Wednesday, March 28, 2012

മഞ്ഞ് [ 1983] എം.റ്റി. വാസുദേവൻ നായർചിത്രം: മഞ്ഞ് [1983] എം.റ്റി. വാസുദേവൻ നായർ

താരനിര: ശങ്കരപ്പിള്ള ,ശങ്കർ മോഹൻ ,നന്ദിത ബോസ് ,സംഗീത

രചന: ഗുൽസാർ
സംഗീതം: എം.ബി. ശ്രീനിവാസൻ1. രസിയ മനു ബഹ്കായെ.....
പാടിയതു: ഭൂപിന്തർ രചന: ജയദേവ്


AUDIO

2. വസതിയതി....

പാടിയതു: ഉഷ റാണി രചന: ജയദേവ്AUDIO

Thursday, March 22, 2012

ഓർമ്മക്കായ് [ 2001] ഈസ്റ്റ് കോസ്റ്റ് ആൽബം

ആൽബം: ഓർമ്മക്കായ്: [ 2001] ഈസ്റ്റ് കോസ്റ്റ് ആൽബം

രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻപാടിയതു: യേശുദാസ്


1.

തരളമാം മൃദു സ്വരം കേട്ടു
ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു
കേള്‍ക്കാത്ത രാഗത്തിന്‍ ലഹരിയായ്‌ എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി

തനിയെ ഒരു നാള്‍ നിന്‍ മുഖം ഓര്‍ത്തിരുന്നു
തപ്തമെന്‍ ഹൃദയത്തില്‍ സ്വപ്നമായ്‌ നീ
പിന്നെ നിന്‍ പാട്ടിന്റെ പല്ലവി കേട്ടപ്പോള്‍
കവിത കുറുമ്പുമായ്‌ കവിളിണ കണ്ടു
(തരളമാം..)

ഹൃദയത്തില്‍ അനുഭൂതി വര്‍ണ്ണങ്ങള്‍ ചാലിച്ച
നിമിഷങ്ങളേറെ നീ എനിക്കു നല്‍കി(2)
കാണാത്ത നിന്‍ മന്ദഹാസത്തിന്‍ മധുരിമ
കവിതയായെന്നുള്ളില്‍ നിറഞ്ഞുവല്ലോ
(തരളമാം..)

AUDIO


2.എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂകദുഃഖങ്ങളാണെന്നറിഞ്ഞു
(എന്നിണക്കിളിയുടെ..)

ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
(എന്നിണക്കിളിയുടെ..)

എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
എന്നേ പൂക്കള്‍ നിറഞ്ഞു
ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
(എന്നിണക്കിളിയുടെ..)


VIDEO


3.
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെൻ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ട ഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം

കവിത കുറിക്കുവാൻ കാമിനിയായ്
ഓമനിക്കാൻ എന്റെ മകളായി
കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ
ഓമനിക്കാൻ ഓമൽ കുരുന്നായി
വാത്സല്യമേകുവാൻ അമ്മയായ് നീ
നേർവഴി കാട്ടുന്ന തോഴിയായി
പിന്നെയെൻ ജീവന്റെ സ്പന്ദനം പോലും
നിൻ സ്വരരാഗലയഭാവ താളമായി
അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിൽ ഒന്നു ചേർന്നു
ഒരിക്കലും അകലരുതേയെന്നാശിച്ചു
ഹൃദയത്തിൽ ആയിരം ചോദ്യങ്ങൾ ഇനിയും
അറിയാതെ പറയാതെ ബാക്കിവെച്ചു
നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു
ഓർമയില്ലേ നിനക്കോർമ്മയില്ലേ

നിനക്കായ്..ആദ്യമായ്..ഓർമ്മക്കായ്..ഇനിയൊരു സ്നേഹഗീതം..


VIDEO

VIDEO

4. പാടിയതു: എം.ജി. ശ്രീകുമാർ
സാന്ത്വനം അരുളുന്ന സാന്നിദ്ധ്യം നീ
രാഗ പരിമള മധുര ഗാനം
ഒരു സ്നേഹ സുരഭില മധു വസന്തം
മാന്‍ മിഴി മലര്‍ മിഴി നീ അനുരാഗ
തേന്‍കനി തേന്‍കനി

നിന്നോര്‍മ്മ മനസ്സില്‍ നറുതേന്‍ കണം
നിന്‍ മന്ദഹാസം നീലാംബരി(2)
അമൃത നിശാന്തിയാം രാഗ സ്വപ്നം നീ
കളമൊഴി കിളിമൊഴി
നീയെന്‍ മധുര തേന്‍ മൊഴി തേന്‍ മൊഴി
(സാന്ത്വനം..)

