Powered By Blogger

Tuesday, October 26, 2010

മനു അങ്കിൾ [1988] ചിത്ര, എം.ജി. ശ്രീകുമാർ







ചിത്രം: മനുഅങ്കിൾ [ 1988] ഡെന്നിസ് ജോസഫ്
താരനിര: മമ്മൂട്ടി, സോമൻ, ത്യാഗരാജൻ, ലിസ്സി, കെ.പി.എ.സി. ലളിത...

രചന: ഷിബു ചക്രവർത്തി
സംഗീതം: ശ്യാം


1, പാടിയതു: ചിത്ര

മേലേവീട്ടിലെ വെണ്ണിലാവ്
രാവില്‍ തോണി കളിച്ചൊരു നേരം
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)

താഴത്തുവീണൊരു മുത്തെല്ലാം വാരുവാന്‍
ഞാനോടി ഓരത്തൊന്നു ചെന്നപ്പോള്‍
താമരനൂ‍ലിലാ മുത്തെല്ലാം കോര്‍ത്തവള്‍
മാറിലണിഞ്ഞു പെരിയാറും
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)

മാണിക്യമുത്തുള്ള മാലയും തേടിയാ
പൂനിലാമാനത്തിന്നും എത്തുമ്പോള്‍
വാനിലെ മേഘത്തിന്‍ വാടിയില്‍ പൂക്കുന്ന
താരകള്‍ കണ്ടു ചിരിക്കുന്നൂ
കഴുത്തിലിട്ടൊരു പതക്കമൊന്ന്
കൊളുത്തുവിട്ട് നിലത്തുപോയ്
താഴെ വീണിന്നുടഞ്ഞുപോയ്
(മേലേ വീട്ടിലെ....)

ഇവിടെ

വിഡിയോ


2. പാടിയതു: എം.ജി ശ്രീകുമാർ & ചിത്ര

ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയിരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ

തെക്കന്‍പ്പുങ്കാറ്റിന്റെ തേരേറി വാസര സ്വപ്‌നങ്ങള്‍
വന്നെന്നെ പുല്‍കുന്ന നേരത്തു
സന്ധ്യയാം മോഹത്തിന്‍ മോതിരക്കൈവിരല്‍
ചേലയില്‍ ഞാനിന്നു മൂടിവെച്ചു
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ

പിച്ചകപ്പൂവള്ളിയാടുന്ന മാവിന്റെ പച്ചപുല്‍നാമ്പുകള്‍ പൂക്കുന്ന ചോലയില്‍
പൊയ്‌പ്പോയ ബാല്യത്തിന്‍ തേനുമായ് വന്നൊരു പാട്ടൊന്നു പാടുക നിങ്ങള്‍
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(പൊള്ളുന്ന വെയിലല്ലേ.....)
ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
ലാലാലലാ...ലലലലാലല...ലലലലാ....

ഇവിടെ

വിഡിയോ

ഓര്‍മ്മച്ചെപ്പ് [ 1998 ] യേശുദാസ് , ചിത്ര



ചിത്രം: ഓര്‍മ്മച്ചെപ്പ് [ 1998 ] ലോഹിതദാസ്
താരനിര: ദിലീപ്, ലാൽ, ചഞ്ചൽ, ജനാർദ്ദനൻ...

രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

1. പാടിയതു: കെ ജെ യേശുദാസ്‌ & കെ എസ്‌ ചിത്ര


ഉന്മാദം കരളിനൊരുന്മാദം
കനവുകളില്‍ പാടും മനമുരളി
ആത്മാവില്‍ പൊന്‍ തൂവല്‍ പെയ്തു നിന്ന സന്ധ്യേ
എന്റെ സ്വപ്ന സന്ധ്യേ വൈകി വന്നതെന്തേ...


ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍
നിത്യ രോമാഞ്ചമായ് പൊന്‍ മലര്‍ ചൂടി നീ
ശ്യാമ യമുനേ ദേവ യമുനേ
നിന്റെ തീരം തേടി വന്നൊരു പനിനീര്‍ തിങ്കള്‍ ഞാന്‍ [ ഉന്മാദം...

എന്തിനെന്‍ മൌലിയില്‍ പൊന്മയില്‍ പീലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ വാസന്തമേ
ദേവാംഗനേ ഗോപാംഗനേ എന്തിനെന്നെ പുല്‍കി നിന്നു
തെന്നല്‍ കുളിരേ നീ... [ ഉന്മാദം...

ഇവിടെ

2. പാടിയതു: യേശുദാസ്

വിരഹം നുരയും നിലാവെ [2]
എവിടെയാമുഖം
വിരഹം നുരയും നിലാവെ
എവിടെയെൻ സഖീ.. [വിരഹം..

നിഴലുറങ്ങും വഴിയിലൂടെ
തേടി ഞാനലഞ്ഞു [2]
മിഴികളിൽ കണ്ണീർത്തടം
കരളീലോ മദം [2] വിരഹം..

ചുടു ഞരമ്പിൽ ജ്വാലയൊഴുകീ
എവിടെ എന്റെ തോഴി [2]
[കരളുമീ പറുദീസയിൽ
കബറുകൾ കരഞ്ഞു..] ? [2] വിരഹം...

ഇവിടെ

3. പാടിയതു: യേശുദാസ് & സിന്ധു പ്രേംകുമാർ/ & ചിത്ര

ആ...ആ ..ആ ..ആ..
യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍ (2)
ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍
പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം
യാമിനീ.....

അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ
സ്വപ്ന കല്ലോലിനീ രാഗമാണു നീ ...(2)
പൂങ്കിനാകായലില്‍ രാജഹംസമാണു നീ
സ്നേഹാര്‍ദ്രം നിന്‍രൂപം ....
യാമിനീ...

എന്റെ സാമ്രാജ്യമീ മന്ദഹാസതീരം
എന്റെ മണ്‍വീണയില്‍ രാഗസാഗരം (2)
നിന്നില്‍ വീണൊഴുകുമെന്‍ ആത്മരാഗ പല്ലവി
തേടുന്നു..സാഫല്യം ....
(യാമിനീ മണ്ഡപങ്ങള്‍...)

ഇവിടെ



4.? പാടിയതു: സുനന്ദ “ അനുരാഗമേ...

ഇവിടെ


5.? പാടിയതു: ബിജു നാരായൺ & ലത രാജു
“ നവ യുവ മിഥുനം കിനാവിലേന്തി സ്വര രാഗ മാലിക...
ഇവിടെ


6.? പാടിയതു: ...“പ്രസാദ ചന്ദ്രലേഖേ..

ഇവിടെ