Powered By Blogger

Thursday, February 17, 2011

ഒന്നിങ്ങു വന്നെങ്കിൽ [ 1985]



വാണി ജയറാം


ചിത്രം: ഒന്നിങ്ങു വന്നെങ്കിൽ [ 1985] ജോഷി
താരനിര: മമ്മൂട്ടി, നാദിയാ മൊയ്തു, ലിശ്ശി, ലാലൂ അലക്സ്, ജഗതി, തിലകൻ, ഭരതൻ,
ജെയിംസ്, ലളിതശ്രീ...

രചന: പൂവച്ചൽ കാദർ
സംഗീതം: ശ്യാം

1. പാടിയതു: യേശുദാസ്


കാലങ്ങൾ മാറുന്നു
അല്ലിൽ ഓരോ നാളും മറയുന്നു കണ്ണീരുമായ്
ഇതു ജീവിതത്തിന്റെ താരമല്ലോ (കാലങ്ങൾ..)

ഉദയം കഴിഞ്ഞു പടരുന്ന വർണ്ണം
ഇരുളിൽ ലയിക്കാൻ നിമിഷങ്ങൾ മാത്രം (2)
കൊഴിയുന്നു പൂക്കൾ കരയുന്നു തെന്നൽ
വിരഹങ്ങളാലേ അഴൽ തിങ്ങും മണ്ണിൽ
ഏകാന്തവാസത്തിൻ മൂകത തന്നിൽ
ഒരു കാത്തിരിപ്പിന്റെ അർഥം എന്തോ (കാലങ്ങൾ...)

മനസ്സിൽ നിലാവാൽ എഴുതുന്ന ചിത്രം
മായാൻ ഇവിടെ ഞൊടിയൊന്നു പോരും (2)
അകലുന്ന കിളിയും ഒഴിയുന്ന കൂടും
ഒഴിയാത്ത നോവും പുലരുന്ന മണ്ണിൽ
ശോകങ്ങൾ കൂട്ടുന്ന കൂടാരമൊന്നിൽ
വിടരുന്ന സ്വപ്നത്തിൻ അർഥം എന്തോ (കാലങ്ങൾ...)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന്‍ നിറമേളനം
സീതാംശുവായി ചിരിതൂകി നില്‍ക്കെ
നീഹാരമായി നീ കുളിര്‍ വീശി നില്‍ക്കെ
പൂക്കുന്നു എന്നും എന്‍ ജീവിതം
(അനുജേ നിനക്കായ് ...)

ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം
വര്‍ണ്ണങ്ങള്‍ ചൂടി ..
വര്‍ണ്ണങ്ങള്‍ ചൂടി വിടരുന്നോരോര്‍മ്മയില്‍
അറിയാതെ വീണ്ടും ഒഴുകുന്നു ഞാനൊരു
താരാട്ടു പാട്ടിന്‍റെ താളത്തില്‍
(അനുജേ നിനക്കായ് ...)

ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍
അണയുന്ന നേരം, അഴകാര്‍ന്ന നേരം
ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍
അണയുന്ന നേരം, അഴകാര്‍ന്ന നേരം
നന്മ തന്‍ കൈകള്‍, മലര്‍ പെയ്യും വീഥിയില്‍
അജ്ഞാത ഗാനം തുടരുന്നു ഞാനൊരു
മിന്നും പ്രതീക്ഷ തന്‍ ലോകത്തില്‍
(അനുജേ നിനക്കായ് ...)

ഇവിടെ


3. പാടിയതു: യേശുദാസ് & ചിത്ര

മംഗളം മഞ്ജുളം ജീവസംഗമം
സഫലം എന്റെ ആശകൾ
മധുരം എന്റെ നാളുകൾ
ധനിസക സഗമപ ഗമപനിദമ പാമ ഗമഗരി
(മംഗളം...)

എന്നാത്മ തീരം പൂകി
വസന്തങ്ങൾ മാത്രം നൽകീ
കിനാവിന്റെ പൂക്കൾ തൂകും
പ്രാണന്റെ ഭാഗമേ (2)
നിനക്കായി മാറ്റുന്നെന്റെ ജീവിതം
നിനക്കായി പാടുന്നെന്റെ മാനസം
മപ ധനിസഗ.....
(മംഗളം...)

എൻ മോഹമാല്യം ചാർത്തി
ഒരു സൗമ്യലോകം നീർത്തി
പ്രസാദങ്ങളുള്ളിൽ തൂകും
ആനന്ദബിംബമേ (2)
എനിക്കായി നിന്റെ ഓരോ ജന്മവും
എനിക്കായി നിന്റെ ഓരോ കാലവും
മപമപ ഗമപ
(മംഗളം...)

ഇവിടെ

വിഡിയോ

4. പാടിയതു: വാണി ജയറാം & ചിത്ര

മാറിക്കോ മാറിക്കോ മാറിക്കോ ദൂരേ
ബ്രേക്കില്ലാതോടുന്ന പെണ്ണുങ്ങൾ ഞങ്ങൾ
എന്തിനായാലും പിന്നിലല്ലല്ലോ
ഏതിനാണേലും മുന്നില്ലാണല്ലോ
ജീവൻ വേണേൽ ഓടിക്കോ
ഓരം ഓരമായ് ഓരം ഓരമായ്

കള്ളിപ്പൂച്ചേ കള്ളമൊന്നു തെളിഞ്ഞു പോയല്ലോ
പെണ്ണേ നിന്റെ തന്ത്രമെല്ലാം അറിഞ്ഞു പോയല്ലോ
നാട്ടുകാർക്കിന്നേ കൂട്ടുന്നു നിന്നെ
വേണ്ടല്ലോ എന്നിൽ നിൻ വേല
ചൊല്ലിടാം ഞാൻ നിന്റെ ചേട്ടനോടായ്
പെങ്ങൾക്കും ഒരാളെ നോക്കുവാൻ
ആളെ നോക്കുവാൻ
ആളേ നോക്കുവാൻ
(മാറിക്കോ...)

മിന്നാമിന്നി കണ്ണും വീണ്ടും വളർന്നു പോയല്ലോ
വാലും വെച്ച് ചേലും വെച്ച് വിളഞ്ഞു പോയല്ലോ
ആരാരും ഉണ്ടോ പെണ്ണെ നിന്നുള്ളിൽ
ഉണ്ടെങ്കിൽ ഞാനും കണ്ടോളാം
കൂടിക്കോ നീയൊരു കൈമണിയായി
നിന്നെ എന്റെ ചേട്ടൻ കെട്ടുവാൻ
ചേട്ടൻ കെട്ടുവാൻ
നിന്നെ കെട്ടുവാൻ
(മാറിക്കോ..)


ഇവിടെ



വിഡിയോ