Sunday, June 16, 2013

ചിത്രം,: ഒറീസ്സാ [2013] എം.പത്മകുമാർ

                                 


ചിത്രം,:  ഒറീസ്സാ   [2013]   എം.പത്മകുമാർ
താര നിര:   ഉണ്ണി മുകുന്ദൻ,  ശാരിക നമ്പ്യാർ, തനുശ്രീ ഘോഷ്, സ്രീ രാമൻ, ശ്വസികാ....


രചന    ലീലാ കൃഷ്ണൻ ആലംകോടു
സംഗീതം:  രതീഷ് വേഗ


1.      പാടിയതു: രാഹുൽ നമ്പ്യാർ


പറയുമോ മലരിതളേ
നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ മഴയോ
വിജനമാം വഴികളിൽ
വിരഹിണിയാണു ഞാൻ
അരികിൽ നീ വിലോലയായിതാ
പറയുമോ മലരിതളേ
നനവാർന്ന മാനസം...
പാതിരാ മുല്ലകൾ
ദൂരെയായ് പൂത്തുലഞ്ഞു
നീ വരും വെൺപാതയിൽ
താരും തളിരും നിറയാൻ
നിറനിലാ താലം
നിറയുമീ പ്രണയം
സ്നേഹിതേ ചൂടാമോ ഏകയായി
{പറയുമോ മലരിതളേ......
താരകാ മാധവം
ജീവനിൽ പെയ്തു തോർന്നു
പൂവിടും വെൺചന്ദനം
നീളെ നീളെ തണലായി
ഉദയ നീലാംബരം
ഉണരുമീ ഹൃദയം
ആതിര പാടുമോ മൌനമായ്....
.[ പറയുമോ മലരിതളേ......

.
http://www.youtube.com/watch?v=6yYihO2k9yo
 2.   പാടിയതു:     ഹരിചരൺ
       രചന:   പ്രകാശ് മാരാർ

നാനന നാനന നാനന
നാനന നാനന നാനന (repeat)
മേഘമേ നിൻ തൂവൽ
എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം
ഹോ മണ്ണിതിൽ വീണപോലെ
ഈറൻമഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവേ എന്നാവോ പൂമാംഗല്യം
ഹേയ് ഹെഹേയ്
നാനന നാനന നാനന
നാനാനന നാനന നാനന (repeat)
രാരരേ രാരേ രാരര (repeat)
സ മ ഗ മ മ പ നീ ധ പ
മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ
ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ
ഈ ഗ്രാമ ഋതുരേണുവിൽ വീണേ  മനം ഹേ ആ
ജലമണിയായ് പതിയെ കരുതീടാം മനതാരിൽ
കൈക്കുമ്പിളിൽ സ്നേഹാർ‌ദ്രമായ്
നാനന നാനന നാനന (repeat)

മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ
നീലതാരകങ്ങൾ മന്ത്രമോതുന്നുവോ
ഒരു സാന്ധ്യസൂര്യാങ്കുരം തന്നെ പോയി ഹേയ് ആ
രാവാതിൽ ചാരി മിഴിയറിയും വിധുവിനായി
പ്രിയമേറുമീ നറുമന്ത്രണം

മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം മണ്ണിതിൽ വീണപോലെ
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവേ എന്നാവോ പൂമാംഗല്യം ഹേയ് ഹെഹേയ്
നാനന നാനന നാനന (repeat)

http://www.youtube.com/watch?feature=player_embedded&v=eg3TXTRDPcQ3.   പാടിയതു:   പി. ജയചന്ദ്രൻ

ഓഹോഹോ
പിടയുക ഉണരുക ഒറിയനാടേ
അറിയുക കരയുക ഹൃദയനാടേ
ആത്മാവിൻ പെരുവിരൽ‌ തുമ്പാലൊന്നു ചാർത്തു നീ
മായാ രണകുങ്കുമം ഓ ഓ
പുരിയിലെ നാഥാ പുരയകം പുകയുമ്പോൾ
വരമഴ താണ്ഡവ ചുവടുണർത്തൂ
ഗഗരി ഗരിനിസ ഗരിമപ ഗരിനിസ
രിമപനിധമപ നിനി സരിനിധമപ
പനിസരീ രീ രീ ഗമധനിസാ
പനിസരീ നിധമപ നിധനിസാ

കലിംഗ കാമശിലയിൽ
ഉടഞ്ഞ പെണ്മഴ മണികൾ
പതിയെ വന്നിങ്ങുയർന്നുവോ
പ്രണയമേഘമായി  പെയ്യുവാൻ
നിണമുതിർന്ന കവിതയായി
ചടുലമാം ഒറിയ തൻ
മനമതിൽ എഴുതുവാൻ
പകരുമോ നീയൊരു പകരാക്ഷരം
നാ ആ ആ രേ രേ ആ ആ

ഏതോ രാവിൻ കൂടഴിയിൽ
തേങ്ങും മണ്ണിൻ മലർക്കിളി തൻ
തൂവൽ ചിറകൊന്നു വീശീടുവാനായി
നേരൂ നീ ആകാശം
നേരിനവകാശം

http://www.youtube.com/watch?NR=1&v=Ft6fX1C9LK8&feature=endscreen  4.   പാടിയതു:    കാർതിക്ക്


നന നാ നന നാ
നന നാ നന നാ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ
വിരിയും നിലാവിന്റെ രാഗം ആ
ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി
അതിദൂര ദേശാന്തരം അകലേ അകലേ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ

മിഴിനീരിലാരോ നനയാതെ പാടി
പിരിയാതെ നാം പോന്നൊരീ വീഥിയിൽ
വഴികളില്ലാത്ത മണലിടങ്ങളിൽ
തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ
നീ വഴിയായി തുണയായി ആ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ
ആ ...യേആ ... രരാ

ഇനിയും വരുംനാൾ കഥയാണു കാലം
ഒരു രാത്രിയിൽ കൈവിടും നോവുകൾ
നിണമൊടുങ്ങാത്ത ഫലി നിലങ്ങളിൽ
ഉയിരു കത്തുന്ന പ്രണയവേനലിൽ
നീ തിരയായി പ്രഭയായി ആ

ജന്മാന്തരങ്ങളിൽ നീ
ഈ മന്ത്രവീണയിൽ
വിരിയും നിലാവിന്റെ രാഗം ആ
ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി
അതിദൂര ദേശാന്തരം
അകലേ അകലേ
ജന്മാന്തരങ്ങളിൽ നീ
എൻ മന്ത്രവീണയിൽ ആ


http://www.youtube.com/watch?v=6zyijA3YyRw