അരികത്തണഞ്ഞാല്‍ ആത്മ ഹര്‍ഷം
നീ അനുഭൂതി പകരുന്ന രോമ ഹര്‍ഷം(2)
നിന്‍ മിഴിപ്പൂകാള്‍ പ്രേമ ഹര്‍ഷം
കണ്‍മണി പൊന്‍മണി
നീ പൊന്നാര തേന്‍കിളി തേന്‍കിളി
(സാന്ത്വനം..)

AUDIO5.


മനസ്സും മനസ്സും ഒന്നുചേര്‍ന്നാല്‍
മറ്റുള്ളതെല്ലാം പ്രതീക്ഷയല്ലേ
മറക്കുവാനിനിയത്ര എളുപ്പമാണോ
മൗനം മറുപടി ആകരുതേ

മറവിയെ മരുന്നാക്കി മാറ്റിയാലും
മായാ സ്വപ്നങ്ങളില്‍ മയങ്ങിയാലും(2)
മരിക്കാത്ത ഒര്‍മ്മകള്‍ എന്നുമെന്നും
മനസ്സിന്റെ താളം തകര്‍ക്കുകില്ലേ
(മനസ്സും മനസ്സും...)

മനസ്സുകൊണ്ടെങ്കിലും മടങ്ങി വരൂ
മണിക്കുയിലാളെന്റെ അരികില്‍ വരൂ(2)
മധുരിക്കും ഓര്‍മ്മ തന്‍ മണിമഞ്ചലില്‍
മനസ്വിനി നിന്നെ ഞാന്‍ കുടിയിരുത്താം
(മനസ്സും മനസ്സും...)AUDIO
6. പാടിയതു: പി. ജയചന്ദ്രൻഇന്നലെ ഞാൻ കണ്ട സുന്ദരസ്വപ്നമായ് നീ
ഇന്നെന്റെ ഹൃദയത്തിൽ വിരുന്നു വന്നൂ (2)
ആയിരം ഉഷസ്സുകൾ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എൻ മനസ്സിൽ തെളിഞ്ഞുവല്ലോ
(ഇന്നലെ ഞാൻ...)

അളകങ്ങൾ ചുരുളായ് അതു നിൻ അഴകായ്
നിനവിൽ കണിയായ് നീ നിന്നു (2)
മിഴികളിൽ വിടരും കവിതയും
അതിലുണരും കനവും ഞാൻ കണ്ടു
(ഇന്നലെ ഞാൻ...)


അന്നെന്റെ ജീവനിൽ പൂന്തേൻ തളിച്ചു നീ
പുഞ്ചിരിപ്പൂക്കളാൽ നാണം പൊതിഞ്ഞു (2)
പിന്നെയെൻ ജീവന്റെ രാഗവും താളവും
നിന്നെക്കുറിച്ചുള്ളൊരിഷ്ടങ്ങളായ്
(ഇന്നലെ ഞാൻ..)
AUDIO
7. പാടിയതു: ചിത്ര
അറിയാതെ വന്നു നീ
കുളിരായെന്‍ മുന്നില്‍
മാഞ്ഞുപോയി നീ ഒരു നിഴലായി
നിന്നെ ഒരു മാത്ര കാണാന്‍
രാവില്‍ നീല നിലാവായെത്തി

ഓരോ നിനവിലും നീ വരുമെന്നോര്‍ത്ത്‌
തനിയെ എത്രനാള്‍ കാത്തിരുന്നു(2)
ഇവിടെ ഈ രാവില്‍ ഈറന്‍ നിലാവില്‍(2)
നിന്നെ ഓര്‍ത്തോര്‍ത്ത്‌ ഞാനിരുന്നു
(അറിയാതെ വന്നു...)

ഓരോ പ്രതീക്ഷയും നീ വരും കാലൊച്ച
കേള്‍ക്കും മനസ്സിന്റെ ദാഹമല്ലേ(2)
എവിടെ പ്രിയ തോഴാ എവിടെ നീ(2)
എന്നെ ഒരു നോക്കു കാണാന്‍ അണയുകില്ലേ
(അറിയാതെ വന്നു...)


