
പ്രഭാത ഗോപുര വാതിൽ തുറന്നു...
ചിത്രം: തുലാഭാരം [1968] ഏ. വിൻസെന്റ്
രചന: വയലാർ രാമവർമ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
പ്രഭാത ഗോപുര വാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നൂ
വിശ്വ പ്രകൃതി വെറും കയ്യോടേ
വിരുന്നു നൽകാൻ നിന്നൂ
കോടി യുഗങ്ങൾക്കകലേ
കാലം കൂടി ജനിക്കും മുൻപേ
സൂര്യനുമിന്നൊരു ചുടു തീക്കുടമായ്
ശൂന്യാകാശ സരസ്സിൽ
ശൂന്യാകാശ സരസ്സിൽ
വീണു തണുത്തു കീടന്നു മയങ്ങീ
ഉണർന്നവളല്ലോ ഭൂമി
വായുവിലീറൻ ജീവകണങ്ങളേ
വാരിച്ചൂടിയ ഭൂമി
അന്നു മനുഷ്യൻ തീർത്തു ഭൂമിയിൽ
ആയിരം അൽഭുത ശില്പങ്ങൾ
അളകാ പുരികൾ മധുരാ പുരികൾ
കലയുടെ യമുനാ നദികൾ
അഷ്ടൈശ്വര്യ സമൃദ്ധികൾ ചൂടി
അനശ്വരയായി ഭൂമി
സങ്കൽപ്പത്തിനു ചിറകുകൾ കിട്ടി
സനാഥയായ് ഭൂമീ
മന്നിലെ ജീവിത കനികളിൽ മുഴുവൻ
പൊന്നു വിളഞ്ഞതു കാൺകെ
സൂര്യൻ കോപം കൊണ്ടു ജ്വലിച്ചൂ
ശുക്രനു കണ്ണു ചുവന്നൂ
ഭൂമിയെ വന്നു വലം വെച്ചൊരു നാൾ
പൂം തിങ്കൾ കല പാടീ
പറഞ്ഞൊരിക്കൽ ദേവീ
മനുഷ്യനെയൊരിക്കൽ ഇതിലേ കൂടി....
ഇവിടെ
വിഡിയോ
No comments:
Post a Comment