Powered By Blogger

Tuesday, December 21, 2010

കാട്ടുകുരങ്ങ് [ 1969] [7]







ചിത്രം: കാട്ടുകുരങ്ങ് [ 1969] പി. ഭാസ്കരൻ
താരനിര: സത്യൻ,ഉമ്മർ, അടൂർ ഭാസി, കോട്ടയം ശാന്ത, പി.ജെ. ആന്റണീ, ഖദീജ,
ജയഭാരതി, കവിയൂർ പൊന്നമ്മ, മീനകുമാരി,വഞ്ചിയൂർ രാധ

രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ



1. പാടിയതു: പി സുശീല

മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നൂ
ഏതോ കാമുകന്റെ നിശ്വാസം കേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ ഇന്ന് (മാറോടണച്ചു ..)
അടക്കുവാൻ നോക്കി ഞാനെന്റെ ഹൃദയവിപഞ്ചികയിൽ
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരു മുല്ലപ്പൂമൊട്ടിൽ ഒതുക്കുന്നതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിൻ മധുര ഗന്ധം ഇന്ന് (മാറോടണച്ചു ..)

താരകൾ കണ്ണിറുക്കി ചിരിച്ചാൽ ചിരിക്കട്ടെ
താമര തൻ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകൾക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ ഇന്ന് (മാറോടണച്ചു ..)





2. പാടിയതു: പി. സുശീല

അറിയുന്നില്ല ഭവാനറിയുന്നില്ല
അനുദിനമനുദിനമാത്മാവിൽ നടക്കുമെൻ
അനുരാഗപൂജ ഭവാനറിയുന്നില്ല
കേട്ടുമില്ല ഭവാൻ കേട്ടുമില്ല
അരികത്തു വന്നപ്പോഴും ഹൃദയ ശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം ( അറിയുന്നില്ല..)

അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
അർച്ചന നടത്തിയതറിഞ്ഞില്ലാ നീ
കല്പനാജാലമെന്റെ കൺകളിൽ
കൊളുത്തിയ കർപ്പൂരദീപങ്ങളും
കണ്ടില്ല നീ കണ്ടില്ല നീ ( അറിയുന്നില്ല..)

കാലത്തിൻ കാലടികൾ നടന്നു നടന്നു പോകും
കോലാഹല സ്വരങ്ങളറിയാതെ
ഉയിരിന്റെ ശ്രീകോവിലടയ്ക്കാതെ നടക്കുന്നു
ഉദയാസ്തമനമെന്നശ്രുപൂജാ അശ്രു പൂജാ ( അറിയുന്നില്ല)

ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്

നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും
നാഗ സുന്ദരിമാരെ
സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ
ശബ്ദമരാളങ്ങളേ... സാക്ഷാല്‍ (നാദ...)

കല്പനാകാകളികള്‍ മൂളി വന്നെത്തുമെന്റെ
സ്വപ്ന ചകോരങ്ങളേ
മാനസ വേദിയില്‍ മയില്‍പ്പീ‍ീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ .... സാക്ഷാല്‍ (നാദ..)

ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗ മണ്ഡപത്തിലെ
ഉര്‍വ്വശി മേനകമാരെ
ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്ര സഭാതലമാക്കി ...സാക്ഷാല്‍ (നാദ..)

യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നു നല്‍കി
ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്...സാക്ഷാല്‍(നാദ..)

ഇവിടെ


വിഡിയോ



4. പാടിയതു: പി. സുശീല

ആ...ആ...ആ...
കാര്‍ത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ?
കദനത്തിന്‍ കണ്ണുനീര്‍ത്തുള്ളിയോ?
എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ
എകാന്തപാന്ഥന്റെ കവിള്‍ത്തടത്തില്‍! (കാര്‍ത്തിക..)

മന്ദഹാസത്തൂവാലയാല്‍ തുടച്ചെടുക്കാം,പിന്നെ
മന്ദമന്ദം കാതിലൊരു കഥ പറയാം!
എന്‍ കുടിലിന്‍ താമരത്തളിര്‍ മഞ്ചത്തില്‍
ഇന്നു രാത്രി കഴിച്ചിട്ടു നിനക്കു പോകാം ( കാര്‍ത്തിക..)

എന്‍ ഹൃദയ തന്ത്രികളെ മന്മഥന്‍ തന്റെ
അംഗുലിയാല്‍ ഉമ്മവച്ചുണര്‍തുമ്പോള്‍
കണ്ണുകളാല്‍ പഥികാ നിന്‍ കഴുത്തില്‍ ഞാനെന്‍
ശംഖുപുഷ്പമാല മെല്ലെയെടുത്തു ചാര്‍ത്താം! (കാര്‍ത്തിക..)

മഞ്ഞണി നിലാവു പൂത്ത മലര്‍ പൊയ്കയില്‍
അഞ്ജനക്കണ്ണെഴുതിയ നീലത്താരകള്‍!
നീലമുകില്‍ത്തോണിയേറി തുഴഞ്ഞിടുമ്പോള്‍
നീ കേള്‍ക്കാന്‍ ഞാനൊരു കവിത പാടാം (കാര്‍ത്തിക...)

ആഹാഹാഹാഹാ.... ആ....


ഇവിടെ


വിഡിയോ


5. പാടിയതു: പി. സുശീല

വിദ്യാര്‍ഥിനി ഞാന്‍ ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവന വേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍

കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും
എന്മനസ്സിന്‍ താളുകളില്‍ മധുരകാവ്യമെഴുതും
കണ്‍കവരും വസന്തത്തിന്‍ വായനമുറിയില്‍
കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍
(വിദ്യാര്‍ഥിനി ഞാന്‍ ‍)

താരുണ്യം വന്നിദിച്ചാല്‍ ചേരാമാര്‍ക്കുമിവിടെ
താരുകളും തളിരുകളും പാഠപുസ്തകമിവിടെ
പന്തലിലെന്‍ കാമുകനെ മാല ചാര്‍ത്തുമ്പോള്‍
അന്ത്യമായി പരീക്ഷയില്‍ വിജയം തന്നെ
(വിദ്യാര്‍ഥിനി ഞാന്‍ )



6. പാടിയതു: അടൂർ ഭാസി

കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ
കല്യാണിയെന്നൊരു സുന്ദരിയാൾ
മെല്ലെന്നെഴുന്നേറ്റു ഉമിക്കരി കൊണ്ടവൾ
മുല്ലപ്പൂ പോലുള്ള പല്ലു തേച്ചു
വരവായൊരുവൻ സുന്ദരമാരൻ
വഴിവക്കത്തായ് വിരവോടെ
നീലോല്പലമിഴിയാളെ കണ്ടു
വേലിക്കരികേ നില കൊണ്ടു
അഞ്ചലിൽ കത്തെഴുതി
ആയിരം വാക്കെഴുതീ
അരക്കിറുക്കെന്ന പോലെ
ഞാൻ നടന്നൂ
അടി പലതും നേടി വെച്ചൂ
ആനന്ദം തേടി വന്നു
അക്കരെക്കടത്തിങ്കൽ
കാത്തിരുന്നു
കല്ലിയാം സൗന്ദര്യറാണിയാളോ
കല്ലാട്ടു വീട്ടിലെ കാമിനിയോ
നിശ്ചയം നിന്നെ കിനാവു കണ്ടു
ഉച്ചക്കിറുക്കു പിടിച്ചു പോയി