VIDEO


8. പാടിയതു: പി. ജയചന്ദ്രൻ / സുജാത


ജീവന്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിന്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ...

എന്നെ ഞാന്‍‌ കാണുന്ന കണ്ണുകളാണു നീ
എന്റെ സ്വപ്നങ്ങള്‍‌ തന്‍‌ വര്‍‌ണ്ണങ്ങളാണു നീ
എന്റെ സ്വരങ്ങള്‍‌ക്കു ചാരുതയാണു നീ
എന്‍‌ ചുണ്ടില്‍‌ വിടരും പുഞ്ചിരിയാണു നീ
നിന്നനുരാഗദീപമണഞ്ഞാല്‍‌
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ)

തപസ്സിനൊടുവില്‍‌ നീ വരപ്രസാദമായ്
എനിക്കു കൈ വന്ന ജന്മ സുകൃതമായ്
ഞാന്‍‌ ചെയ്ത പുണ്യങ്ങള്‍‌ നീയെന്ന ഗീതമായ്
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്
നിന്‍‌ കരലാളനമേല്‍‌ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ മായരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ)
VIDEOസുജാത:ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ...
നിന്നനുരാഗദീപമണഞ്ഞാല്‍..
തുടരുവാനാകുമോ ഈ യാത്ര..
പോകരുതേ.. നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്..
എനിക്കു കൈ വന്ന ജന്മ സുകൃതമായ്..
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്...
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്...
നിന്‍ കരലാളനമേല്‍ക്കാതിനിയത്..
നിശ്ചലമാവുകയായിരിക്കും..
പോകരുതേ നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ ജീവനാം..)VIDEO9. പാടിയതു: ചിത്ര


ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെൻ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ട ഗീതം
രാഗ സാന്ദ്രമാം ഹൃദയഗീതം
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം

കവിത കുറിക്കുവാൻ കാമിനിയായ്
ഓമനിക്കാൻ എൻ‌റെ മകളായി
കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ
ഓമനിക്കാൻ ഓമൽ കുരുന്നായി
വാത്സല്യമേകുവാൻ അമ്മയായ് നീ
നേർവഴി കാട്ടുന്ന തോഴിയായി
പിന്നെയും ജീവൻ‌റെ സ്പ്ന്ദനം പോലും
നിൻ സ്വരരാഗ ലയഭാവ താളമായി
അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളിൽ ഒന്നു ചേർന്നു
ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തിൽ
ആയിരം ചോദ്യങ്ങൾ ഇനിയും
അറിയാതെ പറയാതെ ബാക്കിവെച്ചു
നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു
ഓർമയില്ലേ നിനക്കോർമയില്ലേ

നിനക്കായ്..ആദ്യമായ്..ഓർമ്മക്കായ്..ഇനിയൊരു സ്നേഹഗീതം..
VIDEO

Thursday, March 8, 2012

ബാഷ്പാഞ്ജലി...ബോംബേ രവി..


Ravi Shankar Sharma (3 March 1926 – 7 March 2012), often referred to mononymously as Ravi, was an Indian music director, who had composed music for several Hindi and Malayalam films. After a successful career in Hindi cinema, he took a break from 1970s to 1984, and made a successful comeback under the stage name Bombay Ravi. He died on 7 March 2012 in Mumbai at the age of 86.

Birth name Ravi Shankar Sharma
Born 3 March 1926
Delhi, India
Died 7 March 2012 (aged 86)
Mumbai, India
Occupations Music director

Ravi was born in Delhi on March 3, 1926. He had no formal training in classical music; instead he learned music from listening to his father sing bhajans. He taught himself to play harmonium and other classical instruments and worked as an electrician to support his family. In 1950 he decided to shift to Bombay and become a professional singer. At first Ravi was homeless, living on the streets and sleeping in Malad railway station at night. In 1952, he was discovered by Hemant Kumar who hired him to sing backing vocals in Vande Mataram from the film Anand Math.[1] Ravi gave several hit songs and received Filmfare nominations for these films: Chaudhvin Ka Chand (1960), Do Badan (1966), Humraaz (1967), Ankhen (1968), and Nikaah (1982). He won Filmfare awards for Gharana (1961) and Khandaan (1965).[2] His other successful films include Waqt, Neel Kamal and Gumraah. His songs Aaj mere yaar ki shaadi hai, Babul ki duyaen leti ja and Doli chadh ke dulhan sasural chali became very popular in wedding celebrations. He was one of the music directors who shaped the career of Asha Bhosle with songs like Tora man darpan. He was also instrumental in making Mahendra Kapoor a popular singer in Bollywood. After a successful career in Hindi films during the 1950s and 1960s, he took a long break after 1970 till 1982. In 1982, he gave music for the Hindi film Nikaah, and one of the film's songs Dil ke armaan aansooyon main beh gaye sung by Salma Agha won her the Filmfare Best Female Playback Award.

