Powered By Blogger

Wednesday, September 30, 2009

ഇത്തിരി നേരം ഒത്തിരി കാര്യം [ 1982 ] യേശുദാസ് & ഷൈലജ

“ഇതളഴിഞ്ഞു വസന്തം


ചിത്രം: ഇത്തിരി നേരം ഒത്തിരി കാര്യം ( 1982 ) ബാലചന്ദ്ര മേനോന്‍
രചന: മധു ആലപ്പുഴ
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്, ഷൈലജ

ഇതളഴിഞ്ഞു വസന്തം
ഇല മൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ‍ ഇണക്കിളീ
ഇളം‌ചുണ്ടിലോമനപ്പാട്ടുമായ്

പുതുമഞ്ഞിനു നാണമണയ്‌ക്കും
മൃദുവെഴും നിന്നുടല്‍ കാണുമ്പോള്‍
ഋതുദേവതമാര്‍ പൂച്ചിലങ്ക നിന്‍
പദതാരുകളില്‍ ചാര്‍ത്തിക്കും
വരുകയില്ലേ എന്നരികില്‍
ഒരു രാഗനര്‍ത്തനമാടുകില്ലേ

(ഇതള്‍...)

നിന്‍ മുഖശ്രീയനുകരിക്കാനായ്
പൊന്നാമ്പല്‍പ്പൂവുകള്‍ കൊതിക്കുന്നു
പൊന്നിളം‌പീലിശയ്യകള്‍ നീര്‍ത്തി
‍പൗര്‍ണ്ണമിരാവു വിളിക്കുന്നു
ഇവിടെ വരൂ ആത്മസഖീ
എന്നിടതുവശം ചേര്‍ന്നിരിക്കൂ

(ഇതളഴിഞ്ഞൂ


ഇവിട്രെ

ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച. ( 1979 ) എസ്. ജാനകി

“വിവാഹ നാളില്‍ പൂവണി പന്തല്‍ വിണ്ണോളമുയര്‍ത്തു


ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച [ 1979 ] റ്റി. ഹരിഹരന്‍
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: എം. ബി. ശ്രീനിവാസന്‍

പാടിയതു: എസ്. ജാനകി

വിവാഹ നാളില്‍ പൂവണിപ്പന്തല്‍
വിണ്ണോളമുയര്‍തത്തൂ ശില്‍പ്പികളെ..
ഉന്നത ശീര്‍ഷന്‍ എന്നാത്മ നാഥന്‍
ഉയരേ പണിയൂ മണിപ്പന്തല്‍... [ വിവാഹ

നദിയുടെ ഹൃദയം തരളിതമായി
നാദസ്വര മേളമുയര്‍ന്നു
പ്രസന്ന ദൂതികള്‍ മാകന്ദ വനിയില്‍
വായ്ക്കുരവയുമായ് വന്നു
നീലാകാശം ഭൂമിദേവിക്കു
നീഹാര മണിഹാരം ചാര്‍ത്തി
നീഹാര മണിഹാരം‍ ചാര്‍ത്തി [ വിവാഹ നാളില്‍...

ലതകള്‍ മീട്ടും മണിമഞ്ജുഷയില്‍
ഋതു കന്യകമാര്‍ പൂ നിറച്ചു
തളിരിതളുകളാല്‍ വനമേഖലകള്‍‍‍
താമല താലങ്ങള്‍‍ നിറച്ചു വച്ചു.
സീമന്ത രേഖയില്‍ ഞാനും നാളെ
സിന്ദൂര രേണുക്കള്‍‍ ചൂടി നില്‍ക്കും [ വിവാഹ നാളില്‍...


ഇവിടെ

സ്വപ്നം: [ 1973 ] എസ്. ജാനകി

“ ശാരികേ എൻ ശാരികേ മാതള പൂ പോലൊരു




ചിത്രം: സ്വപ്നം [ 1973 [ ബാബു നന്തന്‍കോട്
രചന: ഓ എൻ വി
സംഗീതം: സലിൽ ചൌധരി

പാടിയതു: എസ് ജാനകി

ശാരികേ എൻ ശാരികേ

മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...

ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ

ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....




ഇവിടെ

സ്വപ്നക്കൂട് ( 2003 ) വിധു പ്രതാപ്



“മറക്കാം എല്ലാം മറക്കാം


ചിത്രം: സ്വപ്നക്കൂട് [ 2003 ] കമല്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര

പാടിയതു: വിധു പ്രതാപ്

മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്മ്മകളായ് ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം നിനക്കായ്....

കുസൃതികളില്‍ കുറുമ്പുകളി ല്‍ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന്‍ മുള്‍മുനയില്‍ പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമായെഴുതിയ നിനവുകളില്‍ അവള്‍ എന്റെ മാത്രം നായികയായ്
പാടുമ്പോഴെന്‍ പ്രണയ സരസ്സിലൊരിതളായ് അവള്‍ ഒഴുകി
മറക്കാം എല്ലാം മറക്കാം നിനക്കായ്

അവളുറങ്ങും പുഴയരികില്‍ കാവല്‍ നിന്നു ഞാന്‍
അവള്‍ നനയും വഴിയരികില്‍ കുടയായ് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്ത്തിയ പൊന്‍ മയിലായ് അവള്‍
ആടി മേഘ ചിറകടിയായ് കുളിരുമായ്
ദാവണി കനവിലെ അഴകായ് അവള്‍ നടന്നു
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്മ്മകളായ് ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം നിനക്കായ്
എല്ലാം മറക്കാം മറക്കാം എല്ലാം മറക്കാം നിനക്കായ്...




ഇവിടെ

സ്വര്‍ണ്ണ പക്ഷികള്‍ [ 1981 ) യേശുദാസ്

“സ്‌മൃതികള്‍ നിഴലുകള്‍

ചിത്രം: സ്വര്‍ണ്ണപ്പക്ഷികള്‍ ( 1981 ) പി. ആര്‍. നായര്‍
രചന: മുല്ലനേഴി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

സ്‌മൃതികള്‍ നിഴലുകള്‍
തേങ്ങും മനസ്സില്‍
മായാതെ എഴുതിയ കഥകള്‍
മറക്കുവാനോ ദേവീ

(സ്‌മൃതികള്‍...)

ആലിലക്കുറിയും നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിന്‍ കവിളണയും ഈറന്‍ മിഴിയിതളും
ഏതോ വിരലുകള്‍ തേടി...

(സ്‌മൃതികള്‍...)

ആല്‍ത്തറയും കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍
ഇനിയും മറക്കുവാനോ ദേവീ... ദേവീ‍...

(സ്‌മൃതികള്‍...)






ഇവിടെ

ഹലോ ഡാര്‍ലിംഗ് ( 1975) പി. സുശീല

“ദ്വാരകേ...ദ്വാരകേ... ദ്വാപര യുഗത്തിലെ



ചിത്രം: ഹലോ ഡാർലിംഗ് (1975)ഏ. ബി. രാജ്
രചന: വയലാർ
സംഗീതം: എം കെ അർജ്ജുനൻ

പാടിയതു: പി സുശീല



ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടി ജന്മങ്ങളായ്‌ നിന്‍ സ്വരമണ്ഡപം
തേടി വരുന്നു മീര
നൃത്തമാടിവരുന്നു മീര
(ദ്വാരകേ)


അഷ്ടമംഗല്യവുമായ്‌ അമൃതകലശവുമായ്‌
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്ന് ചുണ്ടില്‍ യദുകുല കാംബോജിയുമായ്‌
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാന്‍ വന്നു..
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)


അംഗുലി ലാളനത്തില്‍ അധര കീര്‍ത്തനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ ചലിയ്ക്കുമ്പോള്‍
പാടാന്‍ കൊതിയ്ക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാൻ‍ വന്നു
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)


ഇവിടെ

ഹോട്ടല്‍ ഹൈറെയിഞ്ച് ( 1968 ) യേശുദാസ് & വസന്ത

“പണ്ടൊരു ശില്പി പ്രേമ ശില്പി


ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [ 1968 } പി. സുബ്രമണ്യം
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ് , ബി വസന്ത

പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം [2]

പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്
(പണ്ടൊരു..)

യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ ?
മരിക്കുവോളം
(പണ്ടൊരു...)

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ [ 2005 ]

“എനിക്കാണു നീ നിനക്കാണു ഞാന്‍



ചിത്രം: ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ( 2005 ) രാജേഷ് പിള്ള
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര

പാടിയതു: അഫ്സല്‍ & ആഷ മധു

എനിക്കാണു നീ നിനക്കാണു ഞാ
ഹൃദയത്തില്‍ സ്സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്...
എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഈ വാക്കുകള്‍ [2]

ഞാന്‍ പാടാന്‍ കൊതിച്ചൊരു പാട്ടില്‍
നീ സ്വരമായ് ഒഴുകി നിറഞ്ഞു [2]
ഹേ മനസ്സിന്റെ വാതില്‍ തുറന്നിട്ടു ഞാന്‍
മലര്‍ കാറ്റു‍ മ്പോല്‍ നീ മറഞ്ഞു നിന്നു
എന്റെ സ്നേഹ കുളിരണി മുത്തേ
നിന്റെ ദാഹമെനിക്കു തരില്ലേ
എന്‍ പ്രണയതത്ത കിളിയേ
നീ കൂടു തുറന്നു വരില്ലേ...[[ എനിക്കാണു നീ...

ഒന്നു കാണാന്‍ കൊതി തുള്ളി നിന്നു
ഓ നീ മിണ്ടാതകലെ ഒളിഞ്ഞു [2]
ഹേ ഒരിക്കല്‍ പറഞ്ഞാല്‍ അറിഞ്ഞില്ല നീ
എന്തിനാ എന്നെ തഴുകി മറഞ്ഞു
എന്തിനാ എന്നില്‍തൊട്ടു തളിര്‍ത്തു
എന്തിനെന്നോറ്റു ഇഷ്ടം കൂടാന്‍
നീ അറിയാ കനവില്‍ പൂത്തു..

എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്....




ഇവിടെ