Powered By Blogger

Wednesday, August 22, 2012

റഫീക്ക് അഹമ്മദ് പ്രിയമാർന്ന തിരഞ്ഞെടുത്ത പാട്ടുകൾ....




മലയാള സാഹിത്യരംഗത്തെ ഒരു കവിയും, ചലച്ചിത്ര ഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും,

സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17 ന്‌ തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. സർക്കാർ സ്ഥാപനത്തിൽ ഗുമസ്താനായി ജോലിചെയ്യുന്നു. ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ഗാനരചനയിലേക്ക് തുടക്കം. പതിനാലോളം ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു.

കുടുംബം

ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ആസ്യ.

കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം








1. രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം


ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക്‌ അഹമ്മദ്‌
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: എം ജയചന്ദ്രൻ

ഏ...ഏ...
ബരസ്‌ ബരസ്‌ ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
(രാക്കിളി തന്‍)

പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ്‌ രെ
കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
ഖാ മോരിയാ...

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)

ഏ.....റസിയാ....

നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)

COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=360


http://www.youtube.com/watch?v=QuK93JOd7bE


2. ഈ കൽപ്പടവിൽ ഈ മരത്തണലിൽ



ചിത്രം: ഔട്ട് ഓഫ് സിലബസ്
ഗാനരചന: പ്രഭാ വർമ്മ
സംഗീതം: ബെന്നെറ്റ് വിറ്റ്രാഗ്


പാടിയതു: ആഷ /വേണുഗോപാൽ



ഈ കൽപ്പടവിൽ ഈ മരത്തണലിൽ
ഒരിക്കൽ കൂടി നീ‍ ഇരുന്നെങ്കിൽ
ഒരു വേനൽ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാൻ മൂടിയേനെ മൂടിയേനെ

ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനെ
അതിലൊരു മിന്നലായ് പടർന്നേനെ (2) പടർന്നേനെ

ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാണു ചുവപ്പു ഞാൻ തന്നേനെ
ഉയിരിലെ ചൂടും പകർന്നേനെ (2)പകർന്നേനെ

ഇനി വരും കാലങ്ങൾ അറിയാത്ത പാതകൾ
ഒരു ബിന്ദു വെയിൽ വന്നു ചേർന്നുവെങ്കിൽ
ഇതു വരെ പറയാതെ പ്രിയ രഹസ്യം
ഹൃദയ ദളങ്ങളിൽ കുറിച്ചേനെ


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=467

http://www.youtube.com/watch?v=uEMWXb9b-E8


3. “പറയാൻ മറന്ന പരിഭവങ്ങൾ...


ചിത്രം: ഗർഷോം [1999] പി.റ്റി. കുഞ്ഞു മഹമ്മദ്
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായൺ

പാടിയത്: ഹരിഹരൻ

ആ.ആ.ആ.
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ് (പറയാൻ മറന്ന)

അലയൂ നീ ചിരന്തനനായ്
സാന്ധ്യ മേഘമേ
നീ വരുമപാരമീ മൂക വീഥിയിൽ
പിരിയാതെ വിടരാതടർന്ന
വിധുര സുസ്മിതം
ഗ സഗനിസ പ..
പനിസഗഗ സാനിസ ഗമപാ
ഗമപനിസ സാനിപമഗ നിപമഗ..
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ (പറയാൻ മറന്ന)

പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളിൽ
പല യുഗങ്ങൾ താണ്ടി വരും
ഹൃദയ താപം
അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ (പറയാൻ മറന്ന


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5305



http://www.youtube.com/watch?v=xU6XTQ5a4Gc


4. അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി


ചിത്രം/: ഉസ്താദ് ഹോട്ടൽ (2012)

ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദർ

പാടിയതു: ഗോപീ സുന്ദർ & അന്ന കാതറീന

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

അമ്മായി ചുട്ടത് മരുമോനുക്കായി

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി

കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി

കഞ്ഞി വെച്ച്. പുട്ടു കുത്തി.

പുട്ടു കുത്തി. കഞ്ഞി വെച്ച്.

അമ്മായിക്ക് പുട്ടുകുത്തി

വട്ടായിപ്പോയി വട്ടായിപ്പോയി

ഹേ കൊച്ചമ്മായീ വട്ടായി

പോയോ അമ്മായീ

കരിഞ്ഞീലേ പലഹാരമാകെ

വട്ടായിപ്പോയോ വട്ടായിപ്പോയോ

അമ്മായീ..കഥയെന്തായി എന്തേ

പൊന്നമ്മായീ വട്ടായിപ്പോയോ

വേവാതെ പോയി വേവേറിപ്പോയി

ചൂടേറിപ്പോയി ചൂടാറിപ്പോയി

വേഗം വേഗം വേഗം

തോരെ തോരെ വിളമ്പി

കൊതി കൊതി കത്തി അടി അടി പറ്റി

കരി കരി പറ്റി ചതി ചതി പറ്റി

കൊതി കത്തി അടി പറ്റി കരി പറ്റി ചതി പറ്റി

വട്ടായിപ്പോയോ


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14784

http://www.youtube.com/watch?v=hpnBFY7y_QY


5. പ്രേമിക്കുമ്പോൾ നീയും ഞാനും....


ചിത്രം: സാൽട്ട് ആൻഡ് പെപ്പർ [2011] ആഷിക്ക് അബു

താരനിര: ആസിഫ് ആലി, ബാബുരാജ്, നെടുമുടി വേണു,
വിജയ രാഘവൻ, ശ്വേതാ മേനോൻ,. മൈഥിലി, കല്പന....