In the 1980s, he made a comeback as a music director in Malayalam (and some Hindi) films as Bombay Ravi. During 1986, the Malayalam director Hariharan convinced him to . The first movie was Panchagni. The songs Saagarangale and Aa raatri maanju poyi (sung by Yesudas and Chitra) were hits. That same year, Hariharan's Nakhakshathangal also came out and Chithra won her second National Award for the song Manjalprasaadavum from the same film. All the songs from the Malayalam movie Vaisali released in 1989 were super hits and Chithra won her third National Award for the song "Indupushpam Choodi Nilkum" from the same film. Ravi has composed for many films produced by South Indian banners: Ghoonghat, Gharana Grihasti, Aurat, Samaj ko badal dalo (Gemini), Meherban, Do Kaliyan (AVM), Bharosa, Khandaan (Vasu Films).

Malayalam (as Bombay Ravi & Ravi Bombay)

Panchagni (1986)
Nakhakshathangal (1986)
Vaishali (1988)
Parinayam (1994)
Kalivaakku (Film Not Released)(1996)
Five Star Hospital (1997)
Oru Vadakkan Veeragatha (1989)
Vidhyarambham (1990)
Sargam (1992)
Sukrutham (1992)
Ghazal (1993)
Padheyam (1993)
Manassil Oru Manjuthulli (2000)
Mayookham (2005)

‌‌‌‌‌‌‌‌‌‌‌‌‌‌‌‌തിരഞ്ഞ്ടുത്ത ചില ഗാനങ്ങൾ.1.

ചിത്രം: നഖക്ഷതങ്ങള്‍ [ 1986] ഹരിഹരൻ
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: ബോംബെ രവി

പാടിയതു: കെ.ജെ. യേശുദാസ് [ 1986 സംസ്ഥാന അവാർഡ് ഗാനം }

ആ……..ആ‍ാ‍ാ.…ആ‍ാ‍ാ‍ാ‍ാ.…ആ‍ാ..ആ..ആ‍ാ‍ാ‍ാ...
ആ‍ാ...ആ‍ാ‍ാ...ആ‍ാ.അ..അ…ആ‍ാ‍ാ‍ാ‍ാ
ആആ‍ാ..ആ‍ാ.…ആ…ആ‍ാ.ആ‍ാ..ആ‍ാ‍ാ‍ാ‍ാ‍ാ‍

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…(2)… (നീരാടുവാന്‍…)

ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞൂ…(ഈറനാം..)
പൂമ്പുടവത്തുമ്പിലെ കസവെടുത്തൂ…
പൂക്കൈതകന്യകമാര്‍ മുടിയില്‍ വച്ചൂ….(നീരാടുവാന്‍…)

ആറ്റുവഞ്ചിപൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞൂ ..(2)
ആലിന്റെകൊമ്പത്തെ ഗന്ധര്‍വ്വനോ…
ആരെയോ മന്ത്രമോതിയുണര്‍ത്തിടുന്നൂ…(നീരാടുവാന്‍…)
ഇവിടെ


വിഡിയോ2. പാടിയതു: ചിത്ര


മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി (൨)
ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (൨)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (൨)

കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
(കുന്നിമണി....)
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂമ്പുലര്‍വേള വിടര്‍ന്നു
ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു
മഞ്ഞള്‍ പ്രസാദ....

പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു
(പിന്നെ ഞാൻ....)
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയീ എന്റെ
നെഞ്ചിലെ മൈനയും തേങ്ങി
ഓ....നെഞ്ചിലെ മൈനയും തേങ്ങി
മഞ്ഞൾ പ്രസാദ...AUDIO


VIDEO

3.

