Powered By Blogger

Friday, December 11, 2009

റോമിയോ (2007 ) ശ്വേത മോഹന്‍




കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ

ചിത്രം: റോമിയോ (2007 ) രാജ സേനന്‍
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: അലക്സ് പോൾ
പാടിയതു: ശ്വേത മോഹൻ



കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ (2)
തനിച്ചു വന്നിരിക്കുന്ന പെണ്ണേ
നീ ഒളിച്ചുള്ളിൽ ഒതുക്കും
പ്രണയത്തിൻ കടലിൻ
കരയിൽ വന്നിരുന്നോട്ടേ
ഞാൻ കളി പറഞ്ഞിരുന്നോട്ടേ (കിളിച്ചുണ്ടൻ...)


കരയുടെ മേലെ തിരഞൊറിയോടെ
നുരമണി വിരിച്ചോട്ടേ
വെള്ളിചിലമ്പൊലി വിതച്ചോട്ടേ (2)
അലയുടെ കൈയിൽ പൊലിമകളേറും
മണിച്ചെപ്പു മെല്ലെ തുറന്നിടട്ടേ (2)
അതിലുള്ള നറുമുത്ത് കവർന്നിടട്ടേ (കിളിച്ചുണ്ടൻ...)


കളകളമോടെ മറുകര തേടും
കനവൊന്നു കടഞ്ഞോട്ടേ
നല്ല പവിഴങ്ങളെടുത്തോട്ടെ (2)
മഴയുടെ പീലി മുകിലൊലിയോടെ
ഇളം തെന്നലായ് ഞാൻ പറന്നിടട്ടേ (2)
ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ (കിളിച്ചുണ്ടൻ...)


ഇവിടെ



വിഡിയോ

സതി 1972 യേശുദാസ് & സുശീല

പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ


ചിത്രം: സതി [ 1972 ] മധു
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & പി സുശീല


പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ
മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ
പാതിവിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം (2)

പാവം നിന്നാരാമ വാതുക്കല്‍ നില്‍ക്കുമീ
പാമര രൂപിയാം പാട്ടുകാരന്‍
ദീര്‍ഘപ്രതീക്ഷ തന്‍ പൂക്കൂട നിന്‍ നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ
പ്രത്യൂഷപുഷ്പമേ...

ആ രാഗ ഗായകന്‍ തന്‍ പരിദേവന
വേള നിനാദം ശ്രവിക്ക നേരം
ഓര്‍ത്തു നില്‍ക്കാതെയാ പൂവൊരു സന്ദേശം
കാറ്റിന്റെ കയ്യില്‍ കൊടുത്തയച്ചു
പ്രത്യൂഷപുഷ്പമേ........

ലോകം ചിരിക്കട്ടെ നാകം പഠിക്കട്ടെ
സ്നേഹത്തിന്‍ പൂക്കൂടയെന്റെ ലക് ഷ്യം
പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാലാര്‍ക്കു ചേതം

പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ
മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ
പ്രത്യൂഷപുഷ്പമേ...

ആരോമലുണ്ണി [1972 ] യേശുദാസ് & സുശീല




കണ്ണാ ആരോമലുണ്ണിക്കണ്ണാ

ചിത്രം: ആരോമലുണ്ണി [1972 ] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & പി സുശീല


കണ്ണാ ആരോമലുണ്ണിക്കണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാൻ കോർത്ത
കനകാംബരമാല (കണ്ണാ..)


വെണ്മതികലയുടെ പൊന്നാഭരണം ചാർത്തി
മന്മഥപുഷ്പശരങ്ങൾ മാറിൽ വിടർത്തി
ഇന്നും നൃത്ത നിശാസദനത്തിൽ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി

ജലതരംഗതാളം യമുനാതട മൃദംഗമേളം
നീലക്കടമ്പിനിലത്താളം ഇളം
പീലി വിടർത്തും മയിലാട്ടം
കണ്ണാ നിൻ കാനനമുരളീ കളനാദം
എന്നെ ഒരപ്സര നർത്തകിയാക്കിയ ഗീതം
ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ
ഓർമ്മയുണ്ടോ (കണ്ണാ..)

ധീരസമീരനിലൂടെ യമുനാതീര കുടീരത്തിലൂടെ
വൃശ്ചികമാസ നിലാവൊളി പൂശിയ
വൃന്ദാവനികയിലൂടെ ഈ
ദ്വാരകാപുരി തേടിവരുന്നവളാരോ നീയാരോ

ഗോമേദകമണി മുത്തുകൾ ചിന്നിയ
ഗോവർദ്ധനത്തിൻ മടിയിൽ
കോടി ജന്മങ്ങളിൽ നിൻ കുഴൽ വിളി
കേട്ടോടി വന്നവൾ ഞാൻ
നിന്റെ ഗോപകന്യക ഞാൻ

രാസവിലാസിനി രാധ എന്റെ
രാഗാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ
വൃന്ദാവനത്തിലെ രാധ ഈ
രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ.)