രചന: റാഫിക്ക് അഹമ്മദ്


സംഗീതം: ബിജിബാൽ, അവിയൽ ബാൻഡ്

പാടിയതു: പി. ജയചന്ദ്രൻ & നേഹ നായർ

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..

പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം

(പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ)

ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ
ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..
ഇടയുവതെന്തൊനോ...
നിഴലുകൾ ചായും.. സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ!

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12103

http://www.youtube.com/watch?v=9U5ViCK2Pr8


6. മരണമെത്തുന്നനേരത്ത് നീയെന്റെ


ചിത്രം: സ്പിരിറ്റ് [ 2012 ] രഞ്ജിത് ബാലകൃഷ്ണൻ

താരനിര: മോഹൻലാൽ, കനിഹ, ശങ്കർ, മധു, തിലകൻ കൽ‌പ്പന, ലെന, നന്ദു, ഗണേഷ് കുമാർ, ശ്രീ ലത, ജയരാജ് വാര്യർ..

രചന: റഫീക്ക് അഹ മ്മദ്
സംഗീതം: ഹഹബാസ് അമൻ

പാടിയതു: ഉണ്ണി മേനോൻ


മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

അധരമാം ചുംബനത്തിന്റെ മുറിവ്
നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേഴുനേല്‍ക്കുവാന്‍

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14658


http://www.youtube.com/watch?v=NGTi7T3rcCs


7. കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ



ചിത്രം: അദാമിന്റെ മകൻ അബു
പാടിയതു: ഹരിഹരൻ / മധു ശ്രീ നരായൺ


കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...

വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
മനസ്സിലാശ കോർത്തു വച്ച മണികളെന്ന പോൽ
ജപമാലയാകവേ... തുണയാകുമോ വരം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ...

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കരളിനുള്ളിൽ കൂട്ടിവച്ച പവിഴമുത്തുകൾ
തിരമാലപോലവേ കുതികൊള്ളുമേ മനം...

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...



COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12320,12319

http://www.youtube.com/watch?v=rv-wiWGwRdI



8. നിലാമലരേ നിലാമലരേ


ചിത്രം: ഡയമണ്ട് നെക് ലെസ് [2012]

രചന: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാ സാഗർ

പാടിയതു: ശ്രീനിവാസ്

നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി (2)
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ… ആളൂ നീ
( നിലാമലരേ … )

മഴവിരലിൻ ശ്രുതി… ആ…..
മണലിലൊരു വരി… എഴുതുമോ ഈ നീ
ഒരുജലകണം പകരുമോ നീ
ഒരു നറുമൊഴി അതുമതിയിനി…
ഈറൻ കാറ്റിൽ പാറി
ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
( നിലാമലരേ … )

നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
നിമിഷശലഭമേ മധുനുകരുയിനി
ഉദയകിരണമേ … കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദീ മരുവിലുമിനി
ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
പോരൂ കാർമുകിലേ… (നിലാമലരേ… )


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDI

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14583

http://www.youtube.com/watch?v=-T6SqFJWOeY



9. തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ...

ചിത്രം: പരദേശി.[2007] ആന്റണി പെരുമ്പാവൂര്‍
രചന: റഫീക്ക് അഹമ്മദ്ദ്
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: സുജാത.


തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ [2]
വെള്ളീകൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലെ
തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ....[3]
പള്ളിതൊടിയിലെ വെള്ളിലാ വള്ളികള്‍
തുള്ളും കുളപ്പടവില്‍
ഏഴാം രാവിന്റെ ചെമ്പക പൂവിതള്‍
വീണു കുതിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ.....[ തട്ടം പിടിച്ചെന്നെ...

പനയോല തട്ടിക പഴുതിലൂടെ
വീണുചിതറുന്ന തൂവെളിച്ചം
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍ കാല പൊന്‍ വെളിച്ചം
ഇത്തിരി ഞാന്‍ എടുത്തോട്ടെ. [തട്ടം പിടിച്ചെന്നെ....



COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3623,3622


http://www.youtube.com/watch?v=o15fdcQ1HE8


10. ഒരു വേനൽ പുഴയിൽ തെളിനീരിൽ


ചിത്രം: പ്രണയകാലം [2007] ഉദയ് ആനന്ദൻ
അഭിനേതാക്കൾ: സീമ, ബാലചന്ദ്ര മേനോൻ, മുരളി, തിലകൻ

രചന: റഫീക്ക് അഹമ്മദ്
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിലെഴുതി ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായെൻ താഴ്വരയിൽ
താളമായെന്നാത്മാവിൽ
നെഞ്ചിലാളും മൺചിരാതിൽ
നാളം പോൽ നിന്നാലും നീ (വേനൽ..)

ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കുമീയെന്നും
മഴ മയിൽ പീലി നീർത്തും പ്രിയ സ്വപ്നമേ
പലവഴി മരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദതാളം അഴിയുന്ന വനവീഥിയിൽ ഞാൻ (വേനൽ..)


ചില വെൺ തിര കൈകൾ നീളും ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും മൃദു നിസ്വനം
വെയിലിഴകൾ പാകി മന്ദാരത്തിൻ

ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ (വേനൽ..


COPY PASTE THESE URLs BELOW TO VIEW THE VIDEO AND AUDIO


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3540

http://www.youtube.com/watch?v=MG9t_N2uqcs