ചിത്രം: ഒരു വടക്കൻ വീര ഗാഥ [ 1989]

രചന : കെ. ജയകുമാർ

പാടിയതു: യേശുദാസ്ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (2)
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
യൌവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
(അ അ ആ......)
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

മല്ലീസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വച്ചുടുത്തു നിന്‍ യൌവ്വനം പുത്തരി അങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ (2)
(അ അ അ അ…..)

ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
യൌവ്വനമോ ഋതു ദേവതയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ


AUDIOവിഡിയോ


4.

ചിത്രം: പഞ്ചാഗ്നി [ 1086 ] ഹരിഹരന്‍
താരനിര: മോഹൻലാൽ, നെടുമുടി, തിലകൻ, മുരളി, ദേവൻ, മേഘനാഥൻ, സോമൻ,
പ്രതാപ്ചന്ദ്രൻ, ഗീത,ചിത്ര, നാദിയ മൊയിദു, ലളിതശ്രീ.....

രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി


പാടിയതു: കെ എസ് ചിത്ര

ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ..

പാടാൻ മറന്നു പോയ.. പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു...
(ആ രാത്രി)

അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കൊടുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ
ആ.. ആ... (ആ രാത്രി)

അപ്‌സരസ്സുകൾ താഴെ.. ചിത്രശലഭങ്ങളാൽ
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം..
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്‌നേഹമായ് നീ അരികിൽ നിൽക്കൂ..
ആ.. ആ.. (ആ രാത്രി)

ഇവിടെ


വിഡിയോ


5.


ചിത്രം: വൈശാലി [ 1988] ഭരതൻ
താരങ്ങൾ: സഞ്ജയ്, സുപർണ്ണ ആനന്ദ്, ഗീത,ബാബു ആന്റണി. നെടുമുടി വേണു, പാർവ്വതി. അശോകൻ,
കൈതപ്രം, ശ്രീരാമൻ

രചന: ഓ.എൻ. വി.
സംഗീതം: ബോംബേ രവി


പാടിയതു: ചിത്ര

�ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു)
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
പൂവല്ല പൂനിലാവിൻ കിരണമല്ലോ
ആ.ആ..ആ.
പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)


ഇവിടെ


വിഡിയോ


6.ചിത്രം: സര്‍ഗ്ഗം ( 1992 ) റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി


പാടിയതു: കെ.ജെ.യേശുദാസ്‌സംഗീതമേ അമര സല്ലാപമേ (2)
മണ്ണിനു വിണ്ണിന്‍റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ


ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ)
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . . . . ആ . . . . . . . . .
രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ


ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (ഓംകാര)
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (2)
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ


സംഗീതമേ സാ നീ ധാ പധനി സംഗീതമേ അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ

ധാപമഗ നീധപമ സാനിധപ ഗാരിമഗരീസാനീ പധനി സംഗീതമേ
ഗരിമഗരി സനിധ ഗമപധനി സംഗീതമേ
അമര സല്ലാപമേ
രിരീഗ സരിഗ സരി നിഗരിഗരിസരിസനി രിസനിധപ ഗമപധനിസാ
പധാ മപാ സനീ ഗരിഗസനിസാ ധപനിധ സനീ രിസാ
ഗരിസസനിസാ മഗരിസരിഗാ രിഗമഗരിനീ ധനിഗരിസനീ
ധധനിധപമാ പനിധപമഗാ ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ
ഗരിരിസസനിസരി സാ . സാ സനി സഗരിരിസനിധാ ധനിധനിധപമമാ പനിധധപമഗാഗഗാ
മനീധപാ പധനിസ രീഗസാരി സനിഗരിസനിസ രിസനിധനി സനിധപധ
ഗരിസ ഗരി സനിധ രിസനി രിസ നിധപ സനിധ സരി ധപമ ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനി മാപ ധനിസ പധനിസ പധാ നിസരി
ഗരിസനിസാ രിസനിധനീ സനിധപധാ പധനിസാ പധനിസരി നിസരിഗാ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമര സല്ലാപമേ ....

AUDIO


VIDEO


7.

ചിത്രം: ഗസൽ [ 1993 ] കമൽ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി


പാടിയതു: ച്ത്ര & യേശുദാസ്ഇശല്‍ത്തേന്‍‌കണം കൊണ്ടുവാ തെന്നലേ നീ
ഗസല്‍പ്പൂക്കളാലെ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി
(ഇശല്‍...)

