Powered By Blogger

Thursday, April 15, 2010

[ 1965കാട്ടുപൂക്കൾ] യേശുദാസ്, പി. ലീല, സുശീല, ഗോമതി[6]





ചിത്രം: കാട്ടുപൂക്കൾ [ 1965] കെ. തങ്കപ്പൻ
അഭിനേതാക്കൾ: മധു, തിക്കുറിശ്ശി, ഓ. മാധവൻ, അടൂർ ഭാസി, ദേവിക, ഫിലോമിനാ, സോമൻ,
വിജയകുമാരി, ജയന്തി.

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ





1. പാടിയതു: പി. ലീല, എൽ.ആർ. അഞ്ജലി, ഗോമതി


ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
കാത്തുനില്‍ക്കുന്നു ഞങ്ങള്‍
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

അമ്മതന്‍ പുഞ്ചിരി തേടുമീ പൈതങ്ങള്‍-
ക്കമ്പിളി പാലു തന്നൂ
അമ്മതന്‍ താരാട്ടു കേള്‍ക്കാത്ത ഞങ്ങള്‍ക്കായ്
പൈങ്കിളി പാട്ടു തന്നൂ - തേനുറ്റ
പൈങ്കിളി പാട്ടു തന്നൂ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


കൂപ്പുകൈ നീട്ടുമീ കാട്ടുപുഷ്പങ്ങള്‍ക്കു
കൂട്ടായിരിക്കേണമേ എന്നുമേ
കൂട്ടായിരിക്കേണമേ
കൂരിരുള്‍പ്പാതയില്‍ നക്ഷത്രരശ്മിയെ
കൂട്ടിന്നയക്കേണമേ ഞങ്ങള്‍ക്ക്
കൂട്ടിന്നയക്കേണമേ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


ഇവിടെ



2. പാടിയതു: യേശുദാസ്


മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ


ഇവിടെ


വിഡിയോ



3. പാടിയതു: പി. സുശീല



അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം

ഏഴുപൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ വരിക്കേണം!

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം

വെള്ളിക്കവിണിയും ചാര്‍ത്തേണം
വെള്ളപ്രാവുപോലെത്തേണം
പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും
പെണ്ണൊരിക്കലൊരുങ്ങേണം ഈ
പെണ്ണൊരിക്കലൊരുങ്ങേണം



ഇവിടെ




4. പാടിയതു: പി. ലീല കോറസ്

കാട്ടുപൂക്കൾ ഞങ്ങള്‍ കാട്ടുപൂക്കള്‍
കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍
കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍

കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും
അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍
പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു
പൂമ്പാറ്റ പോലും മറന്നപൂക്കള്‍

ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍
ഒരുതുള്ളിവെട്ടം കിനാവുകണ്ടു
ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല

തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും
തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍
തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍
തേടും വെളിച്ചം തെളിയുകില്ലേ?

ഇവിടെ




5. പാടിയതു: സുശീല

അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ!
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ!

നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ
നീലക്കിളിയെ, ഉറങ്ങൂ!
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും
മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..)

തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ
നീയെന്റെ മുത്തേ, ഉറങ്ങൂ!
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ -
അത്മാവിൽ കണ്ണുനീർ പെയ്യും!
(അന്തിത്തിരിയും....)


ഇവിടെ





6. പാടിയതു: ജി. ദേവരാജൻ, എൽ.ആർ. അഞ്ജലി, പി. ലീല



പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും
പുള്ളിമാനിണ വന്നൂ

മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം

ഒന്നിച്ചൊന്നിച്ചൊരു നിര്‍വൃതിയില്‍
നീന്തി നീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക-
ത്തുമ്പികള്‍ പോലെ

പുഴവക്കില്‍ .........

മന്നവ നിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരു സന്നിധി കലിയുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ


കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം
കാശ്മീര കുങ്കുമം കാഴ്ചവയ്ക്കാം
കാവേരി മുത്തുകള്‍ കാഴ്ചവയ്ക്കാം
കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം

കതിരുകളാല്‍ തിരുമനസ്സിലിത്തിരി
മദിര പകര്‍ന്നോട്ടെ?
ലയിച്ചിരിക്കും തിരുവുള്ളത്തിനു
ലഹരി പകര്‍ന്നോട്ടെ?

തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ അവര്‍
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍
കരയുവതെന്താണമ്മെ ഇങ്ങനെ
കരയുവതെന്താണമ്മെ?

ഉണ്ണീ ഉണ്ണീ പറയാം ഞാനീ
കണ്ണീരിന്‍ കഥപറയാം
രണ്ടുമാനുകള്‍ മേഞ്ഞുനടന്നു
പണ്ടൊരു കറുകക്കാട്ടൊല്‍
വില്ലുകുലച്ചൊരു മന്നന്‍ വന്നതി-
ലൊന്നിനെ..........

അയ്യോ പാവം

പിടഞ്ഞുവീണൂ നിന്‍പ്രിയതാതന്‍
നടുങ്ങിടായ്കെന്നുണ്ണീ
ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍
പൊതിഞ്ഞു തബലകള്‍ തീര്‍ത്തു
അവര്‍ താളം കൊട്ടിപ്പാടുമ്പോള്‍
നിന്‍പ്രിയ താതനെയോര്‍ത്തിവള്‍ കേഴുന്നു

മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍
മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു
മാനിഷാദ എന്ന നാലക്ഷരം വീണ്ടും
ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു....


ഇവിടെ


ബോണസ്:
“ ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ....


വിഡിയോ

“ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..എന്നും പൌർണമി വിടർന്നേനെ...

വിഡിയോ