Powered By Blogger

Friday, January 8, 2010

തൂവൽക്കൊട്ടാരം [1996] യേശുദാസ്




സിന്ദൂരം പെയ്‌തിറങ്ങി

ചിത്രം: തൂവൽക്കൊട്ടാരം [1996] സത്യൻ അന്തിക്കാട്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സങീതം: ജോൺസൻ
പാടിയതു: കെ ജെ യേശുദാസ്




സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയിൽ
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയിൽ
സോപാനസന്ധ്യ നീളേ കനകമൊഴുകീ

(സിന്ദൂരം)

കർണ്ണികാരപല്ലവങ്ങൾ താലമേന്തി നിൽക്കയായ്
കൊന്നപൂത്ത മേടുകൾ മഞ്ഞളാടി നിൽക്കയായ്
കാൽച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവിൽ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിൻ സ്‌ത്രീധനമായ് പൂക്കാലം

(സിന്ദൂരം)

കേശഭാരമോടെയിന്ന് കളിയരങ്ങുണർന്നുപോയ്
പഞ്ചവാദ്യലഹരിയിൽ പൊൻ‌തിടമ്പുയർന്നുപോയ്
മാരിവില്ലു ചൂടിനിന്നു വർഷമേഘസുന്ദരി
കരളിൽ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേൽക്കും ചാരുതയിൽ
സുന്ദരമൊരു കാമനയുടെ
പനിനീർക്കുട നീർത്തുകയായ് പൊന്നോണം

(സിന്ദൂരം)

ഇവിടെ


വിഡിയോ

മധുര ഗീതങ്ങൾ [ ആൽബം}

ശ്രീകുമാരൻ തമ്പി

ആദ്യത്തെ നോട്ടത്തിൽ കാലടി

ആൽബം: മധുര ഗീതങ്ങൾ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർതി

പാടിയതു: യേശുദാസ്

ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടൂ
അടുത്ത നോട്ടത്തിൽ ഞൊറിവയർ കണ്ടൂ
ആരോരും പുണരാത്ത പൂമൊട്ടും കണ്ടൂ
പിന്നത്തെ നോട്ടത്തിൽ കണ്ണു കണ്ണിൽ കൊണ്ടൂ (ആദ്യത്തെ..)

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല പോലും
വീണ്ടും വിളിച്ചപ്പോൾ പേരതല്ല പോലും
പിന്നാലെ നടന്നാലും വരില്ലെന്നു മൊഴിഞ്ഞു
പിന്നെ ഞാൻ വിളിച്ചപ്പോൾ വിരയലാർന്നു നിന്നു (ആദ്യത്തെ...)

ആദ്യം ഞാൻ തൊട്ടപ്പോൾ
അയ്യോ നാണമെന്നായ്
ആരാനും കണ്ടെന്നാൽ മാനം പോകുമെന്നായ്
എന്തെങ്കിലും വന്നാലെന്തു ചെയ്യുമെന്നായ്
പിന്നെയെൻ മാറിൽ നിന്നും മാറികില്ലെന്നായ് [ആദ്യത്തെ...

ദൃക്ക്സക്ഷി [1973] എസ്.ജാനകി


വി ദക്ഷിണാമൂർത്തി


ഒരു ചുംബനം ഒരു മധുചുംബനം...

ചിത്രം: ദൃക്‌സാക്ഷി [ 1973] പി.ജി. വാസുദേവൻ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: എസ് ജാനകി



ഒരു ചുംബനം ഒരു മധുചുംബനം
എൻ അധരമലരിൽ വണ്ടിൻ പരിരംഭണം
കൊതിച്ചൂ ഞാനാകെ തരിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)

കുളിർ കോരിയുണരുന്ന മലർ‌വാടിയിൽ
അന്നു കളിചൊല്ലി നീ നിന്ന പുലർ‌വേളയിൽ
ഒരു നൂറുസ്വപ്നങ്ങൾ വിടർത്തുന്ന പൂമുല്ലത്തണലിൽ ഞാൻ
മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ
നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)