ഇശല്‍ത്തേന്‍‌കണം ചോരുമീ നിന്റെ ചുണ്ടിന്‍
ഗസല്‍പ്പൂക്കളെന്നെ കലാകാരനാക്കി
കിനാപ്പൊയ്‌കയില്‍ നീന്തുമീ നിന്റെ കണ്ണിന്‍
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
(ഇശല്‍...)

ഇളം തെന്നല്‍ മീട്ടും സിത്താറിന്റെയീണം
മുഴങ്ങുന്നു ബീവീ മതി നിന്റെ നാണം
പ്രിയേ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു മുന്നില്‍
(കിനാപ്പൊയ്‌ക...)

നിനക്കായി ഞാനും എനിക്കായി നീയും
ഒരേ ബെയ്ത്തു പാടാം പ്രിയാമംബരേയും
പുതുക്കത്തിന്‍ പൂന്തേന്‍ നുര‌യ്‌ക്കുന്നു നെഞ്ചില്‍
(ഇശല്‍...)

AUDIOVIDEO


8.ചിത്രം: പരിണയം [1994] ഹരിഹരൻ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവിപാടിയതു: യേശുദാസ്


വൈശാഖപൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകിൽമറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ
ഇളവെയിൽ ചന്ദനം ചാർത്തുന്നു...
നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ
കസവണി മണിക്കച്ച ഞൊറിയുന്നു...

(വൈശാഖ...)


ഇവിടെ


വിഡിയോ9.

ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 } താഹ
താരങ്ങൾ: തിലകൻ, വിഷ്ണു,ജഗതി, കാവേരി, ജഗദീഷ്, ഗീത

രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: ചിത്ര / യേശുദാസ്

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]

പ്രിയാ നിന്‍ ഹാസ കൌമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയില്‍ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)

എരിഞ്ഞൂ മൂകവേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (2) { മറന്നോ..}


ഇവിടെ

വിഡിയോ10.


ചിത്രം: മനസ്സില്‍ ഒരു മഞ്ഞുതുള്ളി [ 2000 ] ജയകുമാര്‍ നായര്‍
താരനിര: കൃഷ്ണകുമാർ, നിഷാന്ത് സാഗർ, ജഗതി, സാജു കൊടിയൻ, പ്രവീണ, ദേവകി,
കല്പന, എം.എസ്. തൃപ്പൂണിത്തുറ


രചന: എം ഡി രാജേന്ദ്രന്‍ , സുരേഷ് രാമന്തളി
സംഗീതം: ബോബെ രവി


പാടിയതു: ചിത്ര/ യേശുദാസ്


ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയില്‍ കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ തമ്മില്‍?
(ഒരു നൂറു ജന്മം)

പ്രളയപ്രവാഹത്തെ ചിറകെട്ടി നിര്‍ത്തുവാന്‍
വിധിയുടെ കൈകള്‍ക്കാകുമോ?
അനശ്വരപ്രേമത്തിന്‍ കാലടിപ്പാടുകള്‍
മറയ്‌ക്കാന്‍ മായ്‌ക്കാന്‍ കഴിയുമോ?
(ഒരു നൂറു ജന്മം)

അന്തരാത്മാവിലെ മൗനത്തിന്‍ ചിറകടി
ഇന്നെന്‍ നിശകളില്‍ തേങ്ങുന്നൂ...
ഹൃദയത്തിന്‍ ധമനികള്‍ നീ ചേര്‍ന്നലിയും
വിരഹാര്‍ദ്രഗാഥയില്‍ വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം)

AUDIO


VIDEO11.


പാടിയതു: സുജാത & വിശ്വനാഥ്


പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ


ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ [ഈ ബന്ധം]
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ [2]

പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

ഇവിടെ


VIDEO


12.
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി

പാടിയതു: യേശുദാസ്


കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...

പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..

(കാറ്റിനു സുഗന്ധ)

നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...

(കാറ്റിനു സുഗന്ധ)

AUDIO


VIDEO

Saturday, March 3, 2012

കാടു [1973] പി. സുബ്രമണ്യം

ചിത്രം: കാടു [1973] പി. സുബ്രമണ്യം
താരനിര: മധു, വിൻസന്റ്, തിക്കുറിശ്ശി, കൊട്ടരക്കര, എസ്.പി. പിള്ള, വിജയശ്രീ, ശാന്തി, വരലക്ഷ്മി

രചന: ശ്രീകുമാരൻ തമ്പി.
സംഗീഹം: വേദപാൽ വർമ്മ.1. പാടിയതു: യേശുദാസ് & ജാനകി


അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെന്നും തേന്മഴയായ്

ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....