നിത്യ കന്യക 1963 യേശുദാസ് & സുശീല

എന്തെന്തു മോഹങ്ങളായിരുന്നു

ചിത്രം: നിത്യ കന്യക [ 1963 ] കെ. എസ്. സേതുമാധവന്‍
രചന: വയലാർ രാമവർമ്മ
അംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & പി സുശീല


എന്തെന്തു മോഹങ്ങളായിരുന്നു
എത്ര കിനാവുകളായിരുന്നു
ഒരു മോഹമെങ്കിലും പൂത്തു തളിർത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല (എന്തെന്തു...)


ഒരു കൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ
കുരുവികൾ നമ്മൾ പിരിഞ്ഞു
തിന തേടാൻ പോയപ്പോൾ ഒന്നിനെയെന്തിനോ
വനവേടനമ്പെയ്തു വീഴ്ത്തി
വനവേടനമ്പെയ്തു വീഴ്ത്തി (എന്തെന്തു...)

കതകൊന്നനങ്ങിയാൽ വിളി കേട്ടുണർന്നൂ ഞാൻ
കരയാത്ത നാളുകളില്ല
ഇരുളിന്റെ ലോകത്തിൽ നിന്നെ ഞാനോമനേ
ഇനിയേതു കാലത്തു കാണും
ഇനിയേതു കാലത്തു കാണും(എന്തെന്തു...)

പാലാട്ടു കോമൻ 1962 പി. സുശീല

ഉരുകുകയാണൊരു ഹൃദയം

ചിത്രം: പാലാട്ടു കോമൻ [ 1962 ] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: പി സുശീല


ഉരുകുകയാണൊരു ഹൃദയം
ഓരോ നിമിഷവുമോരോ നിമിഷവും
ഉരുകുകയാണൊരു ഹൃദയം
ഇന്ദ്രനീലപ്പന്തലിലിന്നലെ
വന്നു വിടർന്ന നിലാവേ
എരിതീക്കനലിൽ എണ്ണയുമായ് നീ
എന്തിനു വീണ്ടും വന്നൂ (ഉരുകുക..)

ഇന്നലെ രാത്രിയിലീറൻ മാറിയ
മന്ത്രകോടിയുമായി
മോതിരവിരലിനാൽ മിഴിനീർ മായ്ക്കാൻ
മോഹമുറങ്ങിയുണർന്നൂ (ഉരുകുക..)

ഒരേയൊരാളിനെ മാത്രം കാണാൻ
ഒരു മൊഴി ചൊല്ലി മരിക്കാൻ
ഒഴിഞ്ഞ മുറിയിൽ ഒരു കല്ലറയിൽ
ഒരുങ്ങി നില്പൂ ഞാൻ(ഉരുകുക..)

കാട്ടുകുരങ്ങു [ 1960 ]പി. സുശീല



അറിയുന്നില്ല ഭവാനറിയുന്നില്ല...

ചിത്രം: കാട്ടുകുരങ്ങ് [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി സുശീല


അറിയുന്നില്ല ഭവാനറിയുന്നില്ല
അനുദിനമനുദിനമാത്മാവിൽ നടക്കുമെൻ
അനുരാഗപൂജ ഭവാനറിയുന്നില്ല
കേട്ടുമില്ല ഭവാൻ കേട്ടുമില്ല
അരികത്തു വന്നപ്പോഴും ഹൃദയ ശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം ( അറിയുന്നില്ല..)

അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
അർച്ചന നടത്തിയതറിഞ്ഞില്ലാ നീ
കല്പനാജാലമെന്റെ കൺകളിൽ
കൊളുത്തിയ കർപ്പൂരദീപങ്ങളും
കണ്ടില്ല നീ കണ്ടില്ല നീ ( അറിയുന്നില്ല..)

കാലത്തിൻ കാലടികൾ നടന്നു നടന്നു പോകും
കോലാഹല സ്വരങ്ങളറിയാതെ
ഉയിരിന്റെ ശ്രീകോവിലടയ്ക്കാതെ നടക്കുന്നു
ഉദയാസ്തമനമെന്നശ്രുപൂജാ അശ്രു പൂജാ ( അറിയുന്നില്ല)

ധ്വനി 1988 യേശുദാസ് & സുശീല



അനുരാഗലോലഗാത്രി വരവായി നീലരാത്രി

ചിത്രം:ധ്വനി [ 1988 ] ഏ.റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്

പാടിയതു: കെ ജെ യേശുദാസ് & പി സുശീല


തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ‍....ര രാ‍..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]


ഇവിടെ


വിഡിയോ