Powered By Blogger

Friday, July 24, 2009

അംഗീകാരം..(1977).. യേശുദാസ്

നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും
ചിത്രം: അംഗീകാരം[1977]
രചന: ബിച്ചു തിരുമല
സംഗീതം: എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്

നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....

ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......

(നീലജലാശയത്തില്‍...)

നിമിഷം വാചാലമായി.. ജന്മങ്ങള്‍ ‍സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....

(നീലജലാശയത്തില്‍...)

അപരാജിത..( 1977)..യേശുദാസ് - ജാനകി

“ വര്‍ണവും നീയെ വസന്തവും നീയെ
ചിത്രം: അപരാജിത [1977]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: യേശുദാസ് - ജാനകി



വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ

വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ

ഉഷസ്സിൻ അമ്പല മണിദീപ ചലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയേ തൊഴുമോ ?
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ ?
വർണ്ണവും നീയെ വസന്തവും നീയെ

ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം
ഉണരും നേരത്ത്‌ നിൻനാവിലുണരും
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ
എന്റെ പ്രപഞ്ചം നീ മാത്രമല്ലോ

വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)..യേശുദാസ്

“മെല്ലെ മെല്ലെ മുഖപടം

ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [1987]
രചന: ഒ എന്‍ വി കുറുപ്പ്
സങീതം: ജോണ്‍സണ്‍‍
പാടിയതു: യേശുദാസ് കെ ജെ

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പല്‍പ്പൂവിനെ തൊട്ടുണര്‍ത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതില്‍പ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
(മെല്ലെ മെല്ലെ

ആര്യന്‍. (1988) എം.ജി. ശ്രീകുമാര്‍ / സുജാത



“പൊന്‍‌മുരളിയൂതും കാറ്റില്‍
ചിത്രം: ആര്യന്‍
രചന: കൈതപ്രം
സംഗീതം: രഘുകുമാര്‍
പാടിയത്:എം ജി ശ്രീകുമാര്‍, സുജാത

ലാല്ലലല ലാ-ലാ-ലാ-ലാ ലാലല ലാലാലാ
ങാഹാ...പാപപ മരിരിരിനി നിസരിഗമ ഗരിഗരിസ

പൊന്‍‌മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ

(പൊന്‍‌മുരളിയൂതും)

മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോള്‍ (2)
തിരകളില്‍ തിരയായ് നുരയുമ്പോള്‍
കഞ്ചുകം കുളിരെ മുറുകുമ്പോള്‍
പവിഴമാ മാറില്‍ തിരയും ഞാന്‍ - ആരുമറിയാതെ

(പൊന്‍‌മുരളിയൂതും)

ലാ-ലാ-ലാ-ലാ-ലാ ലാ-ലാ-ലാ-ലാ-ലാ
ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ

സങ്കല്‍പ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളില്‍ (2)
കുങ്കുമം കവരും സന്ധ്യകളില്‍
അഴകിലെ അഴകായ് അലയുമ്പോള്‍
കാണ്മു നാം അരികെ ശുഭകാലം - ആരുമറിയാതെ

(പൊന്‍‌മുരളിയൂതും)

തന്തതന താനാരോ താനിനന നാനാരോ
ലാല്ലല-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ

വിചാരണ. (1988) ചിത്ര

“ഒരു പൂ വിരിയുന്ന സുഖം അറിഞ്ഞു

ചിത്രം: വിചാരണ [1988] സിബി മലയില്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: കെ എസ് ചിത്ര

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ...
ദൂരേ വീണ്ടും പാടുന്നൂ...

(ഒരു പൂ...)

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍)
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നൂ...
എല്ലാം എല്ലാം നാം മറന്നു...

(ഒരു പൂ...)

രാവിന്റെ നീലക്കടമ്പുകള്‍ തോറും
താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ)
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു...
എല്ലാം എല്ലാം നാം മറന്നു...

(ഒരു പൂ...)

മഴയെത്തും മുന്‍പെ. (1995).. യേശുദാസ് /ചിത്ര

“ആത്മാവിന്‍ പുസ്തകത്താളില്‍


ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)

ആരണ്യകം.( 1998 )...യ്രേശുദാസ്

“ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ



ചിത്രം: ആരണ്യകം [1998] ഹരിഹരന്‍
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്

പാടിയതു: കെ. ജെ. യേശുദാസ്

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ

കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്‍
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തില്‍
ചാന്ത് തൊട്ടത്‌ പോലെ
ചാന്ത് തൊട്ടത്‌ പോലെ...
[ആത്മാവില്‍]

തൂവല്‍ കൊട്ടാരം. (1996 )... യേശുദാസ്

“ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു




ചിത്രം: തൂവല്‍ക്കൊട്ടാരം[1996]
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍‍
പാടിയത്: യേശുദാസ്


ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽ‌വീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ

ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)

ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)

പ്രണയ വര്‍ണങ്ങള്‍...()1998) യേശുദാസ്-- ചിത്ര

ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
താരനിര: സുരേഷ് ഗോപി, ബിജു മേനോൻ, മഞു വാര്യർ, ദിവ്യാ ഉണ്ണി, കരമൻ
ജനാർദ്ധനൻ നായർ, പല്ലിശ്ശേരി ജൊസ്....

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര

ആരോ വിരല്‍ നീട്ടി മന‍സിന്‍ മണ്‍വീണയില്‍...
ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര്‍ മുകിലായ് നീ..( ആരോ



2. പാടിയതു: സുജാത / യേശുദാസ്



വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ

മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ്‌ ചാരിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ്‌ മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)