ഉടൽ കോരിത്തരിക്കുന്ന കുളിർത്തെന്നലിൽ
അന്നു വിട ചൊല്ലി നീ നിന്ന നിറസന്ധ്യയിൽ
ഒരു കോടി നുരപ്പൂക്കൾ വിടർത്തുന്നൊരലയാഴിക്കരയിൽ
ഞാൻ മറ്റൊരു തിരയാകവെ
അടുത്തൂ കണ്മുന തൊടുത്തൂ
നിൻ മാറിൽ പതിക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം)



ഇവിടെ

പച്ചക്കുതിര [2006] എം.ജി. ശ്രീകുമാർ & ജ്യൊത്സ്ന



ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽകൂട്ടിനിരിക്കാം


ചിത്രം: പച്ചക്കുതിര [2006] കമൽ
രചന: ഗിരീഷ് പുത്തൻചെരി
സംഗീതം: ഇളയരാജാ

പാടിയതു: എം.ജി. ശ്രീകുമാർ & ജ്യൊത്സ്ന

ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽകൂട്ടിനിരിക്കാം
ഈ പട്ടാപകലിൻ പട്ടുറുമാലിൽ പാറി നടക്കാം
ഒരു പൊൻ നിറനാഴി നിറയ്ക്കാം
നവ വർണമളന്നു പൊളിക്കാം
ഇനി നമ്മൾ വരയ്ക്കും ചിത്രം
പല നന്മകൾ തൻ മുഖചിത്രം
നിന്നെ കാണാനെത്തുന്നു..പാരിജാത പൂക്കൾ
ചിറകാർന്നു പറക്കും പൂക്കൾ
നീ വരില്ലെ മുത്തെ ഇനി കൂടെ വരില്ലേ തത്തേ...[ ഒരു തൊട്ടാവാടി...

റെയിൻബോ റെയിലിൽ പാറാം
ഫോക്കും പോപ്പും പാടാം
ഒന്നൂടൊന്നായി എന്നും
ഒരു ഹാർട്ടിൻ ബീറ്റിൽ പാടാം
ഒരു മാജിക്ക് ലാന്റേൺ കണ്ണിൽ പെട്ടാൽ
പാഞ്ഞോടാം
ചെറു മിന്നാ മിന്നീടെ മുന്നിൽ
പെട്ടാൽ ചഞ്ചാടാം
പിസ്സാ ബർഗർ വാങ്ങാം
അതു ജെർമൻ സ്റ്റൈലെടാ
കഞ്ഞീം പയറും ഇല്ലേ
ഇതുനാടൻ മൂഡെഡാ
ഇനി വിട്ടു തരില്ലെൻ കുട്ടനെ
ഞാനെൻ സർക്കാരേ...[ ഒരു തൊട്ടാ വാടി...


ഷാമ്പെയിൻ ചീറ്റുമ്പോലെ
ഒരു ചാറ്റിൽ മാമഴ പെയ്താൽ
മായാ ബീച്ചിൽ പോകാം
ഒരു പൂന്തിര പൊൻ തിരയാകാം
ബേബി ബോട്ടിൻ ബാൽകണ്യ് ഏറാം ചെങ്ങാതീ...
നിറ വർണ്ണ ബലൂണായ് വിണ്ണിൻ കുറുകെ
പറന്നീടാം
കിട്ടീ... പാട്ടുപെട്ടി.
ഇതു തങ്കത്തിന്റെ കട്ടി
ഇവനെ നെഞ്ചിലേറ്റും ഒരു താരാട്ടാണു ഞാൻ
ഇനി വിട്ടു തരില്ലെൻൻ കുട്ടനെ
ഞാനെൻ സർക്കാരെ.... [ ഒരു തൊട്ടാവാടി...


ഇവിടെ

ഏന്നും നിനക്കായി പാടാം [ ആൽബം] 2007




എന്നും നിനക്കായി പാടാം...