നിന്‍ ചുണ്ടില്‍ തൂവും തൂമരന്ദം
നിറയുന്നു പൂവുകളില്‍ നീളേ
നിന്നെക്കിനാവുകണ്ടു നിന്‍ കിളിക്കൊഞ്ചല്‍ കേട്ടു
എന്നെമറന്നിരുന്നു ഞാന്‍
എന്നെ മറന്നിരുന്നു ഞാന്‍
ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ....

നീലക്കടമ്പിന്‍ നിഴല്‍ച്ചോട്ടില്‍
താഴമ്പൂമുത്തിവരും കാറ്റില്‍
കസ്തൂരിപ്പൂവിരിയില്‍ കഥകള്‍ പറഞ്ഞിരിക്കാം
കണ്മണി എന്നരികില്‍ വാ...
കണ്മണി എന്നരികില്‍ വാ

അമ്പിളിവിടരും പൊന്മാനം
പൈങ്കിളിപാടും മലയോരം
പൂമഴയായെന്നും തേന്മഴയായ്
VIDEO

2. പാടിയതു: പി. സുശീല


എന്‍ ചുണ്ടില്‍ രാഗമന്ദാരം
എന്‍ കാലില്‍ താളശൃംഗാരം
എന്‍ ചുണ്ടില്‍ രാഗമന്ദാരം
എന്‍ കാലില്‍ താളശൃംഗാരം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
ലാ ലലല്ല ലലല്ല ലലല്ല ലലല്ല ലാ
ലാ ലലല്ല ലലല്ല ലലല്ല ലലലലല ലാ

അലതല്ലും മോഹം നെഞ്ചില്‍
തേന്‍ പോലെ പൂന്തേന്‍പോലെ
ആ മാറില്‍ വീഴും ഞാന്‍
പൂങ്കുല പോലെ പൂങ്കുല പോലെ
അവിടത്തെ വധുവാകും ഞാന്‍
അവിടത്തെ വധുവാകും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
(എന്‍ ചുണ്ടില്‍)

കളിയാക്കും തോഴികളെന്നെ
കഥചൊല്ലി നിന്‍ കഥചൊല്ലി
കവിളാകെ ചേര്‍ക്കും കരളില്‍
തുടികൊട്ടും പൂത്തിരി കത്തും
നാണിക്കും മിഴിയടയും എന്‍ നാളീകമിഴിയടയും
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാംനാളില്‍ ഏഴുവെളുപ്പിന്
എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം
(എന്‍ ചുണ്ടില്‍)


AUDIO


VIDEO

3. പാടിയതു: എസ്. ജാനകി


എന്‍ ചുണ്ടില്‍ രാഗനൊമ്പരം
എന്‍ കാലില്‍ താളഗദ്ഗദം
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്


എരിയുന്നു ദു:ഖം നെഞ്ചില്‍ തീപോലെ ചെന്തീപോലെ
അലയുന്നൂ ഞാനീമലയില്‍ നിഴല്‍ പോലെ പാഴ്നിഴല്‍ പോലെ
അവിടുന്നെന്‍ വിളികേള്‍ക്കൂ എന്‍
ആത്മാവിന്‍ വിളികേള്‍ക്കൂ
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്


കരയുന്നു കാട്ടാറുകളെന്‍ കഥചൊല്ലി എന്‍ കഥചൊല്ലി
നിറയുന്നൂ കണ്ണീര്‍ കാടിന്‍ കണ്ണുകളില്‍ പൂവിതളുകളില്‍
വിരഹത്തിന്‍ കഥയായി ഞാന്‍
വിധിനല്‍കിയ കരുവായി
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്
ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍
വിടരാതെ കൊഴിഞ്ഞുപോയ്
മധുരസ്വപ്നം മാഞ്ഞുപോയ്
VIDEO4. പാടിയതു: പി. സുശീല & യേശുദാസ്

ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളി മലയില്‍
ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളി മലയില്‍

പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂതുലഞ്ഞു (2)
എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു
ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ

എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2)
ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആ..ആ...

