Powered By Blogger

Wednesday, January 5, 2011

കോക്ക്റ്റെയിൽ [2010]






ചിത്രം: കോക്ക്റ്റെയിൽ [2010] അരുൺകുമാർ

താരനിര: ജയസൂര്യ, അനൂപ് മേനോൻ, ഇന്നസന്റ്,മാമ്മു കോയ, സംവൃതാ സുനിൽ, അപർണ്ണാ നായർ, ലെനാ

രചന: സന്തോഷ് വർമ്മ, അനിൽ പനച്ചൂരാൻ
സംഗീതം: അൽഫോൻസ് ജോസഫ്, രതീഷ് വേഗ


1. പാടിയതു: വിജയ് യേശുദാസ് & തുളസി യതീന്ദ്രൻ

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ
കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ
നീല ജാലകം നീ തുറന്ന നേരം
പകരാം ഹൃദയമധുരം പ്രണയാർദ്രമായ്..

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ
നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ
നെറുകയിൽ ചാർത്തീ സിന്ദൂരം
നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ
എന്നാളും നാമൊന്നായ്ക്കാണും പൊൻ‌മാനം ചാര-
ത്തന്നേരം കൂട്ടായിക്കാണും നിൻ‌ചിരിയും
(..നീയാം തണലിനു..)

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാർത്തീ വന്നു
നേർത്തമഞ്ഞിൻ വെൺചാരം
കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം
ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ്
എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ
ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ..
(..നീയാം തണലിനു..)

ഇവിടെ

വിഡിയോ



2. പാടിയതു: അൽഫൊൻസ് ജോസഫ് [ രചന: സന്തോഷ് വർമ്മ}


വെണ്ണിലാവിനുമിവിടെ വേനലിന്‍ മുഖം
കണ്ണുനീരിനു പോലും അരുണമാം നിറം
സുഖമെന്നൊരു സൂര്യന്‍
ഒരു മാത്രകൊണ്ട് മാഞ്ഞുപോയകലേ...
ഇനിയൊളിയെവിടെ പറയൂ ഇരുളും മനസ്സേ (വെണ്ണിലാവിലുമിവിടെ)

കൊള്ളിയാനെറിയുന്നു വിണ്‍‌രണാങ്കണം
നെഞ്ചില്‍ വീണെരിയുന്നു ചെങ്കനല്‍‌ക്കണം
വിധിതന്‍ മണല്‍ക്കാറ്റില്‍ ഇതള്‍ വാടിവീണ പൊന്‍‌കിനാമലരേ...
ജനിയുടെ മലരില്‍ വിടരാം...ഇനി നീയെവിടേ....

നീര്‍ക്കിനാവിലെ തീരാത്ത യാത്രയില്‍
എവിടെയോ നാമേതോ മരുഭൂവിലോ
ഏറെയലഞ്ഞാല്‍ അക്കരെയെങ്ങോ ഒരു തണല്‍ നാം കാണുമോ

ഇവിടെ

വിഡിയോ


3. പാടിയതു: സയോനാര ഫിലിപ്പ് രചന: സന്തോഷ് വർമ്മ]


പറയാതാരോ കഥ പറയാതാരോ തെളി
മാനത്തിന്‍ കീഴെ നമ്മെക്കൊണ്ടാരോ
കോലം കെട്ടിചാട്ടും പാവക്കൂത്താണീ ജീവിതം (പറയാതാരോ)

ഈ ഉടലേതോ കാണാനൂലില്‍ കെട്ടും
ആ ചരടൊപ്പം നമ്മള്‍ താളം തുള്ളും
ഇടയ്ക്ക് നൂല്‍ പിണഞ്ഞാലും കുഴഞ്ഞു വേദിയില്‍ വീണെന്നാലും
തിരശ്ശീല മറയ്ക്കാതെ.. ഓഓഓഓ....ഓഓഹോയ്.. ഒരു ഞൊടിവില്‍ കളി തുടരും
ഓഓഹോയ്..ഉയിരുകളുടെ പിരിയുളിയും. (പറയാതാരോ)

ഈ കഥയാടാന്‍ വയ്യാതുഴലും നേരേ
ആടുകയല്ലാതില്ലാ വഴിയും വേറേ
നടിച്ചു നാം മടുത്താലും നിറഞ്ഞു കണ്ണിനിയൊട്ടെന്നാലും
മനസ്സു തീപിടിച്ചാലും... ഓഓഓഓ....ഓഓഹോയ്.. തുടരണമീ ഇതുവരെയും.
ഓഓഹോയ്..അഴലുകളുടെ കഥയിനിയും. (പറയാതാരോ)

ഇവിടെ

വിഡിയോ


ബോണസ്:

ഇൻസ്റ്റ്റമെന്റൽ സംഗീതം> ചിത്രം: കോക്ക്റ്റെയിൽ

ഇവിടെ