
പ്രേമവതീ നിൻ വഴിയിൽ ...
ചിത്രം: കാളിയമർദ്ദനം [1982] ജെ.വില്യംസ്സ്
രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ ജെ ജോയ്
പാടിയ്തു: കെ ജെ യേശുദാസ്
പ്രേമവതീ നിൻ വഴിയിൽ എൻ
ഗദ്ഗദങ്ങൾ പൂവിടുന്നു കാണുകില്ലേ നീ...
എന്റെ നെഞ്ചിൻ കൂടൊഴിയാതെ
നൊമ്പരങ്ങൾ മാത്രമേകി.... എങ്ങു പോയി നീ
ഓർമ്മകൾ തൻ വീഥികളിൽ
നീ വിരിച്ച മോഹസൂനങ്ങൾ
നീയുതിർത്ത പ്രേമഗാനങ്ങൾ
എന്നിൽ നിന്റെ മൂകഭാവങ്ങൾ
(പ്രേമവതീ...)
എൻ മനസ്സിൽ താളുകളിൽ
നീ വരച്ച രാഗചിത്രങ്ങൾ[2]
നീ രചിച്ച പ്രേമകാവ്യങ്ങൾ
എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ [2]
(പ്രേമവതീ.
ഇവിടെ
No comments:
Post a Comment