AUDIO


VIDEO5. പാടിയതു: കെ.പി. ബ്രഹ്മാനനന്ദൻ & ബി. വസന്ത കോറസ്


തെയ്യാരേ.... തെയ്യാരേ....
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
(പൗർണ്ണമിതൻ....)
കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റ് - 2
കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റ് - 2
കുണുങ്ങിവരും കാറ്റലയെ വേളിചെയ്യും നാള്
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

പോരു പോരു ഈ നീലരാവിൽ പുളകവുമായ്‌ പൂമകളേ നീ - 2
ഈ നിലാവിന്റെ തീരങ്ങളിൽ ഈ വസന്തത്തിൻ പൂപ്പന്തലിൽ
നീ വരൂ പുണരുവാൻ നേരമായ്‌
മേനിയിൽ പടരുവാൻ ദാഹമായ്‌
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി...

നിന്നെ കാണാൻ കൊതിച്ചു കൊതിച്ചൊരുനാൾ
നിന്റെ മാരാനും വണ്ടായ്‌ ചമഞ്ഞേനെടി
നീ പൂവായ്‌ വിടർന്നതു കാണുവാനായ്‌
ഞാനീ ലോകം മുഴുവൻ പറന്നേനെടി
ഞാൻ പറന്നേനെടി
നീലത്തേൻവണ്ടായ്‌ നീ പാടിവന്ന നേരം
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
(പൗർണ്ണമിതൻ.....)

അകാശം കണ്ടു നിന്നു അരളിപ്പൂ കണ്ണടച്ചു
അഴകേ നാം ഒന്നായലിഞ്ഞു
അഴകേ നാം ഒന്നായലിഞ്ഞു....ഓ ഓ ഓ.....
നീ എനിക്കായി ഞാൻ നിനക്കായി
നീ എനിക്കായി ഞാൻ നിനക്കായി
ഈ സുന്ദരരാത്രി നമുക്കായി
ഈ സുന്ദരരാത്രി നമുക്കായി
(പൗർണ്ണമിതൻ.....)


VIDEO6. പാടിയതു: എൽ.ആർ. ഈശ്വരി & പി.ബി. ശ്രീനിവാസ്വേണോ.......വേണോ......
ആനപ്പല്ല്‌ വേണോ ആടലോടകം വേണോ
കസ്തൂരിത്തൈലം വേണോ കലമാൻകൊമ്പ് വേണോ

തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
അരുമമോന്റെ കയ്യിൽ കെട്ടാൻ ആനവാലു വേണോ
മാലകോർത്തു മാറിലിടാൻ പുലിനഖം വേണോ
ഓഹോഹോ ഓഹോഹോ ഹൊയ്ഹൊയ്ഹൊയ്...
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ

കിഴക്ക് തെക്ക് തേവാരമലയിലെ കരിങ്കുരങ്ങിന്റെ നെയ്യ്‌
ങാഹാ നരയും ജരയും കഷണ്ടിയും മാറ്റും
നല്ല ഗുണമുള്ള നെയ്യ്‌....
കാണാമാണിക്കം നീറ്റിയെടുത്ത്
കാമനു നേദിച്ച ചൂർണ്ണവുമുണ്ട്‌
ഈ ചൂർണ്ണമിട്ടാൽ മംഗല്യയോഗം
കാണുന്ന കന്യകള്‍ പിന്നാലെപോരും
കാണും പിന്നൊരു സ്വർഗ്ഗം....
വേണോ...ഇത് വേണോ...സാറേ വേണോ...
(തേൻ വേണോ......)

രണ്ടു കെട്ടിയ പുരുഷന് വീട്ടില് തപസ്സിനു ചെമ്പുലിത്തോല്‌
സന്യാസത്തിനു മേമ്പൊടിചേർക്കും കഞ്ചാവിന്നിലക്കാമ്പ്
ഒന്നു വലിച്ചാൽ വീണുചിരിക്കാം ആഞ്ഞുവലിച്ചാൽ ആടിക്കളിക്കാം
ഈരേഴുലോകം ഒന്നിച്ചു കാണാം
വിലയും തുച്ഛം ഗുണമോ മെച്ചം
വാങ്ങാനെന്താണമാന്തം ?
വേണോ...ഇത് വേണോ...സാറേ വേണോ...VIDEO