Powered By Blogger

Tuesday, January 5, 2010

കാളിയ മർദ്ദനം [ 1982 ] യേശുദാസ്




പ്രേമവതീ നിൻ വഴിയിൽ ...

ചിത്രം: കാളിയമർദ്ദനം [1982] ജെ.വില്യംസ്സ്
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ ജെ ജോയ്

പാടിയ്തു: കെ ജെ യേശുദാസ്





പ്രേമവതീ നിൻ വഴിയിൽ എൻ
ഗദ്ഗദങ്ങൾ പൂവിടുന്നു കാണുകില്ലേ നീ...
എന്റെ നെഞ്ചിൻ കൂടൊഴിയാതെ
നൊമ്പരങ്ങൾ മാത്രമേകി.... എങ്ങു പോയി നീ


ഓർമ്മകൾ തൻ വീഥികളിൽ
നീ വിരിച്ച മോഹസൂനങ്ങൾ
നീയുതിർത്ത പ്രേമഗാനങ്ങൾ
എന്നിൽ നിന്റെ മൂകഭാവങ്ങൾ
(പ്രേമവതീ...)


എൻ മനസ്സിൽ താളുകളിൽ
നീ വരച്ച രാഗചിത്രങ്ങൾ[2]
നീ രചിച്ച പ്രേമകാവ്യങ്ങൾ
എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ [2]
(പ്രേമവതീ.


ഇവിടെ

പട്ടണ പ്രവേശം [1988 ]ചിത്ര/ സതീഷ് ബാബു




ശിശിരമേ നീ ഇതിലേ വാ...

ചിത്രം: പട്ടണപ്രവേശം [1988] സത്യ്ൻ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: ചിത്ര /സതീഷ് ബാബു



ശിശിരമേ നീ ഇതിലേ വാ
ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അലഞ്ഞ പൈതൽ നീ വരൂ മെല്ലെ (ശിശിരമേ..)


വാന വനിയിൽ വിടർന്നു മണ്ണിൽ
കാന്തി വീശും കിരണമേ നീ (2)
എന്റെ കുടിലും തേടിയൊരു നാൾ (2)
പൂനിലാവിൻ പുടവ ചാർത്തി
ആ..ആ.ആ.ആ..
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
അണയുകില്ലേ ഇരുൾ നീക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)


രാഗനദിയിൽ രമിച്ചു നീന്തും
ഹംസമേ നീ ചിറകു നീർത്തി(2)
എന്റെ മിഴിനീർ മാലയണിയാൻ
പ്രേമമാകും കോവിലണയാൻ
വരുവതെന്നെൻ കഥ കേൾക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)



ഇവിടെ


വിഡിയോ

പ്രണാമം [1986 ] ലതിക & കൃഷ്ണചന്ദ്രൻ



താളം മറന്ന താരാട്ടു കേട്ടെൻ...

ചിത്രം: പ്രണാമം [1986] ഭരതൻ
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ലതിക & കൃഷ്ണചന്ദ്രൻ

താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
(താളം മറന്ന താരാട്ടു )

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
(താളം മറന്ന താരാട്ടു )

മുഗ്ഗ്ദ്ധമോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ (താളം മറന്ന താരാട്ടു )


ഇവിടെ



വിഡിയോ

ക്രൈം ബ്രാഞ്ച് [ 1989 ] എം.ജി. ശ്രീകുമാർ & ആർ. ഉഷ

പുഷ്പ ശയ്യയിൽ വീണു മയങ്ങിയ...


ചിത്രം: ക്രൈം ബ്രാഞ്ച്[ കളി കാര്യ്മായ്] 1989 കെ.എസ്. ഗോപാലകൃഷ്ണൻ
രചന: ചുനക്കര രാമൻ കുട്ടി
സംഗീതം; എം.ജി. രാധാ കൃഷ്ണൻ

പാടിയതു:എം.ജി. ശ്രീകുമാർ & ആർ.ഉഷ


പുഷ്പ ശയ്യയിൽ വീണു മയങ്ങിയ
സ്വപ്നങ്ങൾ എല്ലാം ഉണർന്നു.
ചന്ദനത്തോണിയിൽ മന്ദസ്മിതവുമായ്
എന്നന്തരാത്മാവിൽ വമ്മ പൂങ്കാറ്റെ
അരിമുല്ല പൂവിന്റെ പരിമളം വാരി നീ
കളിയോടം തുഴയുവാൻ ഇതു വഴി വാ...
ഒരു കുളിരുമ്മ താ,,,[ പുഷ്പ...

കഥ പറയും കായലിനു കിളിക്കൂട്ടെന്തേ
കൊതിയൂറും കരളുകളിൽ പുളകം ചാർത്തേന്ദേ
ഒരു സ്വരമായ് ഓടി വാ
ഒരു ലയമായ് ഓടിവാ.[2]..[പുഷ്പ ശയ്യയിൽ...

മാനോടും കാടുകളിൽചൂളമടിക്കേണ്ടേ
മയിലാടും മേടുകളിൽ വിരുന്നു പൊകേണ്ടെ
ഒരു പന്തലേറി വാ
ഒരു പുഞ്ചിരി തൂകി വാ.... [പുഷ്പ ശയ്യയിൽ...

ഇവിടെ

സ്നേഹം [1998 ] ചിത്ര



കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ...

ചിത്രം: സ്നേഹം [ 1998 ] ജയരാജ്
രചന: യൂസഫലി കേച്ചേരി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്




പാടിയതു: രാധികാ തിലക് കോറസ്


ഉം ഉം ഉം ഉം ... ഉം ഉം ഉം ഉം ഉം ഉം......ഉം ഉം ഉം....
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ
ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ (2)
ആതിരക്കുളിരില്‍ പോലും മനസ്സില്‍ ചൂട്കൊഞ്ചും
കുയില്‍ പോലെ കവിത പാട്മൃദു മധുമൊഴി [കൈതപ്പൂ]

ഉം ...ഉം ഉം ഉം... ഉം ഉം ഉം ... ഉം ഉം ഉം..
മാരന്‍ നിന്നെ ചുംബിച്ചിട്ടോ താംബൂലം കൊണ്ടോ
മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു (2)
സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ
ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു
ഇന്ദിര പാര്‍ക്കും മന്ദിരമല്ലേനന്ദകുമാര വിശാല ഹൃദന്തം
നീയതു പോയ് സഖി താമസമാക്കു
കനിന്നുടെ മാരമനസ്സിലൊളിക്കുക [കൈതപ്പൂ]

അ.. അ അ അ.. അ അ അ അ അ..
ഉം ഉം ഉം ഉം .. ഉം ഉം ഉം ഉം
മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി
കണ്ണനെത്തേടി രാധ കാകളി പാടി (2)
ധനുക്കുളിരില്‍ ധനുസ്സെടുത്തു
ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍
പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി
അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍
കുമ്മിയടിക്കാന്‍ വാ‍..
അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍
കുമ്മിയടിക്കാന്‍ വാ‍.. [കൈതപ്പൂ]

ഇവിടെ