“വിവാഹ നാളില്‍  പൂവണി പന്തല്‍ വിണ്ണോളമുയര്‍ത്തു
ചിത്രം:  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച   [ 1979 ] റ്റി. ഹരിഹരന്‍
രചന:  യൂസഫ് ആലി കേച്ചേരി
സംഗീതം:  എം. ബി. ശ്രീനിവാസന്‍
പാടിയതു:  എസ്. ജാനകി
വിവാഹ നാളില്‍ പൂവണിപ്പന്തല്‍
വിണ്ണോളമുയര്‍തത്തൂ ശില്‍പ്പികളെ..
ഉന്നത ശീര്‍ഷന്‍ എന്നാത്മ നാഥന്‍
ഉയരേ പണിയൂ മണിപ്പന്തല്‍... [ വിവാഹ
നദിയുടെ ഹൃദയം തരളിതമായി
നാദസ്വര മേളമുയര്‍ന്നു
പ്രസന്ന ദൂതികള്‍ മാകന്ദ വനിയില്‍
വായ്ക്കുരവയുമായ് വന്നു
നീലാകാശം ഭൂമിദേവിക്കു
നീഹാര മണിഹാരം ചാര്‍ത്തി
നീഹാര മണിഹാരം ചാര്‍ത്തി  [ വിവാഹ നാളില്‍...
ലതകള്‍ മീട്ടും മണിമഞ്ജുഷയില്‍
ഋതു കന്യകമാര്‍ പൂ നിറച്ചു
തളിരിതളുകളാല്‍ വനമേഖലകള്‍
താമല താലങ്ങള്‍ നിറച്ചു വച്ചു.
സീമന്ത രേഖയില്‍ ഞാനും നാളെ
സിന്ദൂര രേണുക്കള്‍ ചൂടി നില്‍ക്കും  [ വിവാഹ നാളില്‍...
 ഇവിടെ
Wednesday, September 30, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment