Powered By Blogger

Thursday, January 7, 2010

എന്റെ സൂര്യപുത്രിയ്ക്ക് [1991] ചിത്ര




രാക്കോലം വന്നതാണേ കൂത്താടും...

ചിത്രം: എന്റെ സൂര്യപുത്രിയ്ക്ക് [1991] ഫാസിൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഇളയരാജ

പാടിയതു: കെ എസ് ചിത്ര & കൊറസ്

രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)
ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ (രാക്കോലം..)

മേളമേറെ മാറിമാറി ആദിതാളമായ്
അംഗമേറെ മാറി മാറി ആരവങ്ങളായ്
ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
തിങ്കൾ താലമേ കന്നിത്താരമേ
മേലേ മേട്ടിലെ മാമ്പൂ തെന്നലേ
ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം (രാക്കോലം..)

കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി
എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി
മായാമൗനം മായുവാൻ മാറി എന്തേ പൊയ് മുഖം
ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ
രാഗമാല പാടും പൂഞ്ചോല പോലും അമ്മയെന്ന നാമം തൂകുമ്പോൾ
മാരിവില്ലു ചൂടാൻ വെണ്മേഘമേറും നിന്നുള്ളിലുണ്ടോ വാസന്തം (രാക്കോലം...)


ഇവിടെ



വിഡിയോ

ഇവർ വിവാഹിതരായാൽ [2000] രതീഷ്



പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ


ചിത്രം: ഇവർ വിവാഹിതരായാൽ [2000] സജി സുരേന്ദ്രൻ
രചന: ഗിരീഷ് പുത്തെഞ്ചെര്രി
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു: രതീഷ്





പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽ
ഈ നൊമ്പരക്കുളിർ ചെണ്ടുമല്ലിക
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ
മനസ്സുകൾ ദൂരെ ദൂരെയോ .....


ഇതൾ പൊഴിഞ്ഞ സന്ധ്യ പോൽ ഈറനായ് നാം
പകൽ മറഞ്ഞ പാതയിൽ വെയിൽ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലിൽ ചിറകു ചേർക്കുമോ
ഒരു തലോടലായ് മൗനയാത്രയിൽ


ഒരു വസന്തകാലമീ മിഴിയിൽ പൂക്കുമോ
ഒരു പരാഗരേണുവീ ചിരിയിൽ കാണുമോ
ഇഴ പിരിഞ്ഞ വാക്കിൽ മൊഴിയൊതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികേ


ഇവിടെ


വിഡിയോ

തോക്കുകൾ കഥ പറയുന്നു [ 1968 ] യേശുദാസ്

ഷീല

പാരിജാതം തിരുമിഴി തുറന്നു

ചിത്രം: തോക്കുകൾ കഥ പറയുന്നു [ 1968 ] കെ.എസ്. സേതുമാധവൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്


പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടൽ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ
നിത്യകാമുകി........ നിത്യകാമുകി
നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)

നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേൽക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)



ഇവിടെ



വിഡിയോ

ഹൈവേ [ 1996 ] സ്വർണലത & കോറസ്



ഒരു തരി കസ്തൂരി കുളിർ മണം..

ചിത്രം: ഹൈവേ [ 1996 ] ജയരാജ്
രചന: ഗിരീഷ് പുതെഞ്ചെരി
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: സ്വർണലത & കോറസ്സ്


ഒരു തരി കസ്തൂരി കുളിർ മണം
മെയ്യാകെ വേണം
മണിമയിൽ പൊൻ തൂവൽ
മുടിയിതൾ ചൂടാനും വേണം....
വാലു വച്ചു കണ്ണെഴുതാൻ
മേഘ നീലപീലി വേണം....
മാരിവില്ലു കമ്മലിട്ട
ചില്ലു കൊത്തി ചേല ഒന്നു വേണം....[ ഒരു തരി.. മിഴിയിട ചാരാ
കിളിവാതിലിൽ വന്നു ഏതോ
കൊതിയുടെ കാണാ കിളി മകളെന്തെ മൊഴിയുന്നു.[ ഒരു തരി...
ആരോ കാണാൻ വരുമെന്നൊ
കനിവിൻ കളമൊ തൊടുമെന്നൊ
മൻസ്സിലെ മച്ചിൽ ചങ്ങല വട്ടയിലാരാരോ
മരതക മഞ്ചലിലുറങ്ങുന്നു.
ചിരിയുടെ തമ്പുരു മീട്ടുന്നു....[ ഒരു തറ്രി കസ്തൂരി...



