Powered By Blogger

Wednesday, July 22, 2009

ആഭിജാത്യം [1971] യേശുദാസ്../പി. സുശീല

“വൃശ്ചിക രാത്രി തന്‍ അരമന‍ മുറ്റത്തൊരു


ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്ക്കരന്‍
സംഗീതം: എ ടി ഉമ്മര്‍

പാടിയതു: യേശുദാസ്,പി സുശീല



വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി
( വൃശ്ചിക..)

നാലഞ്ചു താരകള്‍ യവനികയ്‌ക്കുള്ളില്‍ നിന്നും
നീലിച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു
( വൃശ്ചിക..)

ഈ മുഗ്ദ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കിനിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു
( വൃശ്ചിക..)

ആഭിജാത്യം [1971] ... യേശുദാസ്

“ചമ്പകപ്പൂങ്കാവനത്തിലെ...
ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്കരന്‍
സംഗീതം എ റ്റി ഉമ്മര്‍

പാടിയതു: യേശുദാസ്


ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു..
വിണ്ണില്‍നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ ഒരു
ചന്ദനത്തിന്‍ മണിവീണ അവനുനല്‍കി..

തങ്കസ്വപ്നശതങ്ങളാല്‍ തന്ത്രികള്‍കെട്ടി അതില്‍
സുന്ദരപ്രതീക്ഷതന്‍ ചായംപുരട്ടി...
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയഗാനങ്ങള്‍
രാത്രിയുംപകലുമവന്‍ വീണയില്‍മീ‍ട്ടി...

(ചമ്പകപ്പൂങ്കാവനത്തിലെ)

ആ മധുരസംഗീതത്തിന്‍ ലഹരിയാലേ സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി..
ശ്യാമളമാം ഭൂമിയാകെ പാഴ്‌മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലേ പാട്ടുനിര്‍ത്തി...

കാത്തുനില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി തന്റെ
വേര്‍പ്പുകൊണ്ടു വിതയ്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി...

(ചമ്പകപ്പൂങ്കാവനത്തിലെ...

ആഭിജാത്യം..[1971] യേശുദാസ്

രാസലീലയ്ക്കു വൈകിയതെന്തുനീ
ചിത്രം: ആഭിജാത്യം (1971)
രചന: പി ഭാസ്കരൻ
സംഗീതം: എ റ്റി ഉമ്മർ

പാടിയതു: യേശുദാസ്‌ , ബി വസന്ത


രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ(രാസലീലയ്ക്ക്)
ഹരിചന്ദനക്കുറിവരച്ചില്ലാ കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ(ഹരിചന്ദന)
കാലില്‍ ധരിച്ചില്ലാ
(രാസലീലയ്ക്കു)

കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ വാര്‍ത്തിങ്കളുദിച്ചില്ലാ

പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ(പ്രത്യൂഷ)
മറ്റൊരു വെണ്ണിലാവെന്തിനായീ
മണീമുരളീരവ മധുരിതലഹരിയില്‍
തനുവും പാദവുമിളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം)

കുഞ്ഞാറ്റക്കിളികള്‍ [1986] യേശുദാസ്

“പ്രഭാതം വിടര്‍ന്നു....



ചിത്രം: കുഞ്ഞാറ്റക്കിളികള്‍ (1986)
രചന: കെ. ജയകുമാര്‍
സംഗീതം; എം. ജയചന്ദ്രന്‍
പാടിയതു: യേശുദാസ്.


പ്രഭാതം വിടര്‍ന്നു
പരാഗങ്ങള്‍ കൂടി
കിനാവില്‍ സുഗന്ധം ഈ കാറ്റില്‍ തുളുമ്പി
വികാര വീണകള്‍ പാടും
ഗാനത്തിന്‍ പൂഞ്ചിറകില്‍...[പ്രഭാതം..

നീ പോരുകില്ലേ
ഉഷസന്ധ്യ പോലെ
നിശാ ഗന്ധികള്‍ പൂക്കും
ഏകാന്ത യാമങ്ങളില്‍
നീ പോരുകില്ലേ
നിലാ ദീപ്തി പോലെ.... [പ്രഭതം വിടര്‍ന്നു...

കുഞ്ഞാറ്റക്കിളികള്‍‍ (1986)

“ആകാശ ഗംഗാ തീരത്തിനപ്പുറം

ചിത്രം: കുഞ്ഞാറ്റക്കിളികള്‍ [ 1986]
രചന: കെ ജയകുമാർ
സംഗീതം: എം ജെ ജോസഫ്

പാടിയതു: ചിത്ര

അകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കല്‍ മണ്ഡപം
പൌര്‍ണ്ണമി തോറും ഒരേകനാം ഗന്ധര്‍വന്‍
പാടാനണയുന്ന മണ്ഡപം ( ആകാശ...)

തൂണുകള്‍ തോറും എത്രയോ ശില്പങ്ങള്‍
മിഴികളില്‍ വജ്രം പതിച്ച മൌന പതംഗങ്ങള്‍
ഗന്ധര്‍വനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടില്‍ തുടിച്ചില്ല (2) ( ആകാശ..)

മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോള്‍
ഗായകന്‍ സ്നേഹാര്‍ദ്രമായി ശില്പങ്ങളെ തലോടി
പറവകള്‍ ചിറകടിച്ചൂ ചുണ്ടില്‍
പാട്ടിന്‍ മുന്തിരി തേന്‍ കിനിഞ്ഞു (2) (ആകാശ..



Get this widget | Track details | eSnips Social DNA