Powered By Blogger

Monday, February 15, 2016

എന്നും എപ്പോഴും

1.  പാടിയതു:     പി ജയചന്ദ്രൻ, രാജലക്ഷ്മി

മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാട് കിളിയെ കിളിയെ
പുണരുമ്പോൾ പിടയാതെ ചിരകാലെ കുടയാതെ
ഇടനെഞ്ചിൻ മഞ്ചത്തിൽ ചാഞ്ചാട് കിളിയെ കിളിയെ
വെയിലാറി നീ വാ വാ പകൽ പോയി നീ വാ വാ
അനുരാഗ കിളിയെ കിളിയെ ചാഞ്ചാട് കിളിയെ കിളിയെ
മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാട് കിളിയെ കിളിയെ
തെളിമാന തോപ്പിൽ നിന്നൊരാ അനുരാഗ തികലോന്നിതാ
കരിനീല കണ്ണിനുള്ളിലെ ദീപമാലയായ്
തെളിമാന തോപ്പിൽ നിന്നൊരാ അനുരാഗ തികലോന്നിതാ
കരിനീല കണ്ണിനുള്ളിലെ ദീപമാലയായ്
കിനാവിലെ ജനാലയിൽ വരൂ വരൂ വിലോലയായ്
വിമൂകമെ െന്റ വീണയിൽ വരൂ വരൂ സുരാഗമയ്
അകതാരിൻ കിളിയെ കിളിയെ ചാഞ്ചാട് കിളിയെ കിളിയെ
മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാട് കിളിയെ കിളിയെ
കുടമേന്തും ഞാറ്റുവേല പോൽ കുളിര് തൂകും നിന് തലോടലിൽ
തിന പൂക്കും പാടമാകവേ കാത്തുനിൽക്കവെ
വിഭാതമീ ഹിമാമ്പുവിൽ വരൂ വരൂ പ്രസാദമായ്
ഒരായിരം ചിരാതുകൾ ഇതായിതാ സുഹാസമായ്
കരളാകും കിളിയെ കിളിയെ ചാഞ്ചാട് കിളിയെ കിളിയെ
മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാട് കിളിയെ കിളിയെ
വെയിലാറി നീ വാ വാ പകൽ പോയി നീ വാ വാ
അനുരാഗ കിളിയെ കിളിയെ ചാഞ്ചാട് കിളിയെ കിളിയെ..

https://www.youtube.com/watch?v=N2wpiFET1OU

2.  പാടിയതു:    കെ എസ് ഹരിശങ്കർ

നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ് (2)
തിരിഞ്ഞൊന്നു നോക്കി.. കുയിൽ യാത്രയായി
തിരിഞ്ഞൊന്നു നോക്കി.. കുയിൽ യാത്രയായി
ചിരാതായ് പൊലിഞ്ഞല്ലോ നീ
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്

നിശാനദിയിൽ.. വിഷാദികളായ്
ഒഴുകിയകലേ ഈ വിനാഴികകൾ
നിശ്ശൂന്യതയിൽ ഒരോർമ്മയുമായ്
ഒടുവിലിവിടേ നീ ശിലാലിപിയായ്
ചിതാധൂളിയായ് നിൻ കിനാവിന്നു പാറി
ചിതാധൂളിയായ് നിൻ കിനാവിന്നു പാറി
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്

വിമൂകതയിൽ കരാംഗുലിയാൽ
കരളിലരുളൂ.. സ്വരാഞ്ജലികൾ
സദാ മിഴികൾ.. ഒരേ വഴിയിൽ
തിരിയുഴിയുമീ വിദൂരതയിൽ
ചിദാകാശമേ നീ തരൂ സൂര്യനാളം
ചിദാകാശമേ.. നീ തരൂ സൂര്യനാളം
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോൽ നീയേകയായ്

https://www.youtube.com/watch?v=4VCBmFkEt3o

3.പാടിയതു:   വിജയ് യേശുദാസ്

പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
പമ്മിപ്പമ്മി വന്നാലും.. തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും..
ഒരു മഞ്ജുനിലാവാണോ ഹോയ്..
പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
തനനന്ന നാനാനാ..  തനനന്ന നാനാനാ..  തനനന്ന നാനാനാ..

നിറകതിരാളും ഒരു സ്നേഹദീപമാണോ
മുറിവുകളോലും ഒരു പ്രേമഗാനമോ
അതിരറിയാതെ അലയുന്ന മേഘമാണോ
ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ
എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നില്പൂ
തൊട്ടാൽ മുള്ളുകോറും ഒരു തൊട്ടാവാടിയല്ലോ
തൊട്ടുതൊട്ടില്ലെന്ന് പെട്ടെന്ന് മായുന്നൊരുച്ചക്കിനാവാണോ ഹോയ്
പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
ആ ..ആഹാ ..ലാലാ ..ലാലാ..ലാലാ

സ്മരണകൾ മേയും ഒരു തീരഭൂമിയാണോ
മറവികൾ പായും ഒരു രാജവീഥിയോ
മിഴികളിലേതോ നനവാർന്ന മൗനമാണോ
കരളിതിലാളും കനലോ വിഷാദമോ
കണ്ടാലൊന്നു വീണ്ടും ചിരികാണാൻ തോന്നുമല്ലോ
മിണ്ടാനൊന്നുകൂടെ ആരും പിമ്പേ പോരുമല്ലോ
തണ്ടൊടിച്ചങ്ങനെ കൊണ്ടുപോകാനുള്ള മുന്തിരിത്തൈയ്യാണോ

പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
പമ്മിപ്പമ്മി വന്നാലും.. തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും..
ഒരു മഞ്ജുനിലാവാണോ...

https://www.youtube.com/watch?v=HII6rIkBUuI

ചിത്രം:     എന്നും എപ്പോഴും (2015)  സത്യൻ അന്തിക്കാട്
രചന:     റാഫീക്ക് അഹ മ്മദ്
സംഗീതം:   വിദ്യാസാഗർ