ഇവിടെ



വിഡിയോ

ഇഷ്ടമാണു നൂറു വട്ടം [1996] യേശുദാസ് / ചിത്ര


രശ്മി സോമൻ

പൊന്നും പൂവും വാരി ചൂടാം

ചിത്രം: ഇഷ്ടമാണു നൂറു വട്ടം [1996] സിദ്ദിക്ക് ഷമീർ
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: എസ്. ബാലകൃഷ്ണൻ

പാടിയതു: യേശുദാസ്/ ചിത്ര

പൊന്നും പൂവും വാരി ചൂടാം
പുന്നാരപ്പൂ മുതം ചാർത്താം
മഞ്ഞണിപൂവൽ പൊൻ നിലാവെ
മാരിവിൽ തൂവൽ തേൻ പിറാവെ
ദൂരെ ദൂരെ പൂക്കാക്കൊമ്പിൽ
കൂകും കോകിലമായ്
ഞാൻ നിന്നെ തേടി പാടിയെത്താം
ഞാലിപ്പൂംതോപ്പിൽ ഊയലാടാം...[ പൊന്നും...

കുഞ്ഞികുറുമ്പേറും തുമ്പിയായി
കുഞാറ്റക്കൂടു തേടിടാം
കന്നി കശവിട്ടൊരാടകൾ
മിന്നായം മെയ്യിൽ മൂടിടാം
നിന്നെ ഞാനെൻ നെഞ്ചിലേ
മിന്നാമിന്നിയാക്കിടാം
പിന്നെ ഞാൻ നിൻ ചുണ്ടിലെ
ചിന്തും ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നെ
ചന്ദനക്കാറ്റിൽ ചാഞ്ഞുറങ്ങൂ[2] പൊന്നുൻ പൂഫ്വും...

പൂമാന പൂതിങ്കൾ പൊഇകയിൽ
പാൽ തുള്ളി തൂവും രാത്രിയിൽ
കൺ ചിമ്മി താനാടും താരകൾ വിൺകോണിൽ
ചായും മാത്രയിൽ
നിന്നെ ഞാൻ എന്നുള്ളിലെ കാണാ മുതായ് കാക്കവെ
പിന്നെ നീയെൻ മാറിലെ മാരചൂടായ് മാറവെ
ചെമ്മുകിലിൻ ഉൾതടുക്കിൽ ചേർന്നുറങ്ങാൻ
നാണമായോ[2] പൊന്നുൻ പൂവും

ഉം..ഉം..ഉം..ഉം..




ഇവിടെ

കാലം മാറി കഥ മാറി [1987] ചിത്ര



മധുരസ്വപ്നം ഞാൻ കണ്ടൂ...

ചിത്രം: കാലം മാറി കഥ മാറി [1987] എം. കൃഷ്ണൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ എസ് ചിത്ര

മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)


താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)



ഇവിടെ

നഗരമേ നന്ദി [ 1967 ] എസ്. ജാനകി

എം.റ്റി. വാസുദേവൻ നായർ

മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ...


ചിത്രം: നഗരമേ നന്ദി [ 1967 ] എ.വിൻസെന്റ്
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ

പാടിയതു: എസ് ജാനകി



മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...

എള്ളെൺനമണം വീശും എന്നുടെ മുടിക്കെട്ടിൽ
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
ധനുമാസം പൂക്കൈത മലർചൂടി വരുമ്പോൾ ഞാൻ
അങ്ങയെ കിനാവു കാണ്ട് കൊതിച്ചിരിക്കും
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...

പാതിരാപ്പാലകൾ തൻ വിരലിങ്കൽ‌ പൗർ‌ണ്ണമി
മോതിരമണിയിക്കും മലർമാസത്തിൽ
താന്നിയൂരമ്പലത്തിൽ കഴകക്കാരനെപ്പോലെ
താമരമാലയുമായ് ചിങ്ങമെത്തുമ്പോൾ

ഒരു കൊച്ചുപന്തലിൽ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ടും കിനാവു കണ്ടു
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...



ഇവിടെ



വിഡിയോ