ആൽബം: എന്നും നിനക്കായി പാടാം [2007] നൌഷ ഷമീർ
രചന: ചിറ്റൂർ ഗോപി
സംഗീതം: നൌഷ ഷമീർ

പാടിയതു:ഷാഫി കൊല്ലം & റെഹന


ആ..ആ...ആ ഉം..ഉം..ഉം..
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം (2)
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം (2)
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

ആ..ആ ലലലാ.
ആരും അറിയാതെ കാതിൽ പറയാതെ
അഴകേ നിൻ ചൊടിയിൽ
പ്രണയം പകരാം ഞാൻ
കള്ളക്കാറ്റിതറിയുമ്പോൾ
എങ്ങും പാടി നടക്കുമ്പോൾ
കള്ളിപ്പെണ്ണിനിടനെഞ്ചിൽ
കുടു കുടേ താളമടിക്കുമ്പോൾ
നാലാളും കാൺകെ ഞാൻ നിന്നെയെൻ വധുവാക്കും
നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ..
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം


ആ..ആ.ആ.ആ
ലലലാ
മാനം കുതിരുമ്പോൾ മൗനം പൊഴിയുമ്പോൾ
കവിതേ നിൻ കവിളിൽ കളഭം പകരാം ഞാൻ
നാണത്തോണി മറിയുമ്പോൾ
കണ്ണിൽ ഓളമടിക്കുമ്പോൾ
തുമ്പിപ്പെണ്ണവൾ ഇരു കൈയ്യാൽ
മണിമണീ മാല കൊരുക്കുമ്പോൾ
നാളാളും കാൺകേ ഞാൻ നിന്നെയെൻ സഖിയാക്കും
നീയില്ലാതെ ഞാനില്ല മണ്ണിൽ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ..

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം...


വിഡിയോ

സ്മാർട് സിറ്റി [ 2007] കാർത്തിക്ക് & സുജാത





നീല കുറിഞ്ഞി ഒത്ത മിഴി ഇണയിൽ...

ചിത്രം: സ്മാർട് സിറ്റി [2007] ബി. ഉണ്ണികൃഷ്ണൻ
രചന: ഷിബു ചക്രവർത്ത്തി
സംഗീതം: മണികാന്ത് കാദ്രി

പാടിയതു: സുജാത & കാർത്തിക്ക്


നീല കുറിഞ്ഞി ഒത്ത മിഴി ഇണയിൽ
നിന്റെ മിഴിഅഴകിൽ നിന്നും
നീലിമ ആരു കടം വാങ്ങി
മാരിവിൽ മാല കൊരുക്കാനായി
മാറിൽ ചാർത്താനായി
വെള്ളി വാനിലെ പെണ്ണു കടം വാങ്ങി
ഇന്നൊന്നും പറയാതെ
പിന്നിൽ വന്നെന്റെ
കണ്ണു പൊത്തും കള്ളനാരാണു
കണ്ട്രു തീരാതെ പാതി വിടർന്ന
പൊൻ കിനാവോ നിറ വെൺ നിലാവോ....

സ്വപ്നങ്ങൾക്കിന്നു ഏഴു തിരി ഇട്ടൊരു
നിലവിളക്കിന്റെ തെളിച്ചം
എന്റെ പുലരികൾക്കാകട്ടെ നറു പുഞ്ചിരിയുടെ
ഇളവെയിലിന്റെ വെളിച്ചം[2]
സ്നേഹം പുതു മഞ്ഞിന്റെ പുലരികളണിയും
ചെറു ചൂടുള്ള തൂവൽ പുതപ്പ്...[ നീല കുറിഞ്ഞി...

സന്ധ്യകളിൻസാഗര സീമയെ
കുങ്ക്കുമം കൊണ്ടു നിറച്ച്
കാറ്റ് ചുംബിച്ചു ചുംബിചു
പാഴ്മുളം തണ്ടിൽ
പാട്ടിന്റെ പൂന്തേൻ നിറച്ചു [2]
സ്നേഹം മിന്നൽ കൊടി വന്നു
മണ്ണിൽ തൊടുന്ന വിണ്ണിന്റെ വാത്സല്യം പോലെ[ നീല കുറിഞ്ഞി...



വിഡിയോ