


വിഡിയോ

ഓടയിൽ നിന്നു [1965] പി.സുശീല



കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം...

ചിത്രം: ഓടയിൽ നിന്ന് [ 1965 ] കെ.എസ്.സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: പി സുശീല

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം
ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം
ഇതാ ഇതാ ഇതാ.. (കാറ്റിൽ...)

ആത്മ വിപഞ്ചികയിൽ
മധു മാസ പഞ്ചമിയിൽ
അന്നു മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം (2)
ഇതാ ഇതാ..ഇതാ‍ (കാറ്റിൽ...)

മാദകരജനികളിൽ
പ്രിയ മാനസ യമുനകളീൽ
അന്നു രാഗ ലഹരിയിൽ ഗോപികൾ പാടിയ
രാധാ മാധവ ഗാനം (2)
ഇതാ ഇതാ ഇതാ.. (കാറ്റിൽ...)

വിഡിയോ